അച്ഛന്റെ ആഗ്രഹം സാധിച്ചു, ഇതിന്റെ ക്രെഡിറ്റും അച്ഛന് തന്നെ; പുതിയ സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിഷും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ് ബോസ് ഷോ മുതൽ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. ഇവരുടെ പ്രണയം, വിവാഹം, മകൾ നിലയുടെ ജനനം എന്നിങ്ങനെ എല്ലാം പ്രേക്ഷകർക്ക് മുന്നിലാണ് നടന്നത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഒരു മാസം മുൻപാണ് താൻ വീണ്ടും ഗർഭിണിയാണെന്ന് പേളി ആരാധകരെ അറിയിച്ചത്.

അന്ന് മുതൽ പേളിയുടെ ഓരോ വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ പുതിയൊരു സന്തോഷവും പങ്കുവച്ചെത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. പാലക്കാട് പുതിയ വീടിന്റെ പണി പൂർത്തിയായതിനെ കുറിച്ച് പറഞ്ഞാണ് ഇരുവരും എത്തിയിരിക്കുന്നത്. ശ്രീനിഷിന്റെ അമ്മയും ഇവർക്കൊപ്പം വീഡിയോയിൽ ഉണ്ട്. ശ്രീനിഷാണ് സംസാരിച്ചു തുടങ്ങിയത്.

Pearle Maaney, Srinish

'പാലക്കാടുള്ള ഞങ്ങളുടെ വീടിന്റെ കൺസ്ട്രക്ഷൻ ഒക്കെ കഴിഞ്ഞു. ലാസ്റ്റ് ഒരു വ്ലോഗിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും. അതിന്റെ വർക്കുകൾ ഒക്കെ ഫിനിഷ് ആയി. വീടുപണി നടക്കുന്ന ഒരു വീഡിയോ ഞങ്ങൾ പണി നടക്കുന്ന സമയത്ത് ഇട്ടിരുന്നു. ആ സമയം തൊട്ട് കുറേപ്പേർ ചോദിച്ചിരുന്നു നിങ്ങളുടെ വീടിന്റെ പണി എന്തായി എന്നൊക്കെ',

'പണിയൊക്കെ കഴിഞ്ഞു എങ്കിലും ഫുൾ ഇന്റീരിയർ വർക്ക് ഒന്നും കഴിഞ്ഞിട്ടില്ല. ശരിക്കും അച്ഛനാണ് ഒറ്റയ്ക്ക് നിന്ന് ഏറ്റവും കൂടുതൽ എഫർട്ട് ഇട്ടു ആ പണി പൂർത്തിയാക്കിയത്. അതിന്റെ എല്ലാ ക്രെഡിറ്റും അച്ഛനാണ്', പേളിയും ശ്രീനിഷും പറഞ്ഞു.

അച്ഛന്റെ മോഹം സാധിച്ചു എന്നായിരുന്നു അമ്മ പറഞ്ഞത്. 'അച്ഛന്റെ ഭയങ്കര ആഗ്രഹം ആയിരുന്നു, ഇത്രയും വർഷം ചെന്നൈയിൽ ആയിരുന്നത് കൊണ്ട് പാലക്കാട് അച്ഛന്റെ സ്വന്തം സ്ഥലത്ത് അച്ഛനൊരു വീട് വയ്ക്കണം എന്നുണ്ടായിരുന്നു. അതിപ്പോൾ സാധിച്ചിരിക്കുകയാണ്. അച്ഛനും അമ്മയും വളരെ ഹാപ്പിയാണ്. ഞങ്ങളുടെയും നിലുബേബിയുടെയും അച്ഛന്റെയും അമ്മയുടെയും എല്ലാവരുടെയും വീടാണ്. റൂമിലൊന്നും ബെഡ് പോലും ഇട്ടിട്ടില്ല, എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ ഇവിടെ ഓണം ഒക്കെ അടിച്ചു പൊളിച്ചിരിക്കുകയാണ്', എന്നും പേളി പറഞ്ഞു.

Pearle Maaney, Srinish

നിരവധി പേരാണ് വീഡിയോക്ക് താഴെ ആശംസകളുമായി എത്തുന്നത്. 'വീഡിയോ റിപീറ്റ് അടിച്ചു ശ്രീനിച്ചേട്ടന്റെ അമ്മാമ്മയെ കുറെ നേരം കണ്ടു, എന്ത് സന്തോഷത്തിലാണ് അമ്മാമ്മ. അതുപോലെ തന്നെ ശ്രീനിച്ചേട്ടന്റെ അച്ഛനും, പുതിയ വീട് ഒരുപാട് പുതുമകൾ കൊണ്ട് നിറയട്ടെ, അടുത്ത കുഞ്ഞു കൂടി ആ വീട്ടിലേക്ക് വരുമ്പോൾ നിങ്ങളുടെ സന്തോഷം ഇപ്പോഴുള്ളതിൽ നിന്നും ഇരട്ടിക്കട്ടെ' എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ.

അതേസമയം മറ്റൊരു സന്തോഷത്തിൽ കൂടിയാണ് പേളിയും കുടുംബവും. പേളിയുടെ സഹോദരി റേച്ചൽ മാണി വീണ്ടും അമ്മയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് റേച്ചലിന് ഒരു ആൺകുഞ്ഞ് കൂടി ജനിച്ചത്. കയ് റൂബന്‍ ബിജോയ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. റേച്ചലാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളിയും സന്തോഷം പങ്കുവച്ചിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X