പ്രശ്‌നങ്ങളിലും സമാധാനം; മെറീനയ്ക്കുള്ള പേളിയുടെ മറുപടിയോ? പേളി കമന്റ്‌സ് ഡീലാറ്റാക്കുന്നുവെന്ന് ആരോപണം

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മെറീന മൈക്കിളും പേളി മാണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. കുറച്ചുനാള്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു സംഭവത്തെക്കുറിച്ച് മെറീന വെളിപ്പെടുത്തിയത്. ആ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയതോടെ സംഭവം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ആദ്യത്തെ അഭിമുഖത്തില്‍ പേളിയുടെ പേര് മെറീന വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ആ നടി പേളി തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു.

താന്‍ ഗസ്റ്റായി എത്തുന്നുവെന്നതിന്റെ പേരില്‍ അവതാരകയായിരുന്ന ഷോയില്‍ നിന്നും പേളി പിന്മാറിയെന്നാണ് മെറീന അടുത്തിടെ വെളിപ്പെടുത്തിയത്. മെറീനയുടെ വെളിപ്പെടുത്തല്‍ വൈറലായപ്പോള്‍ പേളി നടിയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും തന്നെ അപമാനിച്ചശേഷമാണ് പേളി ഫോണ്‍ കോള്‍ കട്ട് ചെയ്തത് എന്നാണ് മെറീന ആരോപിച്ചത്. അതേസമയം, മെറീന വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായപ്പോള്‍ പേളി വിശദീകരണം നല്‍കിയിരുന്നു.

Pearley Maaney

മെറീന ഗസ്റ്റായി വന്നാല്‍ ആങ്കറിങ് ചെയ്യില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു പേളിയുടെ വിശദീകരണം. ചാനലുകാരുമായി പെയ്‌മെന്റ് പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് താന്‍ പിന്മാറിയതെന്നും അല്ലെങ്കിലും ഒരു അവതാരകയ്ക്ക് ഗസ്റ്റിനെ തീരുമാനിക്കാനുള്ള അവകാശം ഇല്ലെന്നുമെല്ലാമാണ് പേളി മറുപടി കുറിപ്പില്‍ പറഞ്ഞത്. രണ്ടു പേരുടേയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും രണ്ട് തട്ടിലായിരിക്കുകയാണ്. രണ്ടു പേരേയും അനുകൂലിച്ചും എതിര്‍ത്തും ആളുകളെത്തുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ പേളി പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്റെ രണ്ട് മക്കളേയും മടിയില്‍ ഇരുത്തിയാണ് പേളി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ പാഠങ്ങള്‍ പഠിക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നതിനെക്കുറിച്ചാണ് പേളി കുറിപ്പില്‍ പറയുന്നത്.

''പ്രശ്‌നങ്ങളിലും വ്യക്തമായി കാണാന്‍ സാധിക്കുമ്പോഴാണ് സമാധാനം അറിയുന്നത്. പ്രശ്‌നങ്ങള്‍ അപ്രതക്ഷ്യമായതുകൊണ്ടല്ല അത്. മറിച്ച്, നിങ്ങളുടെ മനസ് അത് കൊണ്ടു നടക്കുന്നില്ലാത്തതിനാലാണ്. നിശ്ചയമായി നിന്ന് നിരീക്ഷിക്കുക. ജീവിതം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന്. നന്ദിയുടേയും ദയയുടേയും ശാന്തതയുടേയും ലളിതമായ പാഠങ്ങള്‍. ജീവിതത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നുള്ള പാഠങ്ങള്‍. അവയെല്ലാം നമ്മള്‍ പഠിക്കുന്നത് ജീവിതത്തിലെ സാഹചര്യങ്ങൡലൂടെയാണ്. എത്ര നന്നായി പഠിക്കുന്നുവോ അത്രയും വേഗത്തില്‍ വളരാം'' എന്നാണ് പേളി പറയുന്നത്.

താരത്തിന്റെ കമന്റില്‍ ചിലര്‍ വിമര്‍ശനവുമായി എത്തുന്നുണ്ട്. 'ഫേക്ക് പേളി. നിന്റെ തനിനിറം പുറത്ത് വന്നു തുടങ്ങിയല്ലോ മോളേ. കമന്റ്‌സ് ഒക്കെ ഡിലീറ്റ് ചെയ്യാന്‍ ശ്രീനിയെ നിര്‍ത്തിയേക്കുവാണോ? വെറുതെ ഈച്ച അടിച്ച് ഇരിക്കുവല്ലേ. ചെയ്യട്ടേ അല്ലേ' എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം പേളിയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്. മാറരുത്. ആളുകള്‍ എന്തും പറയും. പക്ഷെ പോസിറ്റീവായിരിക്കൂ. നിങ്ങളായി തന്നെയിരിക്കുക എന്നായിരുന്നു പിന്തുണയുമായി എത്തിയ ഒരാളുടെ കമന്റ്.

Pearley Maaney

പേളിയുടെ വിശദീകരണം പുറത്ത് വന്നതോടെ മനോരമയ്ക്ക് മെറീന പ്രതികരണം നല്‍കിയിരുന്നു. വേറെ ഒരാളുടെ നമ്പറില്‍ നിന്നാണ് എന്നോട് സംസാരിച്ചത്. അവരുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ ചോദിച്ച ചില കാര്യങ്ങള്‍ക്ക് അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഫോണ്‍ വെച്ചത് എന്നാണ് മെറീന പറഞ്ഞത്. എനിക്കുണ്ടായ അനുഭവമാണ് ഞാന്‍ പറഞ്ഞത്. അതില്‍ അത്രയും ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞതുമെന്നും താരം പറയുന്നുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് മെറീന പറയുന്നത്. തെറിവിളികള്‍ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്ന് പറയുമ്പോള്‍ ഇത് സംഭവിക്കാറുള്ളതാണ്. ഞാന്‍ പറഞ്ഞതില്‍ സത്യം ഉള്ളതുകൊണ്ട് എനിക്ക് പേടിയില്ലെന്നാണ് മെറീന മൈക്കിള്‍ പറഞ്ഞത്.

Read more about: pearley maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X