വിവാഹം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ലെന്നാണ് ചിന്ത; അത് പൊളിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല: പൂർണിമ ഇന്ദ്രജിത്
ഒരുകാലത്തു മലയാള സിനിമകളിലും ടെലിവിഷൻ പരമ്പരകളിലുമൊക്കെ സജീവമായിരുന്നു നടി പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്ത് സുകുമാരനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.
പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്ത് കുടുംബ കാര്യങ്ങളും നോക്കി കഴിയുകയായിരുന്നു താരം. മക്കള്‍ അൽപം വളര്‍ന്നതിന് ശേഷം പിന്നീട് ടെലിവിഷന്‍ പരിപാടികളിൽ അവതാരകയായി പൂർണിമ എത്തിയിരുന്നു.
ടെലിവിഷനിൽ സജീവമാകുന്നതിന് ഒപ്പം പ്രാണ എന്ന പേരില്‍ സ്വന്തമായൊരു ബുട്ടീക്കും ആരംഭിച്ചിരുന്നു. വളരെ പെട്ടെന്നാണ് പൂര്‍ണിമയുടെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് വര്‍ഷങ്ങൾക്ക് ശേഷമാണ് പൂർണിമ സിനിമയിലേക്ക് എത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറലസിലൂടെ ആയിരുന്നു തിരിച്ചുവരവ്.
ഇപ്പോഴിതാ, തുറമുഖത്തിൽ ഗംഭീര പ്രകടനവുമായി കയ്യടി നേടുകയാണ് പൂർണിമ. അതിനിടെ വിവാഹ ശേഷം തനിക്ക് അവസരങ്ങൾ ലഭിച്ചില്ലെന്നും സമൂഹത്തിന്റെ കണ്ടീഷനിങ്ങിൽ പെട്ട് പോവുകയായിരുന്നു എന്നും പറയുകയാണ് നടി.
18 വർഷത്തിന് മുൻപ് ഞാൻ സിനിമ ചെയ്തിരുന്ന സമയത്ത്, എന്റെ കല്യാണം കഴിഞ്ഞ ഉടനെ ഇനി അവർ അഭിനയിക്കാൻ വരില്ല കല്യാണം കഴിഞ്ഞ് പോയില്ലേ എന്നാണ് പറഞ്ഞിരുന്നത്.
പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ പിന്നീട് അഭിനയിക്കില്ല എന്നത് അന്ന് സമൂഹത്തിലും ഇൻഡസ്ട്രിയിലുമൊക്കെ കണ്ടീഷൻ ചെയ്ത് വെച്ചിരുന്ന കാര്യമാണ്.
കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ല എന്നത് ഒരു സാധാരണ കാര്യം പോലെ ആയിരുന്നു. ഇനി ചിലപ്പോൾ ടിവിയിൽ വരുമായിരിക്കും എന്നൊക്കെ ആയിരുന്നു അക്കാലത്തെ സംസാരം.
എനിക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പേടി ആയിരുന്നു. ആരോടാണ് പോയി ചോദിക്കുക. ഇതിനെ എങ്ങനെയാണ് മുന്നോട്ട് എടുക്കുക എന്നൊക്കെ എനിക്ക് ഉണ്ടായിരുന്നു.
പിന്നെ അവസരങ്ങൾ ഉണ്ടായിരുന്നില്ല. എനിക്കും അതിന് ധൈര്യം ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും ശരി. ഞാൻ വളരെ ചെറുപ്പം ആയിരുന്നു.
ആ പ്രായത്തിലെ അങ്ങനെയൊരു ചിന്ത പൊളിക്കുക എന്നൊക്കെ പറയുന്നത് എനിക്ക് കഴിയാത്തത് ആയിരുന്നു. പിന്നെ വിവാഹിത ആയിരിക്കുക എന്നതിൽ ഞാൻ എക്സൈറ്റഡും ആയിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
എന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും ഞാൻ ആഘോഷിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ആദ്യമൊക്കെ ഞങ്ങൾ ആഘോഷിച്ചു നടന്നു. പിന്നീടാണ് എന്റെ ഉള്ളിലെ ക്രിയേറ്റിവ് പേഴ്‌സണ് സന്തോഷിക്കാൻ എന്തെങ്കിലും വേണമെന്ന് തോന്നുന്നത്.
എന്നാൽ അവസരങ്ങൾ എനിക്ക് വരുകയോ ഞാൻ തേടി പോവുകയോ ചെയ്തില്ല. പിന്നീട് എല്ലാവരും പറയുന്ന പോലെ ടെലിവിഷനിലേക്ക് വന്നു.
അപ്പോഴൊക്കെ എനിക്ക് ഇതല്ല ചെയേണ്ടത് എന്ന് തന്നെ ആയിരുന്നു മനസ്സിൽ. പക്ഷെ അതിലേക്ക് എങ്ങനെ എത്തുമെന്നായിരുന്നു ചിന്ത.
ഇതെല്ലാം എന്റെ മൈൻഡിൽ ഉണ്ടായിരുന്ന കാര്യങ്ങളാണ് , ഇന്ദ്രനോട് ഇത് പറയുമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഇന്ദ്രൻ എന്നോട് നിനക്ക് എന്താണ് ചെയ്യാൻ ആഗ്രഹമെന്ന് ചോദിച്ചിരുന്നതാണെന്നും പൂർണിമ പറയുന്നു.
താൻ പ്രാണ എന്ന ബുട്ടീക്ക് തുടങ്ങാൻ കാരണമായതിനെ കുറിച്ചും പൂർണിമ സംസാരിക്കുന്നുണ്ട്. ടെലിവിഷൻ ഷോകൾ ചെയ്തപ്പോൾ ആളുകൾ നൽകിയ പ്രതികരണമാണ് അതിന് കാരണമായതെന്ന് നടി പറഞ്ഞു.
ഞാൻ ജേർണലിസം ആണ് പഠിച്ചത്. പക്ഷെ എന്റെ ആഗ്രഹം ഫാഷൻ ഡിസൈനിങ് ആയിരുന്നു. എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
എന്നെ എറണാകുളം വിട്ട് പഠിക്കാനും വിടില്ലായിരുന്നു. പിന്നീട് വിവാഹമൊക്കെ കഴിഞ്ഞ് ഞാൻ ടെലിവിഷൻ അവതാരകയായി വരുന്ന സമയത്താണ് സോഷ്യൽ മീഡിയയൊക്കെ സജീവമാകുന്നത്.
അന്ന് ഓർക്കുട്ടിൽ എനിക്ക് ഒരുപാട് പേർ മെസ്സേജ് അയക്കുമായിരുന്നു. ശരിക്കും പറഞ്ഞാൽ ജനങ്ങളുടെ ആ പിന്തുണയാണ് നമുക്കെല്ലാം.

അങ്ങനെ മെസ്സേജ് അയക്കുന്നതിനിടെ പലരും എന്റെ സാരിയെ കുറിച്ചും ബ്ലൗസ് കട്ടിനെ കുറിച്ചുമൊക്കെ ചോദിക്കാൻ തുടങ്ങി. അതൊന്നും ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നതല്ല.
തനിയെ അങ്ങനെ ഓരോ സ്റ്റൈൽ വന്നതാണ്. അപ്പോൾ എനിക്ക് തോന്നി അത് ഞാൻ കൂടുതൽ പഠിക്കേണ്ടി ഇരിക്കുന്നുവെന്ന്. അങ്ങനെയാണ് അതിലേക്ക് ശ്രദ്ധ കൊടുക്കുന്നതെന്നും പൂർണിമ പറഞ്ഞു.
അതേസമയം, തുറമുഖത്തിൽ പാത്തൂ എന്ന കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിച്ചത്. പൂർണിമയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു തുറമുഖത്തിലേത് എന്ന അഭിപ്രായമാണ് ഉയർന്നത്.


Click it and Unblock the Notifications