ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് സീസൺ 1 ലൂടെ പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തതോടെ ആളുകൾക്ക് പതിൻമടങ്ങ് ഇഷ്ടം തോന്നിയ കപ്പിൾസായി മാറി ഇരുവരും. ഇപ്പോൾ തായ്ലാന്റിൽ ഫാമിലി ട്രിപ്പ് നടത്തിയ വീഡിയോസ് യൂട്യൂബിൽ വൈറലായി. പേർളിയുടെ ബർത്ത്ഡെയുടെ ഭാഗമായി നടത്തിയ ട്രിപ്പാണ് ഇത്.
എപ്പോഴത്തേയും പോലെ ഫൺ എലമെന്റുകൾ നിറഞ്ഞ വീഡിയോ ആണ് ഇത്തവണയും. ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിനു മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞു. പുതിയ വീഡിയോയിൽ ബാങ്കോക്കിൽ എത്തിയതിനെ കുറിച്ചാണ് പറയുന്നത്. ഒപ്പം നില ബേബിയും നിതാര ബേബിയും പിന്നെ അച്ഛൻ അമ്മ എല്ലാവരും യാത്രയിലുണ്ട്. റൂമിൽ എത്തിയ ഉടനെ അടുക്കള കണ്ടപ്പോൾ "ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ഗതി" എന്നാണ് പേർളി പറയുന്നത്.

ബാങ്കോക്കിലെ ഒരു മൃഗശാലയിൽ പോയി അവിടുന്നുള്ള വിശേഷങ്ങളാണ് വീഡിയോയിലുട നീളം കാണുന്നത്. ഇത്രയും വർഷങ്ങളായിട്ടും പേർളിയുടെ എനർജിക്ക് ഒരു കുറവുമില്ല. ഒപ്പം സപ്പോർട്ട് ചെയ്യുന്ന ശ്രീനിയെ പോലുള്ള പാർട്ട്നർ ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തോന്നും. അതേ പോലെതന്നയാണ് വീഡിയോക്ക് താഴെ വന്ന കമന്റുകളും പറയുന്നത്.
"ജനിക്കുകയാണെങ്കിൽ പേർളി ആയി ജനിക്കണം ശ്രീനിയെ പോലത്തെ ഒരു ലൈഫ് പാർട്ട്നർ". മറ്റൊരാൾ പറഞ്ഞത് ഇങ്ങനെ- "പേർളിയെ പോലെ ഒരാൾ വീട്ടിൽ ഉണ്ടായാൽ എന്നും ആ വീട്ടിൽ സന്തോഷം ആയിരിക്കും". വെറൊരു സബ്സ്ക്രൈബർ അവിടുത്തെ ഒരു പ്രധാന സ്പോട്ട് വരെ കമന്റ് ചെയ്തു- "നിങ്ങളുടെ ട്രിപ്പിലെ എനിക്കേറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് ഇതായിരുന്നു, ഫ്ലോട്ടിംഗ് മാർക്കറ്റിൽ പോകാൻ മറക്കല്ലേ കഴിഞ്ഞ വർഷം ഇതേ സമയം തന്നെയാ ഞാനും അവിടെ പോയത് വിയർത്തൊലിച്ചു വശം കെട്ടു. എനി വേ വൺസ് എഗൈൻ വിഷ് യു എ ഹാപ്പി ട്രിപ്പ് ആൻ്റ് ജേർണി, ബൈ".

മലയാളികളെ എന്നും ചിരിപ്പിച്ച അവതാരികയായിരുന്നു പേർളി മാണി. മുൻനിര ചാനലുകളിൽ നിന്ന് ബ്രെയ്ക് എടുത്തെങ്കിലും ജനങ്ങളുടെ വിരൽ തുമ്പിൽ ഇന്നും പേർളിയും കുടുംബവുമുണ്ട്. ആരാധകരെ സംബന്ധിച്ച് എന്നും ആകാംഷ ഉണ്ടാക്കുന്ന ഒരു ഫാമിലിയാണിത്. ഇവരുടെ വിവാഹം ഉൾപ്പെടെ ആദ്യ മകളായ നിലയുടെ ജനനവും അതിനു ശേഷമുള്ള ചെറിയ കാര്യങ്ങൾ പോലും പ്രേക്ഷകരുമായി പേർളി പങ്കു വെക്കാറുണ്ട്.
അടുത്ത യാത്രയിലെങ്കിലും ശ്രീനിയുടെ കുടുംബത്തെ ഇവർക്കൊപ്പം കാണാൻ സാധിക്കുമോ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ചിലർ പറഞ്ഞത് പേർളി തന്റെ മാതാപിതാക്കളെ കൊണ്ടു വന്നത് കുട്ടികളെ ശ്രദ്ധിക്കാനാണ് എന്നൊക്കയാണ്.


Click it and Unblock the Notifications











