എല്ലാവരും ചോദിക്കുന്നത് ദുൽഖറുമായുള്ള അടുപ്പത്തെ കുറിച്ച്, അതിന് കാരണം ഇതാണ്; അനുമോൾ പറയുന്നു

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് അനുമോൾ. കാമ്പുള്ള കഥാപാത്രങ്ങളെ ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും ആ വേഷങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമുള്ള നടിമാരിൽ ഒരാളാണ് താരം. അഭിനയിച്ച വേഷങ്ങൾക്കെല്ലാം തന്നാലാകും വിധം പൂർണത നൽകിയിട്ടുള്ള അനുമോൾക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിട്ടുണ്ട് അനുമോൾ.

സോഷ്യൽമീഡിയയിലും സജീവമാണ് അനുമോൾ. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിൽ നിരവധി സൗഹൃദങ്ങളുണ്ട്. എന്നാൽ തന്നോട് എപ്പോഴും എല്ലാവരും ചോദിക്കാറുള്ളത് ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ചാണെന്ന് പറയുകയാണ് അനുമോൾ.

anumol dulquer

പുതിയ സിനിമയായ പെൻഡുലത്തിന്റെ പ്രമോഷന്റെ ഭാഗമായി കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ദുൽഖറുമായുള്ള ബോണ്ട് എങ്ങനെയാണെന്ന അവതാരക ശാലിനി നായരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് അനുമോൾ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

'ഇൻഡസ്ട്രിയിലെ എല്ലാവരുമായും നല്ല ബോണ്ട് തന്നെയാണ്. നല്ല അടുപ്പമാണ് എല്ലാവരുമായും. എന്റെ അനുയാത്ര എന്ന യൂട്യൂബ് ചാനലിന്റെ ലോഞ്ച് നിർവഹിച്ചത് ദുൽഖർ സൽമാനാണ്. അതുകൊണ്ടാണ് ദുൽഖറുമായുള്ള അടുപ്പത്തെ കുറിച്ച് എല്ലാവരും ചോദിക്കുന്നത്',

'ഞങ്ങൾ വളരെ കാഷ്വലായി ചാറ്റ് ചെയ്യുന്നതിനിടയിലാണ് ദുൽഖറിനോട് ഞാൻ ഈ കാര്യം ചോദിക്കുന്നത്. ഉടനെ അദ്ദേഹം സമ്മതിച്ചു. ഞാൻ വേഗം ചാടി കേറി ആ ലോഞ്ച് ചെയ്തു. അതിനു ശേഷമാണ് ആളുകൾ ദുൽഖറിനെ കുറിച്ച് എന്നോട് ചോദിക്കുന്നത്. ദുൽഖറിന്റെ ഒരുപാട് സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് ഞാൻ',

'സൗഹൃദങ്ങൾക്ക് ഒരുപാട് വില നൽകുന്ന ആളായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ സഹതാരങ്ങൾ എല്ലാവരുമായും ഞാൻ സൗഹൃദം സൂക്ഷിക്കാറുണ്ട്. ഫഹദ്, ചാക്കോച്ചൻ, അനൂപേട്ടൻ, ജയസൂര്യ എല്ലാവരുമായും ഞാൻ ഇപ്പോഴും സൗഹൃദം നിലനിർത്താറുണ്ട് ആരുമായും ഇതുവരെ വഴക്കുണ്ടാക്കി പിരിയേണ്ട വന്നിട്ടില്ല', അനുമോൾ പറഞ്ഞു.

ഇതുവരെ ആരോടും അവസരങ്ങൾ ചോദിച്ചു പോകാത്ത ആളാണെന്നും തനിക്കുള്ളത് തനിക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അനുമോൾ അഭിമുഖത്തിൽ പറയുന്നുണ്ട്. 'അവസങ്ങൾക്കായി കാത്തിരിക്കുകയാണ് പതിവ്. എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനു വേണ്ടി പ്രത്യേകിച്ച് ശ്രമമൊന്നും നടത്തിയിട്ടില്ല. സത്യം പറഞ്ഞാൽ ഒരു പോർട്ട്ഫോളിയോ പോലും ഇല്ലാത്ത ആർട്ടിസ്റ്റാണ് ഞാൻ',

'അങ്ങനെയൊരു ഷൂട്ട് പോലും ഞാൻ ചെയ്തിട്ടില്ല. എന്റെ സിനിമ കണ്ട് ഇഷ്ടപ്പെട്ട് എന്നെ വിളിക്കുന്നെങ്കിൽ വിളിക്കട്ടെ എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. അതേസമയം അവസരങ്ങൾ ചോദിച്ചു പോകുന്നതും നല്ല കാര്യം തന്നെയാണ്. എന്നാൽ എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ചിലപ്പോൾ അത് എന്റെ ഈഗോയാകാം', അനുമോൾ പറഞ്ഞു.

anumol

തമിഴ്‌നാട്ടിൽ തന്റെ ശബ്ദത്തിന് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും അനുമോൾ സംസാരിച്ചു. മലയാളത്തിൽ തന്റെ ശബ്ദം കൊള്ളില്ല എന്ന് പറയുമ്പോൾ തമിഴിൽ ശബ്ദത്തിന് ഒരുപാട് ആരാധകർ ഉണ്ടെന്ന് താരം പറയുന്നു. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഡബ്ബ് ചെയ്തിട്ടുള്ളു. ഇവിടെ എല്ലാവരും ശബ്ദം കൊള്ളില്ല എന്നാണ് പറയാറുള്ളത്. പുതിയ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. എന്നാൽ ശബ്ദത്തിന് പവറില്ല, പഞ്ച് പോരാ എന്ന് പറഞ്ഞ് മറ്റൊരാളെ കൊണ്ട് ചെയ്യിച്ചു.

ആ സമയത്ത് തന്നെയാണ് തമിഴിൽ ഒരു സിനിമയ്ക്കു മുഴുവനായി ഡബ്ബ് ചെയുന്നത്. തമിഴിൽ ശബ്ദത്തിനാണ് ആരാധകർ. ശബ്ദം കേൾക്കട്ടെ എന്ന് പറഞ്ഞ് ആരാധകർ കരഞ്ഞുകൊണ്ട് മെസേജ് അയക്കും. ഇവിടെ ശബ്ദം കൊള്ളില്ലെന്ന് പറയുമ്പോൾ തന്നെ വരുന്ന അത്തരം മെസേജുകൾ ആത്മവിശ്വാസം നൽകാറുണ്ടെന്ന് അനുമോൾ തുറന്നു പറഞ്ഞു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X