'ദീപ്തി ചേച്ചി ഞാൻ മുടി സ്റ്റൈൽ ചെയ്യാം'; തലയിൽ താജ്മഹൽ പണിയുകയാണോ എന്ന് ആരാധകർ: നിലയുടെ വീഡിയോ വൈറൽ

പേളി മാണിയും കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പേളിയുടെ ഓരോ വീഡിയോയും ആളുകൾക്ക് സന്തോഷവും എന്റർടെയ്ൻമെന്റും ഉണ്ടാക്കാറുണ്ട്. പേളിയെ പോലെ നില ബേബിയും എല്ലാവരുടെയും പ്രിയപ്പെട്ടവളാണ്. കുട്ടി കുറുമ്പും ക്യൂട്ട്നെസും കൊണ്ട് അമ്മയെക്കാൾ മകൾ ആളുകളെ കൈയിലെടുക്കുന്നുണ്ട്. പേളിയുടെ അടുത്ത സുഹൃത്തുക്കളെല്ലാം നിലയുമായി വീഡിയോസ് ചെയ്യാറുണ്ട്. അത്തരത്തിൽ നടി ദീപ്ത് സതിയും നിലയും തമ്മിലുള്ള രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പേളിമാണിയുടെ അടുത്ത സുഹൃത്താണ് നടി ദീപ്തി സതി. ദീപ്തിക്ക് നില മുടി കെട്ടി കൊടുക്കുന്ന വീഡിയോ ആണ് ദീപ്തി തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്. 'ന്യൂ ക്യൂട്ട് ഹെയർ സ്റ്റൈലിസ്റ്റ് ഓൺ ബോർഡ്' എന്നാണ് ദീപ്തി വീഡിയോക്ക് താഴെ കുറിച്ചത്. ആസ ആസ എന്ന പാട്ട് ടിവിയിൽ കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ് രണ്ടു പേരും. ദീപ്തി തറയിലും നില സോഫയിലും ഇരുന്നാണ് മുടി കെട്ടുന്നത്. അമ്മമാർ മക്കളെ മുടി കെട്ടി കൊടുക്കുന്ന പോലുണ്ട്.

Deepti Sati

'ഇന്ന് ഞാനിവിടെ ഒരു താജ് മഹൽ പണിയും'. 'ഒരേ ഫ്രെയ്മിൽ രണ്ട് സുന്ദരികൾ.' 'രണ്ട് ക്യൂട്ടീസ്.' വീഡിയോക്ക് താഴെ വന്ന കമന്റുകളെല്ലാം രസകരമായവയാണ്. എല്ലാവരും പറയുന്നത് രണ്ട് പേരും ക്യൂട്ടായിട്ടുണ്ട് എന്നാണ്. നില മുടി കെട്ടുമ്പോൾ അനുസരണയോടെ എന്ത് രസമായിട്ടാണ് ദീപ്തി ഇരിക്കുന്നത്. നിലയുടെ തന്നെ ഹെയർ പിൻസ് ഉപയോ​ഗിച്ചാണ് ദീപ്തിയെ ഒരുക്കിയിരിക്കുന്നത്. എന്തായാലും കണ്ണിന് ഒരുപാട് സന്തോഷം നൽകുന്ന വീഡിയോയാണിത്.

പേളിയാണ് ഈ വീഡിയോ എടുക്കുന്നത്. താരത്തിന്റെ ശബ്ദം ബാക്ക്​ഗ്രൗണ്ടിൽ കേൾക്കാം. രണ്ടുപേരെയും വീഡിയോയിൽ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. വീഡിയോക്ക് താഴെ വന്ന കമന്റുകളും അത്തരത്തിലായിരുന്നു. ദീപ്തി സതി ഇതിനു മുന്നേയും പേളിക്കൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും നാളുകളായി സുഹൃത്തുക്കളാണ്. വീഡിയോക്ക് നിരവധി പേരാണ് കമന്റ് ചെയ്ത് വരുന്നത്.

Deepti Sati

ഡാൻസറും മോഡലും മിസ് കേരളയുമൊക്കെയായ ദീപ്തി സതിയുടെ സിനിമാ അരങ്ങേറ്റം ലാൽ ജോസ് സംവിധാനം ചെയ്ത 'നീന' എന്ന പടത്തിലൂടെ ആയിരുന്നു. അതിനു ശേഷം കന്നട, തെലു​ഗു, മറാത്തി, തമിഴ് സിനിമകളിലും താരം അഭിനയിച്ചു. മലയാളത്തിൽ പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിം​ഗ് ലൈസൻസ്, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് അങ്ങനെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ ദീപ്തി ഉണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി.

പേളിയെ മാത്രമല്ല ഭർത്താവ് ശ്രീനിഷിനേയും എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇങ്ങനെയൊരു പാർട്നറിനെ ഞങ്ങൾക്കും വേണം എന്നാണ് പല വീഡിയോക്ക് താഴെയും ആളുകൾ കമന്റ് ഇടുന്നത്. പേളിയുടെ ഒപ്പം ഏത് കാര്യത്തിനും ശ്രീനിഷും എല്ലായ്പ്പോഴും ഉണ്ടാവും.

പോസ്റ്റ് കാണാം

Read more about: deepti sati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X