സുധിയുടെ ഷര്‍ട്ടില്‍ വിയര്‍പ്പിന്റേയും രക്തത്തിന്റേയും മണം; ലക്ഷ്മിയെ എന്റെ അരികിലെത്തിച്ചത് പടച്ചോന്‍!
മലയാളികളെയാകെ വേദനിപ്പിച്ച സംഭവമായിരുന്നു കൊല്ലം സുധിയുടെ മരണം. മിമിക്രി കലാകാരനും നടനുമൊക്കെയായ കൊല്ലം സുധിയെ മലയാളികള്‍ക്ക് വളരെ അടുത്തറിയാമായിരുന്നു. കോമഡി പരിപാടികളിലൂടേയും സിനിമകളിലൂടേയും ഒരുപാട് ചിരിപ്പിച്ചിട്ടുള്ള താരമാണ് സുധി. പിന്നീട് സ്റ്റാര്‍ മാജിക്കിലെത്തിയതോടെ സുധി മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു.
ഇല്ലായ്മയില്‍ നിന്നും വളര്‍ന്നു വന്ന കലാകാരനായിരുന്നു സുധി. തന്റെ ജീവിതത്തെക്കുറിച്ചൊക്കെ സുധി പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുധിയുടെ വിയോഗം മലയാളികളെയാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു സുധി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നതും അദ്ദേഹം മരണപ്പെടുന്നത്.

സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനും മക്കള്‍ക്കും താങ്ങായി സ്റ്റാര്‍ മാജിക് താരങ്ങളും അണിയറ പ്രവര്‍ത്തകരും മിമിക്രി ലോകവും മലയാളികളുമൊക്കെ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ രേണുവിനേയും കുടുംബത്തേയും ഏറ്റവും ശക്തമായി നെഞ്ചോടു ചേര്‍ത്തു പിടിച്ചത് ലക്ഷ്മി നക്ഷത്രയായിരിക്കും. സുധിയുടെ കുടുംബത്തിന് താങ്ങായി അന്നും ഇന്നും ലക്ഷ്മി നക്ഷത്രയുണ്ട്.
അതേസമയം സുധിയുടെ കുടുംബത്തോടു കാണിക്കുന്ന സ്‌നേഹത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ലക്ഷ്മി നക്ഷത്രയ്ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം സുധിയുടെ മണം പെര്‍ഫ്യൂമാക്കിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സുധിയെ വിറ്റ് കാശാക്കുകയാണ് ലക്ഷ്മി എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
ഇതിനിടെ ഇപ്പോഴിതാ സുധിയുടെ മണം പെര്‍ഫ്യൂമാക്കിയ യൂസുഫ് ഭായ് എന്ന പെര്‍ഫ്യും മേക്കര്‍ തന്റെ അനുഭവം പങ്കിടുകയാണ്. മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് ന്ല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
''വില കൂടിയ പെര്‍ഫ്യൂമുകളല്ല, നമ്മുടെ വേണ്ടപ്പെട്ടവരുടെ മണമാണ് ഏറ്റവും പ്രധാനം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ അദ്ദേഹത്തിന്റെ വസ്ത്രം കൊടുത്തു വിട്ടത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് അങ്ങനൊന്ന്. രക്തത്തിന്റേയും വിയര്‍പ്പിന്റേയും മണങ്ങള്‍ അതിലുണ്ടായിരുന്നു. മരിക്കുമ്പോള്‍ ഇട്ടിരുന്നതാണ്. അത് എന്നെ വല്ലാതെ ഫീല്‍ ചെയ്യിപ്പിച്ചു'' യുസൂഫ് ഭായ് പറയുന്നു.

ലക്ഷ്മി നക്ഷ്ത്രയ്ക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. നെഗറ്റീവ് പറയുന്നവര്‍ നെഗറ്റീവ് പറഞ്ഞു കൊണ്ടേയിരിക്കും. അത് അവന്റെ ജോലിയാണ്. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് കുട്ടികളാണ്. എവിടുന്നാണ് ഇത്രയും കുട്ടികള്‍ എന്ന് എനിക്ക് അറിയില്ല. ആ കുട്ടിയാണ് ആ കുടുംബത്തെ എന്റെ അരികിലേക്ക് കൊണ്ടു വന്നത്. അതിന് കാരണം പടച്ച തമ്പുരാനായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം വിമർശനങ്ങള്‍ക്കിടെ ലക്ഷ്മി നക്ഷത്രയ്ക്ക് പിന്തുണയുമായി സുധിയുടെ ഭാര്യ രേണു രംഗത്തെത്തിയിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന സഹോദരിയാണ് ലക്ഷ്മി. ഇപ്പോഴും എല്ലാ മാസവും കൃത്യമായൊരു തുക തങ്ങള്‍ക്ക് ലക്ഷ്മി തരുന്നുണ്ട്. തങ്ങളുടേയും ലക്ഷ്മിയുടേയും ബന്ധം അറിയാത്തവരാണ് ഓരോന്ന് വിളിച്ച് പറയുന്നതെന്നും അതൊക്കെ അവഗണിക്കുകയാണെന്നും രേണു പറഞ്ഞിരുന്നു.


Click it and Unblock the Notifications