For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ എല്ലാ പൊട്ട ചളിക്കും ചിരിക്കും, ആൾ അത്ര പാവം ഒന്നുമല്ല; ശ്രീനിഷിനെ കുറിച്ച് പേളി മാണി

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി ഇന്ന്. കൈവെച്ച എല്ലാ മേഖലയിലും തിളങ്ങാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.

  പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി.

  Also Read: 'ജീവിതത്തിലെ ദുർബലമായതും അതേസമയം ഏറ്റവും മനോ​ഹരമായ സമയവും അതായിരുന്നു, ശ്രീനിക്കും അതുതന്നെ'; പേളി

  ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇവർ. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഇവർക്ക് കൈനിറയെ ആരാധകരുണ്ട് ഇപ്പോൾ. പേളിയേയും ശ്രീനിയേയും പോലെ മകള്‍ നിലയും സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരിയാണ്. പേളി ഗർഭിണി ആയിരുന്ന സമയം മുതൽ നിലയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്ക് മുന്നിൽ വളർന്ന കുട്ടിയാണ് നില.

  തന്റെ പങ്കാളിയെ എല്ലാത്തിനും പിന്തുണയ്ക്കുന്ന മകളോടൊപ്പം സമയം ചെലവഴിക്കുന്ന അച്ഛനായ ശ്രീനിഷും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ഒരു പാവം പയ്യൻ ഇമേജ് ആണ് ശ്രീനിഷിന് ആരാധകർക്ക് മുന്നിലുള്ളത്. അടുത്തിടെ ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ പേളിയോട് ശ്രീനിഷ് പാവമാണോ എന്ന് ചോദിച്ചിരുന്നു. അതിന് പേളി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പേളിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: അച്ഛന് വേറെ പണിയില്ലേയെന്ന് മക്കൾ ചോദിച്ചാൽ തകർന്നുപോകും; ആർഭാടമല്ല, വേഷങ്ങളാണ് എനിക്ക് വേണ്ടത്: കണ്ണൻ സാഗർ

  'ശ്രീനി പാവമോ? അത് നിങ്ങൾക്ക് തോന്നുന്നതാണ്. ശ്രീനി പൊതുവെ നിങ്ങൾക്ക് മുന്നിൽ ഒക്കെ പാവമായിരിക്കും. എന്റെ അടുത്ത് ഭയങ്കര സംസാരം ഒക്കെയാണ്. ഞങ്ങൾ ഒരുമിച്ച് ചേർന്ന് കഴിഞ്ഞാൽ ഭയങ്കര അടിപൊളിയാണ്. ഞങ്ങൾ രണ്ടു പേരും ഭയങ്കര ക്രേസിയാണ്. ആ ക്രേസിനസ് ഞാനാണ് കൂടുതൽ കണ്ടിട്ടുള്ളത്. ശ്രീനി തന്നെ പറയാറുണ്ട് നിന്റെ കൂടെ കൂടി ഞാനും അലമ്പായി തുടങ്ങിയെന്ന്. ഞാൻ അതിൽ വളരെ ഹാപ്പിയാണ്. പിന്നെ ശ്രീനി അത്ര പാവമൊന്നുമല്ലട്ടോ,'

  'ശ്രീനി വളരെ ശാന്തനും റിലാക്‌സഡും ആണ്. ആരോടും അങ്ങനെ അടിയുണ്ടാക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതുപോലെ നന്നായി മനസിലാകുന്ന ആൾ കൂടിയാണ്. ഞാൻ എന്ത് പറഞ്ഞാലും കേൾക്കും. അതുപോലെ ഞാൻ പറയുന്ന എന്ത് ചളിക്കും ചിരിക്കും,' പേളി പറഞ്ഞു.

  Also Read: ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

  ട്രോളുകൾ സംബന്ധിച്ച ചോദ്യത്തിന് ട്രോളുകൾ താൻ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പേളി പറയുന്നുണ്ട്. തന്റെ പാട്ടുകൾ ഒക്കെ വൈറൽ ആയപ്പോൾ എന്തോരം ട്രോളുകൾ ആയിരുന്നു ഇപ്പോൾ അതൊന്നും ഇല്ല. അവരൊക്കെ എന്നെ മറന്നെന്ന് തോന്നുന്നു. താൻ അത് എൻജോയ് ചെയ്‌തിരുന്നു എന്നും പേളി പറഞ്ഞു. ട്രോളുകൾ തനിക്ക് പേടിയിലെന്നും പേളി വ്യക്തമാക്കി.

  'ഞാൻ ഈ ഇൻഡസ്ട്രിയിൽ വന്നപ്പോൾ എന്റെ ഡാഡി എന്നോട് പറഞ്ഞ ഒരേയൊരു കാര്യം, 'പേളി, ഇത് നിന്റെ കൺട്രോളിൽ നിൽക്കുന്ന ഇൻഡസ്ട്രിയല്ല. നീ നേരിടുന്നത് ലക്ഷകണക്കിന് ജനങ്ങളെയാണ്. ഈ ലോകത്ത് നിന്നെ ഇഷ്ടപ്പെടുന്നവരുണ്ടാകും ഇഷ്ടപ്പെടാത്തവരുണ്ടാകും എല്ലാ ടൈപ്പ് ആളുകളുമുണ്ടാകും. അതൊക്കെ നേരിടാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ ഇൻഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റി, ടാലെന്റ്റ് ഒക്കെ സെക്കണ്ടറിയാണ്. ഏറ്റവും പ്രധാനം ആളുകളെ നേരിടാൻ പഠിക്കുക എന്നതാണ്,' എന്നാണ്.' പേളി പറഞ്ഞു.

  Read more about: pearle maaney
  English summary
  Pearle Maaney Opens Up About Her Husband Srinish Aravind Character Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X