അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാന്‍ പറയും, ട്രാന്‍സ്‌ജെന്ററാണോ എന്ന കളിയാക്കല്‍; അഗ്നിമിത്ര പറയുന്നു

റാംപിലെ മിന്നും താരമാണ് അഗ്നിമിത്ര കൃഷ്ണന്‍. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോഡലുകളില്‍ ഒരാളാണ് അഗ്നിമിത്ര. ആറടി രണ്ട് ഇഞ്ചാണ് അഗ്നിമിത്രയുടെ ഉയരം. ഈ തലയെടുപ്പ് റാംപില്‍ അഗ്നിമിത്രയെ വ്യത്യസ്തയാക്കുന്നതാണ്. എവിടെ പോലായും ആരും ശ്രദ്ധിക്കും. എന്നാല്‍ ഇതേ ഉയരം മൂലം തനിക്ക് ധാരാളം പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അഗ്നിമിത്ര പറയുന്നത്.

ചെറുപ്പത്തില്‍ തനിക്ക് മോഡലിംഗില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അങ്ങനൊരു ചിന്തയേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. സുഹൃത്തുക്കളാണ് നിനക്ക് മോഡലിംഗ് നോക്കിക്കൂടെ എന്ന് ചോദിക്കുന്നതെന്നാണ് അഗ്നിമിത്ര പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ്‍ തന്റെ മോഡലിംഗ് യാത്രയെക്കുറിച്ച് അഗ്നമിത്ര സംസാരിക്കുന്നത്.

Agnimithra Krishnan

ഉയരമുണ്ടെങ്കിലും വണ്ണമുള്ളത് മോഡലിംഗില്‍ പ്രശ്‌നമായി. ഇതോടെ പ്ലസ് സൈസ് മോഡലായി മാറുകയായിരുന്നു അഗ്നിമിത്ര. ഇതിനിടെ മെലിയിന്‍ വേണ്ടി ശ്രമിച്ചുവെങ്കിലും അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ബ്രാന്റുകള്‍ക്ക് വേണ്ടത് മെലിഞ്ഞവരെയാണെന്നും അതിനാല്‍ തനിക്ക് ബ്രാന്റുകളുടെ ഫോട്ടോഷൂട്ടുകള്‍ ലഭിക്കാറില്ലെന്നും അഗ്നിമിത്ര പറയുന്നു.

മോഡലിംഗ് രംഗത്തെ മറ്റ് പ്രതിസന്ധികളെക്കുറിച്ചും അഗ്നിമിത്ര സംസാരിക്കുന്നുണ്ട്. ഉയര്‍ന്നുവരണമെങ്കില്‍ പലര്‍ക്കും ഫേവറബിള്‍ ആയി നില്‍ക്കേണ്ടി വരുമെന്നാണ് അഗ്നിമിത്ര പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ തനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. ചില വര്‍ക്കുകള്‍ ലഭിക്കുമ്പോള്‍ അഡ്ജസ്റ്റ്‌മെന്റിന് നില്‍ക്കണമെന്ന് പറയുമെന്നും ചില ബിസിനസുകാര്‍ അങ്ങനെയാണ് സമീപിക്കുക എന്നാണ് താരം പറയുന്നത്.

അതെല്ലാം കേള്‍ക്കുമ്പോള്‍ ഭയം തോന്നുമെന്നും താരം പറയുന്നു. ഇതാണ് താന്‍ കുറച്ച് കാലം വര്‍ക്കെടുക്കാതെ ഇരുന്നതിന്റെ പ്രധാന കാരണം എന്നാണ് അഗ്നിമിത്ര പറയുന്നത്. അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് വര്‍ക്ക് നേടാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് അഗ്നിമിത്ര. താനൊരു നാട്ടിന്‍പുറത്ത് കാരിയാണ്. അതുകൊണ്ടും തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് താരം പറയുന്നത്. നിറത്തിന്റെ പേരിലും മാറ്റി നിര്‍ത്തലുകള്‍ അനുഭവിച്ചതായി താരം പറയുന്നു.

ഇതെല്ലാം മൂലം കടുത്ത മാനസിക സമ്മര്‍ദ്ധം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട് അഗ്നിമിത്രയ്ക്ക്. ഉയരം മൂലം അവസരങ്ങള്‍ കിട്ടാറുണ്ടെങ്കിലും പ്രതിസന്ധികളു നേരിടാറുണ്ട്. ചിലപ്പോഴൊക്കെ ഷോകള്‍ക്ക് ചെല്ലുമ്പോള്‍ തനിക്ക് പാകത്തിനുള്ള വസ്ത്രങ്ങള്‍ കിട്ടാതെ വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഗ്നമിത്രയുടെ ഉയരം കൂടിപ്പോയത്. മരുന്നും ഇഞ്ചക്ഷനും എടുത്ത് ഉയരം ഇപ്പോഴുള്ളതിലേക്ക് നിയന്ത്രിക്കുകയായിരുന്നില്ല. ഇല്ലായിരുന്നുവെങ്കില്‍ ഉയരം ഏഴടയിലെത്തിയേനെ എന്നാണ് താരം പറയുന്നത്.

അതേസമയം ന്യൂഡിറ്റി ഫോട്ടോഷൂട്ടിന്റെ പേരിലും അഗ്നിമിത്ര വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര മോഡലിംഗ് രംഗത്തേക്ക് വരുമ്പോള്‍ ന്യൂഡിറ്റി ഫോട്ടോഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അങ്ങനെ ഒരിക്കല്‍ ഫോട്ടോഷൂട്ട് ചെയ്തു. ഷെയ്ഡില്‍ നില്‍ക്കുമ്പോള്‍ നഗ്നയാണെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫോട്ടോഷൂട്ട്. എന്നാല്‍ അത് വലിയ പ്രശ്‌നമായെന്ന് അഗ്നിമിത്ര പറയുന്നു. അതിന് ശേഷം തന്നെ പലരും കണ്ടത് മോശക്കാരിയായിട്ടാണ്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന ബോധ്യമുണ്ടെന്ന് അഗ്നിമിത്ര പറയുന്നു.

Agnimithra Krishnan

തുടക്കത്തില്‍ വീട്ടില്‍ നിന്നും അഗ്നിമിത്രിയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് അവര്‍ പിന്തുണയ്ക്കുന്നത്. തന്റെ ഉയരത്തിന്റെ പേരില്‍ ശാരീരികമായ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് അഗ്നിമിത്രിയ്ക്ക്. ട്രാന്‍സ്‌ജെന്റര്‍ ആണെന്ന് പലരും കളിയാക്കി.
ഡറാണെന്നൊക്കെ പലരും കളിയാക്കി പറഞ്ഞിട്ടുണ്ട്. ആറടിക്കു മുകളില്‍ ഉയരമുള്ള ഞാനൊക്കെ ഒന്ന് ഒരുങ്ങി വന്നാല്‍ അത് ആണാണോ പെണ്ണാണോ എന്നൊക്കെ ചോദിക്കുമെന്നാണ് താരം ഓര്‍ക്കുന്നത്.

തുടക്കത്തില്‍ താനിതിനൊന്നും മറുപടി നല്‍കാറുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ അത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുമെന്നും അഗ്നിമിത്ര പറഞ്ഞു. പലരും മെസേജിലൊക്കെ വന്ന് ചോദിക്കും. നിങ്ങള്‍ ട്രാന്‍സാണോ എന്ന്. എന്താണ് അങ്ങനെ ചോദിച്ചതെന്ന് ഞാന്‍ തിരിച്ചു ചോദിക്കും. മുഖവും ഉയരവും കണ്ടപ്പോള്‍ ചോദിച്ചതാണന്നായിരിക്കും മിക്കവരുടെയും മറുപടിയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X