പിന്നീട് എല്ലാം പോയി, വീണ്ടുമൊരു വിവാഹം, അതിലൊരു കുഞ്ഞും; എനിക്ക് വിശ്വസിക്കാനാകുന്നില്ല: പ്രഭുദേവ
വ്യക്തി ജീവിതത്തിൽ സ്വകാര്യത ആഗ്രഹിക്കുന്ന താരമാണ് പ്രഭുദേവ. ഹിമാനി സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. റംലത്ത് എന്നായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. 2011 ൽ ഇവർ വേർപിരിഞ്ഞു. രണ്ടാം വിവാഹബന്ധത്തിൽ ഒരു മകൾ പ്രഭുദേവയ്ക്കുണ്ട്. ജീവിതത്തെക്കുറിച്ച് ഒരിക്കൽ പ്രഭുദേവ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മകൾ പിറന്ന ശേഷം തന്റെ ജീവിതം ഏറെ മാറിയെന്നാണ് പ്രഭുദേവ പറഞ്ഞത്. സിയ എന്നാണ് മകളുടെ പേര്. വെളിച്ചം, പ്രകാശം എന്നൊക്കെയാണ് അർത്ഥം. എനിക്കൊരു പെൺകുഞ്ഞ് പിറന്നത് വിശ്വസിക്കാനാകുന്നില്ല. ദിവസവും ആലോചിക്കും. എന്റെ വീട്ടിൽ എല്ലാം ആൺകുട്ടികളാണ്. എന്റെ പ്രായം 51 ഉം. ആലോചിച്ച് നോക്കൂ, കല്യാണം കഴിഞ്ഞു. പിന്നീട് എല്ലാം പോയി. അതിന് ശേഷം നടന്നതെല്ലാം എല്ലാവർക്കും അറിയാം. പിന്നീട് വീണ്ടും വിവാഹം ചെയ്ത് അതിലൊരു കുഞ്ഞ് പിറന്നിരിക്കുന്നു. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല.

ഒഴുക്കിനനുസരിച്ച് പോകുന്നു. എന്തൊക്കെയോ നടക്കുന്നുണ്ട്. 50 വയസിന് ശേഷമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. ഞാൻ ജീവിതത്തിൽ സങ്കൽപ്പിച്ചത് പോലുമല്ല ഇത്. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇന്നും അത്ഭുതപ്പെടുന്നുണ്ട്. എനിക്ക് 65 വയസാകുമ്പോൾ അവൾക്ക് 15 വയസേ ഉണ്ടാവൂ. മകൾ പിറന്ന ശേഷം തനിക്ക് 25 വയസുകാരനെ പോലെ തോന്നുന്നു. തന്റെ രണ്ട് ആൺമക്കളെക്കുറിച്ചും പ്രഭുദേവ സംസാരിച്ചു. മക്കളുമായി വളരെ ക്ലോസ് ആണ് താനെന്ന് പ്രഭുദേവ പറഞ്ഞു.


Click it and Unblock the Notifications
