ഞാനിത് എന്നും കാണുന്നത്, ഡാഡി നല്‍കിയ ഏറ്റവും വലിയ സ്വത്ത്; മനം നിറച്ച് പേളിയുടെ വാക്കുകള്‍
മലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി. അവതാരകയായിട്ടാണ് പേളി ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ടെലിവിഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അവതാരകരില്‍ ഒരാളാണ് പേളി. എപ്പോഴും ഊര്‍ജ്ജസ്വലയായി, ഇമേജ് നോക്കാതെ എന്ത് ചളിയും പറഞ്ഞ് ആളുകളെ കയ്യിലെടുക്കുന്ന താരമാണ് പേളി. പിന്നീട് ബിഗ് ബോസിലെത്തിയും പേളി കയ്യടി നേടി.
ബിഗ് ബോസില്‍ വച്ചാണ് പേളിയും ശ്രീനിഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളിയും ശ്രീനിഷും. അഭിനയത്തേക്കാള്‍ കൂടുതലായി സോഷ്യല്‍ മീഡിയയിലൂടേയാണ് പേളിയും ശ്രീനിഷും ഇക്കാലത്ത് ആരാധകരെ നേടുന്നത്. പേളിയുടെ മക്കളായ നിലയും നിറ്റാരയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരരാണ്.

തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പേളി സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. പേളിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി മാറാറുണ്ട്. സിനിമാ താരങ്ങളുമായുള്ള പേളിയുടെ അഭിമുഖ പരിപാടിയ്ക്കും വലിയ ആരാധകവൃന്ദമുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള പേളിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. പേളിയുടെ അച്ഛന്‍ മാണി പോളിന്റെ ജന്മദിനമാണിന്ന്. അച്ഛന് ആശംസകള്‍ നേരുകയാണ് മനോഹരമായൊരു കുറിപ്പിലൂടെ പേളി.
എന്റെ അച്ഛന്‍, എന്നെന്നും എന്റെ ഹീറോ. സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് പേളി പറയുന്നത്. ''ഏറ്റവും പരിശുദ്ധമായ ആത്മാക്കളിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടും എന്നാണ് പറയാറുള്ളത്. ഞാനത് എല്ലാ ദിവസവും കാണുന്നതാണ്. എവിടെപ്പോയാലും, കുട്ടികള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തും. ഏറ്റവും സൗമ്യമായ ഹൃദയത്തോടെ തന്നെ സന്തോഷവും അറിവും പങ്കിടും.'' എന്നാണ് പേളി പറയുന്നത്.
''അദ്ദേഹത്തിന്റെ മകളായതില്‍ എനിക്ക് അതിയായ കടപ്പാടുണ്ട്. അദ്ദേഹം എന്നിലുണ്ടാക്കിയ സ്വാധീനത്തിന് അളവില്ല. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാരണമാണ്. അദ്ദേഹം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്പത്ത് വാക്കുകളാണ്. മനോഹരവും ശക്തവുമായ വാക്കുകള്‍. അതാണ് എന്നിലും ഈ ലോകത്തിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്'' എന്നും ആശംസകള്‍ നേര്‍ന്നു കൊണ്ട് പേളി കുറിക്കുന്നുണ്ട്. പിന്നാലെ പേളിയുടെ ഡാഡിയ്ക്ക് ജന്മദിനാശംസകളുമായി സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, അഭിനയത്തിലേക്ക് കടന്നു വരുമ്പോള്‍ തനിക്ക് അച്ഛന്‍ നല്‍കിയ ഉപദേശവും പേളി പങ്കുവച്ചിരുന്നു. 'ഇന്‍ഡസ്ട്രിയില്‍ വരുന്ന സമയത്ത് എന്റെ ഡാഡി പറഞ്ഞത് ഇങ്ങനെയാണ്, 'ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്നൊരു ഇന്‍ഡസ്ട്രില്ല. നീയും ലക്ഷക്കണക്കിന് ആളുകളും നേര്‍ക്കുനേര്‍ വരുന്നൊരു ഇടമാണ്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ടാകും, വെറുക്കുന്നവരുണ്ടാകും, വിമര്‍ശനങ്ങളുണ്ടാകും. പോപ്പുലാരിറ്റി, ടാലന്റ് എല്ലാം രണ്ടാമത്തെ കാര്യമാണ്. ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുക എന്നതാണ് പ്രധാന കാര്യം'' എന്നാണ് അന്ന് പേളി പറഞ്ഞത്.

ബിഗ് ബോസ് മലയാളം സീസണ്‍ 1ലെ ജനപ്രീയ താരമായിരുന്നു പേളി. വിന്നറാകുമെന്ന് പലരും കരുതിയിരുന്ന താരമായിരുന്നു പേളി. എന്നാല്‍ രണ്ടാം സ്ഥാനം വരെയെ എത്താന്‍ സാധിച്ചിള്ളൂ. ബിഗ് ബബോസില്‍ വച്ച് ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം അകത്തും പുറത്തുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തങ്ങളുടെ പ്രണയം നാടകമാണെന്ന് പറഞ്ഞവര്‍ക്കെല്ലാം ഒരുമിച്ച് ജീവിച്ച് കാണിച്ച് മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ന് പേളിയും ശ്രീനിഷും.
അഭിനയത്തിലും കയ്യടി നേടിയിട്ടുണ്ട് പേളി. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും പേളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസിന് പിന്നാലെ ബോളിവുഡ് ചിത്രം ലുഡോയിലൂടെയാണ് പേളി ഹിന്ദിയിലെത്തുന്നത്. ചിത്രവും പേളിയുടെ പ്രകടനവും കയ്യടി നേടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications