For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയില്‍ നിന്നും പകര്‍ത്താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍; മനോഹരമായി മറുപടി പറഞ്ഞ് പൂര്‍ണിമ

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വളരെ കുറിച്ച് കാലം കൊണ്ടും കുറച്ച് സിനിമകള്‍ കൊണ്ടും മലയാളികളുടെ മനസ് കവര്‍ന്ന താരം. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത പൂര്‍ണിമ ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വൈറസിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. തുറമുഖത്തിലൂടെ വീണ്ടും സജീവമായി മാറുകയാണ് പൂര്‍ണിമ.

  Also Read: അയാള്‍ക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു; വര്‍ഷങ്ങളോളം പ്രണയിച്ചിട്ടാണ് ചതി മനസിലായതെന്ന് ബീന ആന്റണി

  താരകുടുംബമാണ് പൂര്‍ണിമയുടേത്. തന്നെക്കുറിച്ചും കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചുമൊക്കെ പൂര്‍ണിമ മനസ് തുറന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂര്‍ണിമ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ്? എന്ന ചോദ്യത്തിനാണ് പൂര്‍ണിമ മറുപടി നല്‍കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇതൊക്കെയാണ് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ എന്നാണ് പൂര്‍ണിമ പറയുന്നത്. വീട്ടില്‍ ഏറ്റവും കുസൃതി ആരാണെന്ന ചോദ്യത്തിന് പൂര്‍ണിമ നല്‍കിയ മറുപടി നക്ഷത്രയാണെന്നായിരുന്നു. വികൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ പറയുന്നത്.


  സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. പ്രിവിലേജുണ്ട്. ശരിയാണ്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് പൂര്‍ണിമയുടെ മറുപടി.

  പൃഥ്വിരാജ് എന്ന നടനെയാണോ പൃഥ്വിരാജ് എന്ന സംവിധായകനെയാണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. നടന്‍ എന്ന നിലയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അവ രണ്ടിനേയും അളക്കുക സാധ്യമല്ല. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വരാനുണ്ട്. താരതമ്യം ചെയ്യുന്നത് നേരത്തെയാകുമെന്ന് പൂര്‍ണിമ അഭിപ്രായപ്പെടുന്നു.

  പൃഥ്വിയും ഇന്ദ്രനും നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കുറേനാളുകള്‍ക്ക് ശേഷമാണ് കാണുക. അപ്പോള്‍ സീരിയസായിട്ടായിരിക്കില്ല സംസാരിക്കുകയെന്നും ആ നിമിഷം ആസ്വദിക്കുകയായിരിക്കും ചെയ്യുകയെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രന്റെ സീരിയസ് വേഷങ്ങളാണോ കോമഡിയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ വളരെ വലുതാണ്. അത് കൂടുതല്‍ സ്‌ക്രീന്‍ കാണാന്‍ ആഗ്രഹമുണ്ട് ഒരു പ്രേക്ഷക എന്ന നിലയില്‍ എന്നായിരുന്നു പൂര്‍ണിമ നല്‍കിയ മറുപടി.


  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വൈറസിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. പിന്നീട് താരം അഭിനയിക്കുന്ന സിനിമയാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയായ തുറമുഖം വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലേക്ക് എത്തുക. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിവിന്‍ പോളി, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, മണികണ്ഠന്‍ ആര്‍ ആചാരി, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

  Read more about: poornima indrajith
  English summary
  Poornima Indrajith Reveals The Two Qualities She Wants Adopt From Supriya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X