ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച, തലയില്‍ 50ലധികം സ്റ്റിച്ചുള്ള യുവനടന്‍; വൈറലായി ആന്‍സന്‍ പോളിന്റെ ജീവിതകഥ
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ആന്‍സണ്‍ പോള്‍. 2013ല്‍ പുറത്തിറങ്ങിയ കെക്യു എന്ന ചിത്രത്തിലൂടെയാണ് ആന്‍സണ്‍ അരങ്ങേറിയത്. പിന്നീട് സു സു സുധി വാത്മീകം, ഊഴം, ആട് 2, തുടങ്ങി നിരവധി സിനിമകളില്‍ ആന്‍സണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട് ആന്‍സണ്‍. ബാഡ് ബോയ്‌സ് ആണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.
ഇപ്പോഴിതാ ആന്‍സണിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആന്‍സണ്‍ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമാ പ്രേമികളുടെ ഗ്രൂപ്പായ സിനിഫൈലില്‍ ആഷിക് എജെ എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

''എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അന്‍പതിലധികം സ്റ്റിച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്? മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സണ്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്‌സിംനേം പോലെ താല്പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും.'' കുറിപ്പില്‍ പറയുന്നു.
തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ട്കാര്‍ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു. ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറി എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇനി പുള്ളിയെ നിങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നെറ്റിയുടെ സൈഡില്‍ ഉള്ള ഒരു പാട്. തന്റെ മരണത്തോടുള്ള പോരാട്ടത്തിന്റെ അടയാളം ആണ് എന്നും ആരാധകന്‍ പറയുന്നുണ്ട്.
ആന്‍സണ്‍ പോള്‍ മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന നടന്മാരില്‍ ഒരാള്‍ ആകും എന്ന് ഉറപ്പാണ്. കാരണം അയാളെ വിധിക്ക് തോല്‍പിക്കാന്‍ ആകില്ല. കണ്ണാടിയില്‍ അയാള്‍ ഒന്ന് സ്വയം നോക്കിയാല്‍ മതി ഇന്‍സ്പിരേഷന്‍ കിട്ടാന്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം നിരവധി പേരാമ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ നമ്മള്‍ പോലും അറിയാത്ത പ്രതിസന്ധികള്‍ ഉണ്ടാകും.. നമുക്ക് ആരുടേയും യാത്രയെക്കുറിച്ച് അറിയില്ല. ഈ ചെറിയ ജീവിതത്തില്‍ നമുക്ക് ഒന്ന് മാത്രമേ ചെയ്യാനുള്ളൂ , പരസ്പരം നന്ദിയുള്ളവരായിരിക്കുക, സ്‌നേഹിക്കുക, മറ്റുള്ളവനെ മനസ്സിലാക്കി കൊണ്ട് പ്രവര്‍ത്തിക്കുക, സംസാരിക്കുക., ആന്‍സണിന് നല്ലൊരു ഭാവിയുണ്ടാകട്ടെ, നല്ലൊരു വ്യക്തിയാണ് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.


Click it and Unblock the Notifications











