വീഴ്ചകളിലും ചേര്‍ത്ത് നിര്‍ത്തുന്ന ഭാര്യയുള്ളപ്പോൾ മറ്റൊരു സുഹൃത്ത് ആവശ്യമില്ല; ഭാര്യയെ കുറിച്ച് നിരഞ്ജൻ
ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നാടനാണ് നിരഞ്ജന്‍ നായർ. മൂന്നു മണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങി നിരവധി പരമ്പരകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടൻ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നടൻ കൂടുതൽ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്.

യൂട്യൂബ് വീഡിയോസിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നിരഞ്ജന്റെ ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇവർക്ക് ഇരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതൽ എല്ലാ വിശേഷങ്ങളും നടൻ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, നിരഞ്ജൻ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ വൈറലാവുകയാണ്.

ഭാര്യയുടെ പിന്തുണയെ കുറിച്ചുള്ളതാണ് നിരഞ്ജന്റെ പോസ്റ്റ്. മൂന്നാര്‍ ട്രിപ്പിന് ഇടയില്‍ എടുത്ത ഒരു റീല്‍ വീഡിയോ ആണ് നിരഞ്ജന്‍ പങ്കുവച്ചിരിക്കുന്നത്. റീലിന്റെ ക്യാപ്‌ഷനാണ് ആരാധകർ കയ്യടിക്കുന്നത്. 'ഒരു ചെറിയ വീഴ്ച ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ചേര്‍ത്തു പിടിച്ചു നിര്‍ത്തി, പോട്ടെ സാരമില്ല ഞാനില്ലേ കൂടെ എന്ന് പറയുന്ന ഭാര്യ ഉള്ളപ്പോള്‍ മറ്റൊരു ആത്മാര്‍ത്ഥ സുഹൃത്തിനെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല' എന്നാണ് നിരഞ്ജൻ കുറിച്ചത്.

കുമാരി എന്ന ചിത്രത്തിലെ ഗാനം പശ്ചാത്തലമാക്കി ഭാര്യക്ക് ഒപ്പം ഇരിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അതേസമയം, നടന്റെ വാക്കുകൾ ശരിവെച്ച് കൊണ്ടാണ് ആരാധകരുടെ കമന്റുകൾ. ക്യാപ്‌ഷൻ സത്യമാണ്. നിങ്ങൾ നല്ല ജോഡിയാണ് മരണം വരെ ഇങ്ങനെ സന്തോഷത്തോടെ പോകാന്‍ കഴിയട്ടെ എന്നിങ്ങനെയാണ് കമന്റുകൾ. രണ്ടുപേരോടുമുള്ള സ്‌നേഹം അറിയിച്ചും, ആശംസ അറിയിച്ചും നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കുടുംബവുമൊത്ത് മൂന്നാർ യാത്രയിലായിരുന്നു നടൻ. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മകനൊപ്പം നല്ല സദ്യ കഴിക്കുന്നതിന്റെ വീഡിയോ നടൻ പങ്കുവച്ചിരുന്നു.
ലൈവിൽ എത്തി യാത്രയെ കുറിച്ചും മറ്റും ആരാധകരോട് സംസാരിക്കുകയും ചെയ്തിരുന്നു. സീരിയലിന്റെ ഷെഡ്യൂൾ ബ്രേക്കിലാണ് അങ്ങനെയാണ് മൂന്നാർ യാത്ര പ്ലാൻ ചെയ്തത് എന്നാണ് നടൻ പറഞ്ഞത്. തന്റെ പുതിയ സീരിയൽ ഷൂട്ട് നടക്കുകയാണ്. സംപ്രേഷണം തുടങ്ങാൻ ആയിട്ടില്ല. നിലവിൽ ഒരു സീരിയലിൽ മാത്രമാണ് അഭിനയിക്കുന്നതെന്നും നടൻ പറഞ്ഞിരുന്നു.

2018 ലാണ് നിരഞ്ജൻ ഗോപികയെ വിവാഹം ചെയ്തത്. ഏറെ നാൾ കാത്തിരുന്ന ശേഷമാണു ഇവർക്ക് കുഞ്ഞു ജനിച്ചത്. തന്റെ പോസ്റ്റുകളിലെല്ലാം ഭാര്യയോടും കുടുംബത്തോടുമുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട് നടൻ. പ്രസവ ശേഷം ശരീര ഭാര്യം കൂടിയെന്ന പേരിൽ ഭാര്യയെ ബോഡി ഷെയിമിങ് നടത്തിയവര്‍ക്കെതിരെ നിരഞ്ജന്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. കുറച്ച് തടിച്ചിരുന്നാലോ മെലിഞ്ഞിരുന്നാലോ അവനവന് ഇല്ലാത്ത പ്രശ്‌നമാണ് നാട്ടുകാര്‍ക്ക് എന്നാണ് നിരഞ്ജൻ പറഞ്ഞത്.


Click it and Unblock the Notifications