ഭർത്താവിനെ ആദ്യം വെറുപ്പായിരുന്നു! നാൽപത് കഴിഞ്ഞിട്ടും സുന്ദരിയായി ഇരിക്കുന്നതിന്റെ കാരണം!; മാളവിക പറയുന്നു

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നടിയാണ് ശ്വേത കൊന്നൂർ മേനോൻ എന്ന മാളവിക. ഗ്ലാമറസ് വേഷങ്ങളിലടക്കം തിളങ്ങിയിട്ടുള്ള മാളവിക, അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ ഗാനരംഗങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. വെട്രി കോടി കട്ട് എന്ന സിനിമയിലെ 'കറുപ്പു താൻ എനക്ക് പുടിച്ച കളറ്' എന്ന എവർഗ്രീൻ ഹിറ്റ് ഗാനമാണ് മാളവികയെ താരമാക്കി മാറ്റിയത്.

1999 ൽ അജിത് നായകനായ ഉന്നൈ തേടി എന്ന സിനിമയിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം. സ്വന്തം പേരിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് ആ പേര് മാറ്റി ആദ്യത്തെ കഥാപാത്രത്തിന്റെ പേരായ മാളവിക എന്നത് സ്വീകരിക്കുകയായിരുന്നു. ആദ്യ സിനിമയ്ക്ക് പിന്നാലെ കൈനിറയെ അവസരങ്ങൾ മാളവികയെ തേടിയെത്തി. നായികയായും സഹനടിയായുമെല്ലാം തമിഴകത്ത് ഒരിടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. തമിഴിന് പുറമെ മലയാളത്തിലടക്കം മാളവിക സാന്നിധ്യം അറിയിച്ചു.

actress malavika

മമ്മൂട്ടി നായകനായ ഫാന്റം പൈലി എന്ന സിനിമയിലൂടെയാണ് മാളവിക മലയാളത്തിലേക്ക് എത്തുന്നത്. ഇതിനു പുറമെ ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ഓരോ സിനിമകളുടെ ഭാഗമാകാൻ മാളവികയ്ക്ക് കഴിഞ്ഞു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. 2007 ൽ വിവാഹിതയായ മാളവിക 2009 ഓടെയാണ് സിനിമയിൽ നിന്നും ഇടവേളയുടുത്തത്. വിവാഹശേഷം കൂടുതലും അതിഥി വേഷങ്ങളിലാണ് മാളവിക എത്തിയത്.

സുമേഷ് മേനോൻ ആണ് മാളവികയുടെ ഭർത്താവ്. രണ്ടു കുട്ടികളാണ് താരത്തിനുള്ളത്. കുടുംബത്തോടൊപ്പം മുംബൈയിൽ ആണ് മാളവികയുടെ താമസം. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാമായി മാളവിക ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

പ്രായം നാൽപത് കഴിഞ്ഞെങ്കിലും പഴയ സൗന്ദര്യം അതുപോലെ തന്നെയുണ്ടെന്നാണ് മാളവികയെ കുറിച്ച് ആരാധകർ പറയാറുള്ളത്. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് മാളവിക. തന്റെ കുടുംബത്തെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

യോഗയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മാളവിക പറയുന്നു. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി യോഗ പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. തന്റെയുള്ളിലെ ജീനിന്റെ ഗുണമാണ് ഈ പ്രായത്തിലും ഇത്രയും സുന്ദരിയായിരിക്കാൻ കാരണമെന്നും മാളവിക പറഞ്ഞു. ഒരു രസകരമായ അനുഭവവും താരം പങ്കുവച്ചു.

actress malavika

മൂന്നു വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ഒരു റെസ്റ്റോറന്റിൽ മകളോടൊപ്പം പ്രവേശിച്ചപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ്‌ തന്നോട് ഐഡി കാർഡ് ആവശ്യപ്പെട്ടുവെന്ന് മാളവിക പറയുന്നു. എന്തിനാണ് ഐഡി, കൂടെയുള്ളത് മകളാണ് എന്ന് പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഐഡി കാർഡ് കാണിച്ചപ്പോൾ ഈ പ്രായത്തിലും എങ്ങനെയാണ് ഇത്രയും സുന്ദരമായ ചർമ്മം കാത്തുസൂക്ഷിക്കുന്നത് എന്ന് റെസ്റ്റോറന്റ് ജീവനക്കാരി അത്ഭുതപ്പെട്ടുവെന്ന് താരം പറയുന്നു.

വിവാഹത്തെ കുറിച്ചും മാളവിക സംസാരിച്ചു. ഭർത്താവ് സുമേഷിനെ ആദ്യം കാണുമ്പോൾ വെറുപ്പാണ് തോന്നിയത്, പിന്നീട് സൗഹൃദത്തിലായി. ആ സൗഹൃദം പ്രണയമായി വളർന്നു. തുടർന്ന് മൂന്നു വർഷക്കാലം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. ഇന്നത്തെ പോലെ ഡേറ്റിങ് ആപ്പുകൾ ഒന്നും ഇല്ലാത്ത കാലത്തായിരുന്നു തന്റെ ഡേറ്റിങ്ങെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X