വിവാഹിതനെന്ന് അറിയാമായിരുന്നു, പ്രണയിക്കുന്നത് ഭാര്യ മരിച്ച ശേഷം; ഭാഗ്യരാജുമായുള്ള പ്രണയം പറഞ്ഞ് പൂര്‍ണിമ
ഗുഡ് ഈവനിംഗ് മിസിസ് പ്രഭ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ് മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പ്രഭയായി എത്തിയത് പൂര്‍ണ്ണിമ ഭാഗ്യരാജാണ്. മലയാളികള്‍ക്ക് ഇന്നും പൂര്‍ണിമ ആ പ്രഭ തന്നെയാണ്. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് പൂര്‍ണിമ. തന്റെ ആദ്യ മലയാള ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും പൂര്‍ണിമയെ തേടിയെത്തിരുന്നു.
ഇപ്പോഴിതാ പ്രണയവിശേഷങ്ങള്‍ പങ്കിടുകയാണ് പൂര്‍ണിമ. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു പൂര്‍ണിമ. പിന്നാലെ താരം തന്റേയും ഭാഗ്യരാജിന്റേയും പ്രണയ കഥ പങ്കുവെക്കുകയായിരുന്നു. താരത്തിന്റെ വാക്കുള്‍ വിശദമായി വായിക്കാം.

അത് പ്രണയമായിരുന്നില്ലെന്നാണ് പൂര്‍ണിമ ആദ്യം തന്നെ വ്യക്തമാക്കുന്നത്. ''ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന പടത്തില്‍ വച്ചാണ് ആദ്യമായി ഒരുമിച്ചു വര്‍ക്ക് ചെയ്യുന്നത്. അതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ അത്രയും ഇഷ്ടപെട്ടതുകാരണം രണ്ടുതവണയാണ് ഞാന്‍ അതേ മൂവി കാണാന്‍ വേണ്ടി പോയത്. പിന്നെ ഒരിക്കല്‍ നേരിട്ട് കാണാന്‍ വേണ്ടി സാധിച്ചു. സരിതയുടെ അമ്മ എന്ന മൂവി റിലീസ് ചെയ്ത സമയത്താണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന തുറന്നുപറയാന്‍ കഴിഞ്ഞതു'' എന്നാണ് പൂര്‍ണിമ പറയുന്നത്.

ആ സംസാരത്തിനു ജസ്റ്റ് ഒരു ഓക്കേ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഇത്രയും ഞാന്‍ എക്‌സൈറ്റഡ് ആയി പറഞ്ഞിട്ടും അതൊന്നും മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ എന്തൊരു തലക്കനമാണ് ഇയാള്‍ക്കെന്ന് താന്‍ ചിന്തിച്ചു പോയെന്നാണ് പൂര്‍ണിമ ഓര്‍ക്കുന്നു. ഒപ്പം അദ്ദേഹത്തോടുണ്ടായിരുന്ന മതിപ്പും പോയെന്നും താരം പറയുന്നു. എന്ത് വേസ്റ്റ് മാന്‍ ആണ് ഇതെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞുവെന്നും താരം പറയുന്നുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഒക്കെ അഭിനയിച്ചു അത്യാവശ്യം എസ്റ്റാബ്ലിഷ്ഡ് ആയ നടിയായിരുന്നിട്ടും തന്നെ ഗൗനിക്കാതെ പോയതില്‍ വലിയ ദേഷ്യം തോന്നിയെന്നും താരം പറയുന്നുണ്ട്. പിന്നീട് ഡാര്‍ലിംഗ് ഡാര്‍ലിംഗ് സിനിമയുടെ കഥ കേള്‍ക്കാനായി ഞങ്ങള്‍ ഒരുമിച്ചിരുന്നു. അപ്പോഴാണ് എത്ര വിനയാന്വിതനും, ഇടപെടാന്‍ എത്ര നല്ല മനുഷ്യനുമാണ് അദ്ദേഹം എന്ന് താന്‍ തിരിച്ചറിയുന്നതെന്നാണ് പൂര്‍ണിമ പറയുന്നത്. ഈ വ്യക്തി തന്നെയായിരുന്നു അതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും താരം ഓര്‍ക്കുന്നു.

അപ്പോള്‍ തന്നെ അന്നുണ്ടായ സംഭവം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു നിങ്ങള്‍ എങ്ങനെയാണു എന്നോട് സംസാരിച്ചത് എന്ന്. ഇംഗ്‌ളീഷ് ആണെന്ന് അറിഞ്ഞതോടെ ആണ് ട്വിസ്റ്റ് നടക്കുന്നത്. എനിക്ക് ഇംഗ്ലീഷ് അറിയല്ലമ്മ എന്നായിരുന്നു അദ്ദേഹം നല്‍കിയെന്നും പൂര്‍ണിമ പറയുന്നു. ഇത്ര വിനീതനും സിംപിളുമായൊരു വ്യക്തിയെ തെറ്റിദ്ധരിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്നാണ് പൂര്‍ണിമ പറയുന്നത്.
അതേസമയം, ആ സമയത്ത് ഒരു ചെറിയ ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നെ അദ്ദേഹം വിവാഹിതനാണ്. അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല സൗഹൃദവും. ഇതിനിടയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയി. പിന്നെ കുറെ സംഭവങ്ങള്‍ നടന്നു. അങ്ങനെയാണ് പ്രണയം വിവാഹം ഒക്കെ നടക്കുന്നതെന്നാണ് പൂര്‍ണിമ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരവും സംവിധായകനുമൊക്കെയാണ് ഭാഗ്യരാജ്. 1984 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നാലെ പൂര്‍ണിമ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ 2013 ഓടെ തിരികെയെത്തുകയും ചെയ്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയ പൂര്‍ണിമ തെന്നിന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. സിനിമയിലും മിനി സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുള്ള പൂര്‍ണിമ ഒടിടി ലോകത്തുമെത്തിയിരിക്കുകയാണ്. സീ 5ന്റെ പേപ്പര്‍ റോക്കറ്റിലൂടെയാണ് ഒടിടി എന്‍ട്രി. ഫാള്‍ എന്ന ഹോട്ട്‌സ്റ്റാര്‍ സീരീസാണ് ഇനി പുറത്തിരങ്ങാനുള്ളത്.


Click it and Unblock the Notifications











