അമ്മയെ പരിചയപ്പെടുമ്പോള്‍ പാത്തുവിന്റെ പ്രായം; ക്യാമറയില്‍ കാണുന്നത് അമ്മയുടെ ഒരു അംശം മാത്രം!

മലയാള സിനിമയിലെ മിന്നും താരങ്ങളാണ് സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. ഇവരുടെ കുടുംബവും താരകുടുംബമാണ്. പൃഥ്വിരാജ് നടനായും സംവിധായകനായുമെല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ കൂട്ടായി നിര്‍മ്മാതാവിന്റെ കുപ്പായത്തില്‍ സുപ്രിയയുമുണ്ട്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. അഭിനയത്തിന് പുറമെ ഫാഷന്‍ ഡിസൈനിംഗ് രംഗത്തും സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍ണിമ സംരംഭകയുമാണ്.

ഇന്ദ്രന്റേയും പൂര്‍ണിമയുടേയും മക്കളും ഇന്നും താരങ്ങളാണ്. അഭിനയത്തിലും പാട്ടിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് പ്രാര്‍ത്ഥനയും നക്ഷത്രയും. മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ഈ വിജയങ്ങളുടെയെല്ലാം ഊര്‍ജ്ജം ആരെന്ന ചോദ്യത്തിന് ഉത്തരം അമ്മ മല്ലിക സുകുമാരന്‍ എന്ന് തന്നെയാകും. ഇന്നും ഓടിച്ചാടി നടന്ന് അഭിനയിക്കുകയാണ് മല്ലിക.

പൂര്‍ണിമയുടെ വാക്കുക

ഇപ്പോഴിതാ അമ്മായിമ്മയെക്കുറിച്ചുള്ള മരുമകള്‍ പൂര്‍ണിമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമയിലേക്ക് തന്നെ നിര്‍ദ്ദേശിക്കുന്നത് പോലും അമ്മയാണ് എന്നാണ് പൂര്‍ണിമ പറയുന്നതു. പൂര്‍ണിമയുടേയും ഇന്ദ്രന്റേയും പ്രണയത്തിനും അമ്മയുമായി ബന്ധമുണ്ട്. മല്ലിക അഭിനയിച്ചിരുന്ന പെയ്‌തൊഴിയാതെ എന്ന പരമ്പരയുടെ ലൊക്കേഷില്‍ അമ്മയെ കൂട്ടാനായി എത്തിയപ്പോഴാണ് ഇന്ദ്രന്‍ പൂര്‍ണിമയെ കണ്ടുമുട്ടുന്നത്.

ആ കൂടിക്കാഴ്ച

ആ കൂടിക്കാഴ്ചയാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം എത്തിയത്. എല്ലാ ബന്ധങ്ങളുടെ അടിത്തറ സൗഹൃദം ആണെങ്കില്‍ അത് ഭയങ്കര മനോഹരം ആയിരിക്കും എന്നാണ് പൂര്‍ണിമയുടെ അഭിപ്രായം. അതുപോലെ തന്നെ അമ്മായി അമ്മ എന്നല്ല അമ്മയാണ് മല്ലിക തനിക്കെന്നാണ് പൂര്‍ണിമ പറഞ്ഞിട്ടുളളത്. സൗഹൃദത്തില്‍ നമ്മുക്ക് അസൂയ തോന്നില്ല, അവരുടെ വിജയങ്ങള്‍ നമ്മുടെ വിജയങ്ങള്‍ കൂടിയാണ് എന്നും താരം പറയുന്നു.

അതേസമയം, ഇന്ദ്രന്റെ അമ്മയും ഞാനും ആ തരത്തിലുള്ള ഒരു ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇന്ദ്രനെ പരിചയപ്പെടും മുന്‍പേ ഞാന്‍ പരിചയപ്പെട്ടത് മല്ലികാമ്മയെ ആണ് എന്നും പൂര്‍ണിമ പറയുന്നുണ്ട്. ഇന്ദ്രനെ വിവാഹം കഴിക്കുന്നതിന്റെ മുന്‍പേ തന്നെ ഞാനും അമ്മയും നല്ലൊരു സൗഹൃദത്തില്‍ ആയിരുന്നു. പിന്നെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ദ്രന്റെ ഭാര്യയാകുന്നതെന്നും പൂര്‍ണിമ പറയുന്നു.

സൗഹൃദം

അമ്മയുമായി ആ സൗഹൃദം കൊണ്ട് പോകാന്‍ ഇപ്പോഴും സാധിക്കുന്നുണ്ട് എന്നതാണ് പ്രധാനമെന്നും താരം പറയുന്നു. അമ്മ ഞങ്ങളെക്കാളും വളരെ എനെര്‍ജെറ്റിക് ആണ്. ക്യാമറയില്‍ അമ്മയുടെ ഒരു അംശം മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഏതു ഒരു ജീവിത സാഹചര്യത്തില്‍ ആണെങ്കിലും അമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ ചെയ്താല്‍ മതി എന്നാണ് പൂര്‍ണിമ പറയുന്നത്. അമ്മ ഫുള്‍ ഓണ്‍ ആണെന്നാണ് പൂര്‍ണിമയുടെ അഭിപ്രായം.

പാത്തുവിന്റെ പ്രായത്തില്‍

23 , 24 വര്‍ഷമായി ഞങ്ങള്‍ പരിചയപെട്ടിട്ട് . പാത്തുവിന്റെ പ്രായത്തില്‍ പരിചയപ്പെട്ടതാണ് ഞാന്‍ അമ്മയെ. അന്ന് മുതല്‍ അമ്മയുടെ യാത്ര ഞാന്‍ കാണുകയാണ്. അതിന്റെ ഒരു ഭാഗമാകാന്‍ പറ്റിയിട്ടുണ്ടെന്നും അമ്മയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയിട്ടുണ്ട് എന്നും പൂര്‍ണിമ പറയുന്നു. അമ്മയുടെ ആത്മവിശ്വാസത്തിന്റെ ലെവല്‍ ഭയങ്കര വലുതാണെന്നാണ് പൂര്‍ണിമ അഭിപ്രായപ്പെടുന്നത്. തങ്ങളേക്കാളൊക്കെ തിരക്കുള്ളയാളാണ് അമ്മയെന്നും മറ്റാരുടേയും മേല്‍വിലാസത്തിലല്ല, സ്വന്തം മേല്‍വിലാസത്തിലാണ് അമ്മയ്ക്ക് അറിയപ്പെടാന്‍ ഇഷ്ടമെന്നും പൂര്‍ണിമ പറയുന്നു.

മരുമക്കളെക്കുറിച്ച് മല്ലിക

അതേസമയം ഈയ്യടുത്തൊരു അഭിമുഖത്തില്‍ തന്റെ മരുമക്കളെക്കുറിച്ച് മല്ലികയും മനസ് തുറന്നിരുന്നു. ഇന്ദ്രനും പൃഥ്വിയ്ക്കും അവര്‍ക്ക് യോചിച്ചവരെ തന്നെയാണ് ഭാര്യമാരായി കിട്ടിയതെന്നാണ് മല്ലിക പറയും. മക്കളേക്കാള്‍ തന്നെ കാണാന്‍ വരുന്നത് മരുമക്കളാണെന്നും മല്ലിക പറഞ്ഞിരുന്നു.

'''മരുമക്കള്‍ വല്ലപ്പോഴെങ്കിലും വരും. മക്കള്‍ വീഡിയോ കോളിലൂടെ ഇതാണോ ഞങ്ങളുടെ അമ്മ എന്ന് ചോദിക്കുന്നത് പോലെയാണ്. ഒന്നും ഉണ്ടായിട്ടല്ല എന്ന് ഞാന്‍ മനസിലാക്കുകയും ചെയ്യുന്നുണ്ട്. പൂര്‍ണിമ പിന്നേയും മാനേജ് ചെയ്യും. ആരും ചെന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുമെന്ന് മനസിലാക്കുന്നത് കുറേക്കൂടിയും പൂര്‍ണിമയാണ്. സുപ്രിയക്ക് മനസിലാകാഞ്ഞിട്ടല്ല തിരക്കാണ്'' എന്നാണ് നേരത്തെ മല്ലിക മരുമക്കളെക്കുറിച്ച് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X