ധ്യാന്‍ ശ്രീനിവാസനൊപ്പം പേളി മാണിയും ശ്രിനിഷും!ജീവിതത്തിലും അതൊക്കെ വേണമെന്ന് ദമ്പതികളുടെ കമന്‍റ്!

ബിഗ് ബോസിലെത്തിയതോടെയാണ് പേളി മാണിയുടെ ജീവിതം മാറി മറിഞ്ഞത്. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയം വിവാഹത്തിലേക്ക് എത്തുമെന്ന് പലരും കരുതിയിരുന്നില്ല. വിമര്‍ശകരെ അത്ഭുതപ്പെടുത്തിയായിരുന്നു ഇരുവരും ഒരുമിച്ചത്. ഇരുവീട്ടുകാരുടേയും സമ്മതതത്തോടെയായിരുന്നു വിവാഹം. വിവാഹത്തിന് ശേഷമുള്ള വിശേഷം പങ്കുവെച്ചും ഇരുവരും എത്താറുണ്ട്. ബോളിവുഡ് സിനിമയില്‍ അരങ്ങേറുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ പേളി എത്തിയത്. ഇടിവില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ്. തിരക്കിനിടയിലും ഇരുവരും ഓണമാഘോഷിക്കാനായി ശ്രീനിയുടെ ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരുന്നു. ആഘോഷത്തിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെത്തിയിരുന്നു.

ഓണാഘോഷം കഴിഞ്ഞതിന് പിന്നാലെയായി കൊച്ചിയിലേക്ക് ഇരുവരും തിരികെയെത്തിയിരുന്നു. പേളി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് ഈ താരപുത്രന്‍. അച്ഛനും ചേട്ടനും പിന്നാലെയായാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയില്‍ അരങ്ങേറിയത്. അഭിനേതാവായാണ് തുടക്കം കുറിച്ചതെങ്കിലും മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

Perale Maaney

നിവിന്‍ പോളിയും നയന്‍താരയും നായികായകന്‍മാരായെത്തിയ ചിത്രം നിര്‍മ്മിച്ചത് അജു വര്‍ഗീസായിരുന്നു. വ്യത്യസ്തമായ പ്രതികരണങ്ങളുമായി മുന്നേറുകയാണ് ലവ് ആക്ഷന്‍ ഡ്രാമ. ജീവിതത്തിലും കുറച്ച് ലവ് ആക്ഷന്‍ ഡ്രാമയൊക്കെ വേണമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും. പേളി മാണിയുടെ പോസ്റ്റ് കാണാം.

കാവ്യ മാധവനൊപ്പം ദിലീപെത്തി! വിവാഹവേദിയെ ധന്യമാക്കിയ വരവ്! ചിത്രങ്ങളും വീഡിയോയും വൈറല്‍!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X