പ്രസവസമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം! എന്നെ അത്രയും ഹെൽപ് ചെയ്തിട്ടുണ്ട്; പേളി പറയുന്നു

സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് പേളി മാണി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് താരത്തിനുള്ളത്. പേളിയോടുള്ള സ്നേഹം ഭർത്താവ് ശ്രീനിഷിനോടും മകൾ നിലയോടുമെല്ലാം ആരാധകർക്കുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും പേളിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പേളിയുടെ ജീവിതം ആരാധകർക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ്. താരത്തിന്റെ പ്രണയവും വിവാഹവും മകളുടെ ജനനവുമെല്ലാം ആരാധകർ കണ്ടതും ആഘോഷിച്ചതുമാണ്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് പേളി. ഗർഭിണി ആണെന്ന് അറിയിച്ചതിൽ പിന്നെ ഗർഭകാലത്തെ ഓരോ വിശേഷങ്ങളുമായാണ് പേളി ഇപ്പോൾ ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്.

Pearle Maaney

താരത്തിന്റെ ബേബിമൂൺ വിശേഷങ്ങളും വളക്കാപ്പ് വിശേഷങ്ങളുമൊക്കെ അടുത്തിടെ വൈറലായി മാറി. പ്രസവത്തോട് അടുക്കുമ്പോഴും വീഡിയോകളുമായി നിരന്തരം പേളി എത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പ്രസവസമയത്ത് സ്ത്രീകളെ സഹായിക്കുന്ന ചില ബ്രീത്തിങ് ടെക്നിക്കുകളാണ് പേളി വീഡിയോയിൽ പങ്കുവയ്ക്കുന്നത്. സ്വന്തം ഡെലിവറി സമയത്ത് സഹായിച്ച ചില ടെക്നിക്കുകളാണ് പേളി വീഡിയോയിൽ പറയുന്നത്.

'എത്ര പറഞ്ഞാലും മതിയാകില്ല, എന്നെ അത്രയും ഹെൽപ്പ് ചെയ്ത കാര്യമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. പ്രസവസമയത്ത് ഒരു പെണ്ണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവർ റിലാക്സ്ഡ് ആയിട്ടിരിക്കുക എന്നുള്ളതാണ്. അത് ഈസി ആക്കാനുള്ള ചില ബ്രീത്തിങ് ടെക്നിക്കിനെക്കുറിച്ചാണ് ഞാൻ പറയുന്നത്,' പേളി പറയുന്നു.

"ബ്രീത്തിങ് ടെക്നിക്കിനെ കുറിച്ച് എനിക്ക് അറിയുന്ന ചില കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യാം. നമ്മൾ ഓട്ടോമാറ്റിക്കായാണ് സാധാരണ ബ്രീത്ത് ചെയ്യുന്നത്, എന്നാൽ പ്രസവസമയത്തെ പലവിധ ടെൻഷനുകൾ കൊണ്ട് നമ്മൾ അത് ഓട്ടോ പൈലറ്റ് ബ്രീത്തിലേക്ക് എത്തും. എന്നാൽ ആ ഓട്ടോ പൈലറ്റ് ബ്രീത്തിൽ നിന്നും മാനുവൽ ബ്രീത്തിലേക്ക് നമ്മൾ മാറുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

Pearle Maaney

ഡെലിവറി പെയിൻ വന്നുതുടങ്ങുന്ന സമയത്ത് നമ്മൾക്ക് ടെൻഷൻ വരാൻ തുടങ്ങും. കോണ്ട്രാക്ഷൻ വന്നുതുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ ബ്രീത്തിങ് ശ്രദ്ധിച്ചുതുടങ്ങണം. ഇൻഹെയിലും എക്‌സയിലും കൃത്യമായി എടുക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. 5 ഇൻഹെയിലും, 7 എക്സ്ഹെയിലും നമ്മൾക്ക് ചെയ്യാം. അല്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാം എങ്കിലും 4 നും 8 നും ഇടയിൽ ആയിരിക്കണം എക്സ്ഹെയിലും ഇൻഹെയിലും എടുക്കുന്ന രീതി.

സെക്കൻഡ് ട്രൈമെസ്റ്ററിൽ എത്തുമ്പോൾ തന്നെ ഇത് പ്രാക്ടീസ് ചെയ്യുന്നത് തന്നെ നല്ലതാണ്. എന്നെ ഇക്കാര്യത്തിൽ സഹായിച്ചത് ശ്രീനിഷ് ആയിരുന്നു. ആരും കൂടെ ഇല്ലെങ്കിലും നമ്മൾക്ക് ഇത് ചെയ്യാം. ഇത് ചെയ്യുമ്പോൾ നമ്മൾക്ക് വയറിൽ കൈ വച്ച് അത് ഫീൽ ചെയ്യാവുന്നതാണ്. ഗർഭിണി ആയിരിക്കുന്ന സമയത്ത് നമ്മൾ നന്നായി കൂൾ ആയിരിക്കണം. നമ്മൾ ടെൻഷൻ ആയാലും, കരഞ്ഞാലും ചിരിച്ചാലും ഒക്കെ അത് വാവയ്ക്കും ഫീൽ ചെയ്യും, അതുപോലെയാണ് ബ്രീത്തിങ്ങിന്റെ കാര്യവും",- പേളി വീഡിയോയിൽ പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X