For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ വന്നില്ല; 18 വര്‍ഷത്തെ ഇടവേളയെക്കുറിച്ച് പൂര്‍ണിമ

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും കഥാപാത്രങ്ങളും നല്‍കിയിട്ടുണ്ട് പൂര്‍ണിമ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു പൂര്‍ണിമ. ഈയ്യടുത്ത് അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടുമൊരു ചെറിയ ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് പൂര്‍ണിമ.

  ധന്യയെ പിന്നില്‍ നിന്നും കുത്തി സുചിത്ര; ശക്തരുടെ പേരുകളുമായി നോമിനേഷന്‍ പട്ടിക; വോട്ടിംഗ് ഇങ്ങനെ

  ബോളിവുഡിലൂടെയാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത കൊബാള്‍ട്ട് ബ്ലു എന്ന സിനിമയിലൂടെയാണ് പൂര്‍ണിമ തിരികെ വരുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സിനിമാപ്രേമികളില്‍ നിന്നും ലഭിച്ചു വരുന്നത്. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം പൂര്‍ണിമ മനസ് തുറന്നിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

  രണ്ടു വര്‍ഷം മാത്രമാണു സിനിമയില്‍ അഭിനയിച്ചത്. 2000-2002 കാലഘട്ടത്തില്‍. അതും 7 സിനിമകളില്‍ മാത്രം. ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പൂര്‍ണിമ പറയുന്നത്. എന്നാല്‍ ഈ ചെറിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ പൂര്‍ണിമയിലെ അഭിനേത്രിയ്ക്ക് സാധിച്ചിരുന്നു. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടര്‍ന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി എന്നാണ് തന്റെ ഇടവേളയെക്കുറിച്ച് പൂര്‍ണിമ പറയുന്നത്. എന്നാല്‍ .സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു എന്നും താരം പറയുന്നു.

  സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങള്‍ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു എന്നാണ് താരം പറയുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവും. 'വൈറസ്' ഞാന്‍ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 18 വര്‍ഷത്തിനുശേഷം സിനിമയില്‍ തിരിച്ചെത്താനുള്ള ഭാഗ്യം ഉണ്ടായത് ഈ ചിത്രത്തിലൂടെയായിരുന്നുവെന്നും പൂര്‍ണിമ പറയുന്നു. വൈറസ് മികച്ച വിജയമായി മാറുകയും പൂര്‍ണിമയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

  ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും പൂര്‍ണിമ മനസ് തുറക്കുന്നുണ്ട്. സിനിമാ കുടുംബത്തില്‍ നിന്നുള്ള വ്യക്തി എന്ന നിലയില്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രതീക്ഷകള്‍ കൂടും. എന്നാല്‍ അത്തരം അമിത പ്രതീക്ഷകള്‍ ഇല്ലാതെ അഭിനയിക്കാം എന്നതാണ് ഇതരഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴുള്ള നേട്ടം എന്നാണ് പൂര്‍ണിമ പറയുന്നത്. പുതിയ ഭാഷ ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പുതുമുഖ നടിയെപ്പോലെ ഓരോ സിനിമയും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

  ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള ഓണ്‍ സ്‌ക്രീന്‍ അഭിനയം കണ്ടു മാത്രമാണ് സംവിധായകന്‍ സംസാരിക്കുന്നത്. 18 വര്‍ഷത്തെ ഇടവേളയില്‍ സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ അറിയാനും ആസ്വദിക്കാനും കഴിഞ്ഞുവെന്നും താരം പറയുന്നു. കൊബാള്‍ട്ട് ബ്ലുവിന്റെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയിലായിരുന്നു്. സമകാലിക വിഷയങ്ങളാണു ചിത്രം ചര്‍ച്ച ചെയ്യുന്നത്. പ്രണയം, കുടുംബ ബന്ധങ്ങള്‍, സൗഹൃദം, മതസൗഹാര്‍ദം എന്നിവയൊക്കെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് താരംപറയുന്നത്. ദൃശ്യങ്ങളുടെ ഭംഗിയാണു മറ്റൊരു പ്രത്യേകത. ഫോര്‍ട്ട് കൊച്ചിയുടെ സൗന്ദര്യം വ്യത്യസ്ത ആംഗിളുകളില്‍ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ടെന്നും പൂര്‍ണിമ സാക്ഷ്യം പറയുന്നു.

  Recommended Video

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

  ഭര്‍ത്താവായ നടന്‍ ഇന്ദ്രജിത്തിനെക്കുറിച്ചും പൂര്‍ണിമ മനസ് തുറക്കുന്നുണ്ട്. ''ഞാന്‍ ഇന്ദ്രജിത്ത് ഫാന്‍ ആണ്. 20 വയസ്സില്‍ തുടങ്ങിയ അഭിനയം നാല്‍പതുകളിലും നന്നായി തുടരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുക. അതിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുക എന്നതു വലിയ ഭാഗ്യമാണ്. ക്ലാസ്‌മേറ്റ്‌സിലെ 'പയസ്' എന്ന കഥാപാത്രം നമുക്ക് എല്ലാം അറിയുന്ന ഒരാളാണ്. ഇതുപോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ സ്‌ക്രിനില്‍ അവതരിപ്പിക്കാന്‍ ഇന്ദ്രന് ഭാഗ്യം ഉണ്ടായി. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ജനങ്ങള്‍ക്കും ഇന്ദ്രനോട് പ്രത്യേക സ്‌നേഹം തോന്നും എന്നതും വലിയ ഭാഗ്യമാണ്'' എന്നാണ് പൂര്‍ണിമ പറയുന്നത്. തുറമുഖം ആണ് പൂര്‍ണിമയുടെ റിലീസ് കാത്തുനില്‍ക്കുന്ന പുതിയ സിനിമ.

  Read more about: poornima indrajith
  English summary
  Poornima Indrajith About Her Break From Cinema Comeback And Cobalt Blue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X