അമ്മയെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് യാത്രയാക്കുന്ന നില; മകള്‍ ബെസ്റ്റ് ഫ്രണ്ടായി മാറിയ നിമിഷമെന്ന് പേളി

മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. അവതാരകയായിട്ടാണ് പേളിയെ മലയാളികള്‍ പരിചയപ്പെടുന്നതും സ്‌നേഹിച്ച് തുടങ്ങുന്നതും. പിന്നീട് അഭിനേത്രിയായും ബിഗ് ബോസ് താരമായുമെല്ലാം പേളി കയ്യടി നേടി. ഇന്ന് സോഷ്യല്‍ മീഡിയ താരവും വ്‌ളോഗറുമെല്ലാമാണ് പേളി മാണി. പേളിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകമാണ് ട്രെന്റായി മാറുന്നത്. അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നാളുകളിലൊന്നിലൂടെയാണ് പേളി ഇപ്പോള്‍ കടന്നു പോകുന്നത്.

ഈയ്യടുത്താണ് പേളി മാറി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ വിശേഷങ്ങളാണ് ഈയ്യടിയായി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ കൂടുതലും. ഇപ്പോഴിതാ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പുള്ളൊരു വീഡിയോയുമായി പേളി എത്തിയിരിക്കുകയാണ്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് മൂത്ത മകള്‍ നില തനിക്ക് യാത്ര നല്‍കുന്നതാണ് പേളിയുടെ വീഡിയോയിലുള്ളത്.

Pearly Maaney

''കണ്‍ട്രാക്ഷന്‍സ് തുടങ്ങിയതും കഠിനമായ വേദനയാണ് അനുഭവിച്ചത്. എങ്ങനെയാണ് ഞാന്‍ ആശുപത്രിയിലെത്തിയത് എന്നു പോലും ഞാനോര്‍ക്കുന്നില്ല. നില യാത്ര പറയുമ്പോല്‍ പോലും എനിക്കവളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഈ വീഡിയോ കണ്ടപ്പോഴാണ് അവള്‍ എന്നോട് എന്തുമാത്രം കരുതല്‍ കാണിച്ചിരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നത്. അവളുടെ കുഞ്ഞു കൈ കൊണ്ട് എന്റെ തോളത്ത് തട്ടിയത്... അതുപോലെ ഞങ്ങള്‍ക്കൊപ്പം കാറില്‍ വരണമെന്ന് പറഞ്ഞതുമില്ല'' പേളി പറയുന്നു.

ചിലപ്പോള്‍ കുട്ടികള്‍ തങ്ങളുടെ പക്വത നമുക്ക് കാണിച്ചു തരും. നമ്മളത് കണ്ട് അത്ഭുതപ്പെട്ടു പോകും. ഈ നിമിഷം ഞാന്‍ എന്നും ഓര്‍ത്തിരിക്കും. ശ്രീനിയിത് വീഡിയോ എടുത്തതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. ഞങ്ങളിത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ വേണ്ടിയാണത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീലിംഗ് ആണിത്, നിങ്ങളുടെ മകള്‍ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറുന്ന നിമിഷം, എന്നും പേളി വീഡിയോ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നുണ്ട്.

അതിമനോഹരമാണ് പേളി പങ്കുവച്ച വീഡിയോ. മകള്‍ അമ്മയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് യാത്രയാക്കുന്നത്. പിന്നാലെ കുഞ്ഞുവാവയെ കാണാന്‍ പോകണമെന്ന് വാശിപിടിക്കുന്ന നിലയേയും വീഡിയോയില്‍ കാണാം. ഒടുവില്‍ നിലയുടെ കുഞ്ഞുകൈകളിലേക്ക് കൊച്ചനുജത്തിയെ വച്ചു കൊടുക്കുന്നതും. അവള്‍ സ്‌നേഹത്തോടെ തന്റെ അനിയത്തിയെ താലോലിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

Pearly Maaney

വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. അഹാന കൃഷ്ണ, അശ്വതി ശ്രീകാന്ത്, അനുമോള്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് നിലയ്ക്ക് അമ്മയോടും അനുജത്തിയോടുമുള്ള സ്‌നേഹത്തെക്കുറിച്ചാണ്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, ജനുവരി 13ന് വൈകിട്ട് ആറേ അമ്പത്തിരണ്ടിനാണ് പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അനിയത്തികുട്ടിയെ കാണാന്‍ നില ബേബി പേളിയുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് എത്തിയത്. പേളിയുടെ സഹോദരി റേച്ചലിന്റെ ഒക്കത്തിരുന്ന് കണ്ണാടി തൊട്ടിലില്‍ കിടത്തിയിരുന്ന നിതാരയെ നില ആദ്യമായി കണ്ടു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

More from Filmibeat

Read more about: pearly maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X