അവൾ ഈ ലോകത്തിന് തന്നെ മുതൽക്കൂട്ടാവണം, എല്ലാവരിലും സ്വാധീനം ചെലുത്താൻ കഴിയണം; മകളെ കുറിച്ച് പേളി!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി പേളി മാണി. അഭിനേത്രി എന്നതിനപ്പുറം, അവതാരക, വ്‌ളോഗര്‍, മോഡൽ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും എന്തിനേറെ സോഷ്യല്‍ മീഡിയയിൽ വരെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പേളി ഇപ്പോൾ. അവതാരകയായി ആദ്യം മിനിസ്ക്രീനിലേക്ക് എത്തിയ പേളി പിന്നീടാണ് സിനിമകളുടെ ഭാഗമാകുന്നത്.
എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളിപ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത്. ബിഗ് ബോസിലൂടെ താരത്തെ കൂടുതൽ അടുത്തറിയുകയായിരുന്നു. ആദ്യ സീസണിലെ ശക്തയായ മത്സരാര്ഥികളിൽ ഒരാളായ പേളി ഫസ്റ്റ് റണ്ണറപ്പായാണ് പുറത്തേക്ക് വന്നത്.

ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരദമ്പതികൾ ആണ് ഇരുവരും. ഇവർക്ക് നില എന്നൊരു മകളുമുണ്ട്.
പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ശ്രീനീഷും നിലയും. വിവാഹരായത് മുതൽ തങ്ങളുടെ വിശേഷങ്ങൾ പേളിയും ശ്രീനിഷും പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെമാണ് ഇവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. മകൾ നിലയെ ഗര്‍ഭിണിയായത് മുതല്‍ പ്രസവം വരെ ഓരോ വിശേഷങ്ങളും ആരാധകരുമായി പേളി പങ്കുവച്ചിരുന്നു.

അങ്ങനെ ജനിക്കുന്നതിന് മുന്‍പേ നില സെലിബ്രിറ്റി ആയി മാറിയതാണ്. സത്യത്തിൽ ആരാധകർക്ക് മുന്നിൽ വളർന്ന കുട്ടിയാണ് നില. ഇപ്പോഴും നിലയുടെ ഓരോ ചെറിയ കുസൃതികളും ക്യൂട്ട് വീഡിയോകളും പേളി പങ്കുവയ്ക്കാറുണ്ട്. അതിനിടെ, നിലയുടെ ഭാവിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് പേളി മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പേളി. 'നിലു ബേബിയുടെ ഭാവിയെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപാടിനെ കുറിച്ച് പറയാമോ' എന്നായിരുന്നു ഒരാളുടെ ചോദ്യം.
'എന്നെ സംബന്ധിച്ച് അവള്‍ സന്തോഷത്തോടെ ഇരിക്കണം. ലോകത്തെ സ്‌നേഹിക്കണം. ഈ ലോകത്തിലുള്ള മൊത്തം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാളായി മാറണം എന്നൊക്കെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ലോകത്തിന് തന്നെ അവള്‍ ഒരു മുതല്‍ക്കൂട്ട് ആവണം' എന്നും പേളി മാണി പറഞ്ഞു.

നിലയെടുത്ത ഫോട്ടോകളും, നിലയുടെ ഡാൻസും പാട്ടുമെല്ലാം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പേളി പങ്കുവച്ചിട്ടുണ്ട്. നേരത്തേയും നിലയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് പേളി മറുപടി നൽകിയിട്ടുണ്ട്. മകളുടെ പ്രൈവസി പോയില്ലേ എന്ന ചോദ്യത്തിന് പോയെന്ന് തങ്ങൾക്ക് അറിയാം. തങ്ങൾ പ്രൈവസി ആഗ്രഹിക്കാത്തവരാണ്. പ്രേക്ഷകരുടെ സ്നേഹമാണ് വലുത്. അതുകൊണ്ടാണ് മകളെ അവർക്ക് മുന്നിലേക്ക് വെച്ചതെന്നാണ് പേളി പറഞ്ഞത്.

ഇടയ്ക്ക് പാരന്റിങിനെ കുറിച്ചുള്ള വീഡിയോകളും പേളി യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള നിലയുടെ ഒരു വീഡിയോ പേളി പങ്കുവച്ചത് വൈറലായിരുന്നു


Click it and Unblock the Notifications











