പീറ്റർ ഹെയ്ൻ കഥ കേട്ടിട്ട് ഒന്നും മിണ്ടിയില്ല; പെട്ടെന്ന് ഇമോഷണലായി: ഇടിയൻ ചന്ദുവിനെ കുറിച്ച് സംവിധായകൻ

പുലിമുരുകൻ, മധുരരാജ, ജാക്ക് ഡാനിയൽ ഇപ്പോൾ ഇടിയൻ ചന്ദു. പീറ്റർ ഹെയ്ൻ മലയാളികൾക്ക് സുപരിചിതനായിട്ട് നാളുകളൊന്നും ആയിട്ടില്ല. ഈ നാലു ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. നാലാമത്തെ ചിത്രമായ ഇടിയൻ ചന്ദുവിന് ഇതിൽ കൂടുതൽ ഒരു പ്രമോഷന്റെ ആവശ്യമുണ്ടോ? ജൂലൈ 19 ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രം​ഗങ്ങൾക്ക് പ്രത്യേക കൈയ്യടി ഉണ്ടാവും.

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വി‍ജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇടിയൻ ചന്ദു. ഏകദേശം നാലു വർഷത്തിനു ശേഷം പീറ്റർ ഹെയ്ൻ വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. പേരു പോലെ തന്നെ ചിത്രം പൂർണമായും ആക്ഷൻ രീതിയിലാണ് കഥ പറയുന്നത്. വമ്പൻ ചിത്രങ്ങൾ ചെയ്യുന്നതിനിടയിലാണ് പീറ്റർ ഹെയ്ൻ ഇടിയൻ ചന്ദുവിന് വേണ്ടി സമയം കണ്ടെത്തിയത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ശ്രീജിത്ത് വിജയൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിജു സോപാനം എന്നിവർ യെസ് എഡിറ്റോറിയലിലൂടെ പറയുന്നു.

idiyan chandu

"അദ്ദേഹം ചെയ്തെല്ലാം പൊടിപാറുന്ന ഫൈറ്റാണ്. അതായത് സിനിമാറ്റിക് രീതിയിൽ ഒരു ആക്ഷൻ ചെയ്യാൻ താത്പര്യമില്ലെന്ന് പീറ്റർ ഹെയ്ൻ പറഞ്ഞിരുന്നു. അതിനാൽ ചിത്രത്തിലെ ആക്ഷനുകളെല്ലാം റിയലിസ്റ്റികായിരുന്നു. അഭിനേതാക്കൾ തന്നെയാണ് ഫൈറ്റ് ചെയ്യുന്നത്, അല്ലാതെ ഡ്യൂപ്പിന്റെ സഹായം ഇല്ല." ബിജു സോപാനം പറഞ്ഞു.

"നിരവധി ആശുപത്രി കേസുകൾ ഉണ്ടായിട്ടുണ്ട്. പീറ്റർ ഹെയ്ൻ എല്ലാവരുടേയും സേഫ്റ്റി നോക്കിയാണ് ഓരോ ആക്ഷൻ സീനും ചെയ്തത്. പക്ഷേ എന്നിട്ടും ചെറിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടുതലും ​ഗുണ്ടകളായി വന്ന ആർട്ടിസ്റ്റുകൾക്കായിരുന്നു. ഈ സിനിമക്ക് വേണ്ടി ആശുപത്രി തന്നെ വാടകക്ക് എടുത്ത അവസ്ഥയായിരുന്നു. ഞാൻ ലൊക്കേഷനിൽ നിൽക്കുന്നതിലും കൂടുതലും ആശുപത്രികളിലാണ് ഉണ്ടായിരുന്നത്. ഏകദേശം 20ഓളം ബെഡുകൾ ആശുപത്രിയിൽ ബുക്ക് ചെയ്തിരുന്നു." സംവിധായകൻ ശ്രീജിത്ത് വിജയൻ പറഞ്ഞു.

idiyan chandu

"പീറ്റർ ഹെയ്ൻ ഈ ചിത്രത്തിലേക്ക് വന്നത് അദ്ദേഹത്തിന് ഇമേഷണലി ഈ കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ്. ഞാൻ വിളിച്ചു കഥ പറഞ്ഞു. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല. പിന്നെയാണ് മനസിലായത് അദ്ദേഹം ഇമോഷണലായി എന്ന്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ നേരിട്ട പല കാര്യങ്ങളും ഈ കഥയിലുണ്ടായിരുന്നു. ഡെയ്റ്റ് ഇല്ലാതിരുന്നിട്ടും അദ്ദേഹം ഈ ചിത്രം ചെയ്തു. ശരിക്കും അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്. കാരണം ബ്രഹ്മാണ്ഢ ചിത്രങ്ങളായ കൽകി, ഇന്ത്യൻ 2, പുഷ്പ 2 തുടങ്ങി ഒരുപാട് സിനിമകൾ അദ്ദേഹത്തിനു മുന്നിൽ ഉണ്ടായിരുന്നു. മാത്രമല്ല ഇതൊരു ചെറിയ ചിത്രമായിരുന്നു. എന്നിട്ടും അദ്ദേഹം നല്ലരീതിയിൽ ടീമുമായി സഹകരിച്ചിട്ടുണ്ട്."

ഏറ്റവും വലിയ പേടി ഉണ്ടായിരുന്നത് കുട്ടികളെ വെച്ച് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ കുട്ടികൾക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിരുന്നില്ല. ഈ ചിത്രം ഒരു പൂർണമായ ഇടി പടം അല്ല. എന്നാൽ ആക്ഷൻ എന്ന എലമെന്റ് ചിത്രത്തിന്റെ പ്രധാന ഘടകമാണ്. പിന്നെ പീറ്റർ ഹെയ്ൻ്റെ നാടൻ ഇടികൾ പ്രേക്ഷകർക്ക് തീർച്ചയായും പുതുമ സൃഷ്ടിക്കും.

More from Filmibeat

Read more about: peter hein
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X