വിവാഹത്തിൽ ചില കാര്യങ്ങളോട് താൽപര്യമില്ല, ആകെ ഒരു ജീവിതമല്ലേ ഉള്ളൂ! എന്റെ പാത വേറെയാണ്; നടി മെറിൻ ഫിലിപ്പ്
കലോത്സവ വേദികളിൽ തിളങ്ങിയ ശേഷം സിനിമയിലെത്തിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി മെറിൻ ഫിലിപ്പ്. പതിനാലാം വയസ്സ് മുതൽ നാടകങ്ങളിൽ അഭിനയിക്കുന്ന മെറിൻ, എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടർന്ന് ഹാപ്പി സർദാർ എന്ന സിനിമയിലൂടെ നായികയായും ശ്രദ്ധ നേടി. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളുമായി സജീവമാവുകയാണ് മെറിൻ.
വാതിൽ, റാഹേലിന്റെ മകൻ കോര എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് മെറിന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്. നല്ല അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് താരം. അതിനിടെ മെറിന്റെ പുതിയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ മനസുതുറന്നിരിക്കുകയാണ് താരം.

റിലേഷൻഷിപ്പിൽ ഹാർട്ട് ബ്രേക്കുകൾ ഉണ്ടായിട്ടുണ്ടെന്നാണ് മെറിൻ പറയുന്നത്. അതില്ലാത്തവർ ആരാണെന്ന് താരം ചോദിക്കുന്നു. നിലവിൽ ഒരു റിലേഷൻഷിപ്പിൽ ആണെന്നും മെറിൻ വ്യക്തമാക്കി. തുടർന്നാണ് വിവാഹം കഴിക്കുന്നതിനെ കുറിച്ചും മെറിൻ മനസുതുറന്നത്. മുൻപൊരിക്കൽ വിവാഹം ഇല്ലാത്തൊരു ജീവിതം മതിയെന്ന് തീരുമാനിച്ചതായി മെറിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ആയിരുന്നു അവതാരകന്റെ ചോദ്യം. വിവാഹം തനിക്ക് ഇഷ്ടമാണെന്ന് മെറിൻ പറഞ്ഞു. എന്നാൽ അത് ഉടനെയൊന്നും ഉണ്ടാകില്ലെന്നും നടി വ്യക്തമാക്കി.
'വിവാഹം എന്ന സമ്പ്രദായത്തിൽ നമ്മുടെ സമൂഹം വെക്കുന്ന ചില മാനദണ്ഡങ്ങളും കണ്ടിഷൻസും ഒന്നും എനിക്ക് താൽപര്യമില്ല. നമുക്ക് ഒക്കെ ആകെ ഒരു ജീവിതമേ ഉള്ളൂ. അത് അൽപം ഫ്രീയായി നടന്ന് ആസ്വദിക്കാൻ കഴിയണം. അതല്ലാതെ ഉത്തരവാദിത്തങ്ങൾ മാത്രമായി പോയാൽ ശരിയാകില്ല. നമ്മൾ മരിക്കുന്ന സമയത്ത് തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് നല്ല എന്തെങ്കിലുമൊക്കെ ഓർമ്മകൾ വേണം,'
'വിവാഹം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അത് അടിച്ചേൽപ്പിക്കുന്നതിനോട് താൽപര്യമില്ല. ഞാൻ വിവാഹത്തിന് തയ്യാറാകുമ്പോൾ അത് എനിക്ക് തന്നെ തോന്നും എന്നാണ് എന്റെ വിശ്വാസം. ആ സമയത്ത് ഞാൻ തീർച്ചയായും വിവാഹം കഴിക്കും. ഇത് ഒരിക്കലും വിവാഹം കഴിക്കാനിരിക്കുന്നവർക്കുള്ള ഉപദേശമൊന്നുമല്ല,'

'പലരും വിവാഹം കഴിച്ച് അഡ്ജസ്റ്റ് ചെയ്ത് നല്ല രീതിയിൽ ജീവിച്ചു പോകുന്നുണ്ട്. അത് അവരുടെ ചോയ്‌സാണ്. അവർ അതിൽ ഹാപ്പി ആണെങ്കിൽ നമ്മളും ഹാപ്പിയാണ്. എന്നാൽ എന്റെ പാത വേറെയാണ്. വിവാഹം എന്ന ചിന്ത എനിക്ക് എപ്പോഴാണോ വരുക, അപ്പോൾ ഞാനത് തിരഞ്ഞെടുക്കും. വിവാഹം നല്ലൊരു കാര്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ അടുത്തൊന്നും എന്റെ വിവാഹമുണ്ടാകില്ല. മിക്കവാറും രണ്ടു വർഷമെങ്കിലും കഴിയും,' ഇരുപത്തഞ്ചുകാരിയായ മെറിൻ ഫിലിപ്പ് പറഞ്ഞു.
അതേസമയം ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിലാണ് തനിക്ക് സിനിമയിൽ അവസരം ലഭിച്ചതെന്നും മെറിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു മാസത്തിൽ 20 ഓഡിഷനുകൾ വരെ അറ്റൻഡ് ചെയ്ത ഒരു കാലമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എത്ര ഓഡിഷനുകളിൽ പോകുന്നു എന്നതല്ല, ഒരു സിനിമയിലെങ്കിലും അഭിനയിക്കുക എന്നുള്ളതാണ് വലിയ കാര്യം. ആ പാഷൻ കൈവിടാത്തത് കൊണ്ട് സിനിമ നടിയായ ആളാണ് താനെന്നാണ് മെറിൻ പറഞ്ഞത്.


Click it and Unblock the Notifications