'ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നുവെന്ന് മനസിലായി, അപ്പോഴാണ് ഞാനും ഇഷ്ടപ്പെട്ട് തുടങ്ങിയത്'; മനസുതുറന്ന് പേളി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു. ഇന്ന് ഇവർക്ക് നില എന്നൊരു മകളുമുണ്ട്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രസവശേഷം പോസ്റ്റ് പാർട്ടം ദിനങ്ങളെ അതിജീവിച്ചത് എങ്ങനെയാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് പേളി മാണി.

പ്രസവശേഷമുള്ള പോസ്റ്റ് പാർട്ടം ദിനങ്ങൾ ഓരോ അമ്മമാർക്കും ഓരോ രീതിയിൽ ആയിരിക്കുമെന്ന് പറയുകയാണ് പേളി. അതുപോലെ അപ്പോഴത്തെ ആരോഗ്യത്തിൽ ഭർത്താവിനും കുടുംബത്തിനുമുള്ള പങ്ക് വളരെ വലുതാണെന്നും താരം പറയുന്നു. വിശദമായി വായിക്കാം.

pearle maaney srinish arvind

പ്രസവശേഷമുള്ള കുറച്ചു ദിവസങ്ങൾ ആണ് പോസ്റ്റ് പാർട്ടം. ഓരോ അമ്മമാർക്കും പോസ്റ്റ് പാർട്ടം ദിനങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് ഈസി ആയിരിക്കും. ചിലർക്ക് അത് ബുദ്ധിമുട്ടുള്ളതാവും. ചിലർക്കത് ഇമോഷണലി ഭയങ്കര വീക്ക് ആവുന്ന ഘട്ടമാണെങ്കിൽ ചിലർക്കത് ഫിസിക്കലി വളരെ ഈസി ആയിരിക്കും. ചിലർക്ക് നേരെ തിരിച്ചുമാവാം.

എന്നാൽ ഇത് എങ്ങനെയൊക്കെ ആയാലും നമുക്ക് നമ്മുടെ ഭർത്താവ് തരുന്ന പിന്തുണ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്. ഒരു അമ്മ എന്ന നിലയിലും, ഭാര്യ എന്ന നിലയിലും അത് ആവശ്യമാണെന്ന് പേളി പറയുന്നു.

'പ്രസവം കഴിഞ്ഞ ആദ്യത്തെ ഒന്ന് രണ്ടു മാസമായിരുന്നു എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്ക് ഉണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നൽ ഉള്ളിൽ കയറും. ഗർഭാവസ്ഥയിൽ എനിക്ക് എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇഷ്ടം ആയിരുന്നു. എന്നാൽ കുഞ്ഞു പുറത്തുവന്ന് കഴിഞ്ഞപ്പോൾ വലിയ ടെൻഷൻ ആയിരുന്നു. എന്റെ വയർ ബെൻഡ് ചെയ്യുമ്പോഴൊക്കെ ഒരുപാട് വേദന തോന്നിയിരുന്നു. ഇതൊന്നും ആർക്കും പറഞ്ഞാൽ മനസിലാകില്ല,'

'ഒന്ന് തല വേദനിക്കുമ്പോൾ വരെ റിയാക്ട് ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ ആ സമയങ്ങളിൽ ഞാൻ കുഞ്ഞിന്റെ എല്ലാ കാര്യത്തിലും ഇടപെടുമായിരുന്നു. ദൈവം ആ സമയങ്ങളിൽ അറിഞ്ഞോ അറിയാതെയോ പെണ്ണുങ്ങളെ സ്ട്രോങ്ങാക്കും. അതുകൊണ്ടാണ് ഗർഭിണി ആകുമ്പോളും, ഡെലിവറി സമയത്തും സ്ത്രീകൾക്ക് ഒരു സൂപ്പർ പവർ കിട്ടുന്നത്. പോസ്റ്റ് പാർട്ടത്തിൽ ശ്രീനി മറ്റൊരു റൂമിൽ ആയിരുന്നു ഉറങ്ങിയിരുന്നത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങത്തില്ലായിരുന്നു. മമ്മി ആയിരുന്നു എന്റെയൊപ്പം,'

'ഉറങ്ങും മുൻപേ ശ്രീനി കുറെനേരം എന്റെ ബെഡിന്റെ താഴെ ഇരിക്കും. ബിഗ് ബോസിലെ സീൻ പോലെ. കുറെ കഥകളൊക്കെ എന്റെ കൈ പിടിച്ചു പറയും. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകം, വയറ്റിൽ തൊട്ടിട്ട് ശ്രീനി പറയുന്ന വാക്കുകൾ ആയിരുന്നു. നിന്റെ ഈ വയർ ആയിരുന്നു നിലയുടെ വീട് എന്നൊക്കെ.

ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എന്റെ ശരീരത്തെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതായത് എന്റെ ബോഡി വികൃതമല്ല, അമൂല്യമാണെന്ന് എനിക്ക് തോന്നിയത്. ശ്രീനി ഇത് സ്ഥിരം പറയുമായിരുന്നു,' പേളി പറഞ്ഞു.

pearle srinish

റിലേഷൻഷിപ്പിൽ ഒരു ഭാര്യക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് ഭർത്താവിന്റെ പ്രസൻസ്. ഇമോഷണൽ ടൈമാണ് കൂടുതൽ വേണ്ടത്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഒരു മണിക്കൂർ മാത്രമേ കൂടെയുള്ളെങ്കിലും അതിന്റെ മൂല്യത്തിനാണ് പ്രാധാന്യം. ആ സമയത്ത് സ്നേഹത്തിന് വളരെ പ്രാധാന്യമുണ്ട്.

എന്റെ പോസ്റ്റ് പാർട്ടം ശ്രീനി ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ഈസി ആയിരുന്നു. ഒപ്പം എന്റെ കുടുംബത്തിന്റെയും പിന്തുണയും. മോൾക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആയിരുന്നു ലഭിച്ചിരുന്നതെന്ന് പേളി പറഞ്ഞു.

അതേസമയം, നാലാം വിവാഹവാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. 2019 മെയ് അഞ്ചിനാണ് ഇരുവരും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹിതരായ താരങ്ങൾ മെയ് 8ന് ഹിന്ദു ആചാര പ്രകാരവും വിവാഹിതരായിരുന്നു. 2021 മാർച്ചിലാണ്‌ പേളി നില എന്ന മകൾ ജയിച്ചത്. അടുത്തിടെ മകളുടെ പിറന്നാളൊക്കെ ഇവർ ആഘോഷമാക്കിയിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X