പ്രെഗ്നന്റായിരുന്ന സമയത്ത് ആഗ്രഹിച്ചിരുന്നത് അതായിരുന്നു, നിലു വന്നു കഴിഞ്ഞപ്പോൾ ഇങ്ങനെ!; വീഡിയോയുമായി പേളി
സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും. ഇവരുടെ മകൾ നിലയ്ക്കും ഇന്ന് ആരാധകർ ഏറെയാണ്. നാല് വർഷത്തോട് അടുക്കുകയാണ് ഇവരുടെ ദാമ്പത്യ ജീവിതം. പ്രേക്ഷകർക്കെല്ലാം അറിയുന്നതാണ് ഇവരുടെ പ്രണയകഥയും വിവാഹവും ഇപ്പോഴത്തെ ജീവിതവുമെല്ലാം. ബിഗ് ബോസിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം. ആദ്യം ഗെയിം സ്റ്റാർറ്റജിയെന്ന് പലരും വിമർശിച്ചെങ്കിലും പുറത്തിറങ്ങിയ ശേഷം അങ്ങനെയല്ലെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഇവർ വിവാഹിതരായി. വിവാഹം മുതൽ തന്നെ തങ്ങളുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കൽ പതിവായിരുന്നു. നിലയെ ഗർഭിണി ആയിരുന്ന സമയം മുതൽ യൂട്യൂബ് ചാനലിലൂടെയും പേളി എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കുന്നുണ്ടായി. ഇപ്പോഴും നിരന്തരം തങ്ങളുടെയും നിലയുടെയും വിശേഷങ്ങളുമായി പേളിയും ശ്രീനിഷും എത്താറുണ്ട്.

ഇപ്പോഴിതാ, പേളിയുടെ ഏറ്റവും പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. നിലയ്‌ക്കൊപ്പം ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. നില എഴുന്നേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. വർക്ക് എല്ലാം കൂടി ചേർന്നൊരു ഡേ ഇൻ മൈ ലൈഫ് വീഡിയോയാണ് ഇതെന്ന് പറഞ്ഞാണ് പേളി വീഡിയോ തുടങ്ങുന്നത്. നിലയെ പല്ലു തേപ്പിക്കുന്നതിൽ നിന്നായിരുന്നു വീഡിയോയുടെ ആരംഭം. ശ്രീനിയായിരുന്നു നിലയെ പല്ല് തേപ്പിച്ചത്. പല്ല് തേച്ചില്ലെങ്കില്‍ പുഴു വരുമെന്നായിരുന്നു നിലയുടെ കമന്റ്.
പിന്നീട് നിലയുടെ ഭക്ഷണ കാര്യങ്ങളെ കുറിച്ചാണ് പേളി പറഞ്ഞത്. നിലു എന്താണ് കഴിക്കുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. കൊടുക്കുന്നത് കഴിച്ചാല്‍ രക്ഷപ്പെട്ടു. എവിടെ ആയാലും ആരുടെ ഒപ്പമായാലും നിലു രാവിലെ ഒരു മുട്ട കഴിച്ചെന്ന് ഞാന്‍ ഉറപ്പ് വരുത്താറുണ്ട്. പുഴുങ്ങിയെടുക്കാതെ ജസ്റ്റ് ചൂടാക്കിയാണ് കൊടുക്കുന്നത്. നാടന്‍ മുട്ടയാണെങ്കില്‍ നല്ലതാണ്. മുട്ടയില്‍ കുറച്ച് കുരുമുളക് ചേര്‍ക്കാറുണ്ട്. കുരുമുളക് ഒക്കെ കുട്ടികള്‍ക്ക് നല്ലതാണെന്നും പേളി പറയുന്നുണ്ട്.
ഞാന്‍ ഇതെടുത്ത് വരുന്നത് കാണുമ്പോഴേ നിലു ഓടും. നേരത്തെയൊക്കെ നിലു അടങ്ങിയിരിക്കും, ഇപ്പോള്‍ അങ്ങനെയേ അല്ല. വേണ്ടെന്ന് പറഞ്ഞ് നിന്ന നിലുവിനെ പേളി കരഞ്ഞു കാണിച്ചാണ് വീണ്ടും അരികിൽ എത്തിച്ചത്. എന്നാൽ എന്നിട്ടും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്ന നിലുവിനെ ടിവി കാണിച്ചാണ് പേളി ഭക്ഷണം കഴിപ്പിച്ചത്. പിന്നീട് പേളിക്കും ശ്രീനിഷിനുമായുള്ള ഭക്ഷണം പാകം ചെയ്യുന്നതാണ് കാണിച്ചത്. ദോശയാണ് ഉണ്ടാക്കിയത്.
അടുക്കളയില്‍ കുക്കിംഗ് ചെയ്യുന്നതിനൊപ്പമായി ക്ലീനിംഗും ചെയ്യാറുണ്ട്. മമ്മിയാണ് ഈ ശീലം പഠിപ്പിച്ച് തന്നത്. അല്ലെങ്കില്‍ ക്ലീനിംഗ് വലിയ ടാസ്‌ക്കായി മാറുമെന്നും ഇടയ്ക്ക് പേളി പറയുന്നുണ്ട്. ടിവി കാണിക്കാതെ കുഞ്ഞിനെ വളര്‍ത്തണമെന്നായിരുന്നു പ്രഗ്നന്റായിരുന്ന സമയത്ത് ഞാന്‍ ആഗ്രഹിച്ചത്. ഫോണ്‍ അധികം കൊടുക്കാറില്ല. നമ്മള്‍ ഇന്‍സ്റ്റഗ്രാമില്‍ ജീവിക്കുന്നത് പോലെ അവള്‍ ടിവി ഗ്രാമത്തിലാണ് ജീവിക്കുന്നതെന്ന് പേളി പറഞ്ഞു.

നിലു ബേബിക്കൊപ്പം ഇരുന്ന് പുസ്തകം നോക്കി കഥ പറയുകയും പാട്ട് പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ ഉണ്ടായിരുന്നു. ഷൂട്ടിനായി പോവുന്നതിനെക്കുറിച്ചും പേളി പറയുന്നുണ്ട്. ഷൂട്ടിന് മുന്‍പ് ഹാപ്പിയായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ എനര്‍ജറ്റിക്കാവുന്നത്. നിങ്ങളുടെ മുന്നിലേക്ക് വരുമ്പോള്‍ നല്ല എനര്‍ജറ്റിക്കായിരിക്കണ്ടേ എന്നുമായിരുന്നു പേളിയുടെ ചോദ്യം.
നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്. പറയാന്‍ വാക്കുകളില്ല, മനോഹരമായ വീഡിയോ, അമ്മയെന്ന നിലയിലും പേളി മാതൃകയാണ്. നല്ലൊരു ഭാര്യയും അമ്മയും മകളും മരുമകളുമാണ് പേളി. എല്ലാ റോളും വളരെ ഭംഗിയായി ചെയ്യുന്നു. ഈ സ്‌നേഹം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ. ശ്രീനി ചേട്ടനും നല്ലൊരു പങ്കാളിയും അച്ഛനുമാണ്, നിങ്ങളുടെ കുടുംബത്തിന്റെ വൈബ് രസമാണ് എന്നൊക്കെ ആയിരുന്നു ഓരോരുത്തരുടെ കമന്റുകൾ.


Click it and Unblock the Notifications