പഴഞ്ചൻ സ്റ്റൈലിലായിപ്പോയി മോനെ, ചിലത് പാളിപ്പോകും ക്ഷമിക്കൂ, നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ!

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ വരവ് സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയെ കുറിച്ച് അശ്വന്ത് കോക്കും ഉണ്ണി വ്ലോ​ഗ്സും അടക്കമുള്ളവർ നെ​ഗറ്റീവ് റിവ്യുവാണ് പറഞ്ഞത്. അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. സംവിധായകന്റെ ഇളയ മകൻ റുഷിനാണ് അദ്ദേഹത്തെ സിനിമയ്ക്ക് ലഭിച്ച നെ​ഗറ്റീവ് റിവ്യൂകൾ കാണിച്ച് കൊടുത്തത്.

Also Read
അവർ കല്യാണം നടക്കാത്ത വിഷമത്തിലായിരുന്നു, മോൾക്ക് ഞാൻ കൃഷ്ണൻ, മക്കൾക്ക് മനുഷ്യത്വം ഉണ്ടാവണം; ​ഗിന്നസ് പക്രു!
അവർ കല്യാണം നടക്കാത്ത വിഷമത്തിലായിരുന്നു, മോൾക്ക് ഞാൻ കൃഷ്ണൻ, മക്കൾക്ക് മനുഷ്യത്വം ഉണ്ടാവണം; ​ഗിന്നസ് പക്രു!

ഞാൻ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്ത സിനിമയാണ് വരവ്. ഞാൻ വർക്ക് ചെയ്ത സിനിമയായതുകൊണ്ട് അതിന് വന്ന റിവ്യൂസെല്ലാം കണ്ടിരുന്നു. ഇന്നലെ ഉച്ചവരെ പടത്തിന് പോസിറ്റീവ്സാണ് വന്നത്. എന്നാൽ ഉച്ചയ്ക്കുശേഷം നെ​ഗറ്റീവ് റിവ്യൂസാണ് വന്നത്. ഈ റിവ്യൂസെല്ലാം അച്ഛനെ കാണിച്ച് അ​ദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാം എന്ന് പറഞ്ഞാണ് റുഷിൻ വീ‍ഡിയോ ആരംഭിച്ചത്.

Shaji Kailas

റിവ്യൂകൾ കണ്ടശേഷം ഇതെല്ലാം എന്നെ കേൾപ്പിച്ചപ്പോൾ നിനക്ക് സമാധാനമായോയെന്ന് മകനോട് ചോദിച്ചുകൊണ്ടാണ് ഷാജി കൈലാസ് സംസാരിച്ച് തുടങ്ങുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ്... കച്ചവട സാധ്യത മുൻ നിർത്തിയാണ് ഇടി പടം ചെയ്തത്. ചിലർ പറഞ്ഞു സിനിമ പാളിയെന്ന് മറ്റ് ചിലർ കൊള്ളാമെന്ന് പറയുന്നു. അതിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും?. എനിക്ക് ഇഷ്ടമുള്ള റിവ്യൂവറാണ് അശ്വന്ത് കോക്ക്. അദ്ദേഹം പറയുന്നത് പുള്ളിക്ക് സിനിമ വർക്കായില്ലെന്നാണ്. അശ്വന്ത് പറയുന്ന കാര്യങ്ങൾ ഞാൻ ശരിയാക്കിയെടുക്കാം.

പുള്ളി പറയുന്ന കാര്യങ്ങൾ പുള്ളിയുടെ ആം​ഗിളിൽ വെച്ച് നോക്കുമ്പോൾ കറക്ടാണ്. പിന്നെ റിവ്യൂവേഴ്സ് പറഞ്ഞതിൽ കുറച്ച് കാര്യങ്ങൾ അവർക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ട്. അവരെല്ലാം വന്നാൽ ഞാനും സാജനും കൂടി ഇരുന്ന് എല്ലാം പറ‍ഞ്ഞ് കൊടുക്കാം. അതുപോലെ സിനിമയെ കുറിച്ച് റിവ്യു പറഞ്ഞോളൂ. പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ കുറച്ച് ആളുകളുണ്ട്. അവരെ ഇതൊന്നും ബാധിക്കരുത്. ആദ്യത്തെ ഒരാഴ്ച ഏത് സിനിമയായാലും അത് ജനങ്ങൾക്ക് വിട്ടുകൊടുക്കൂ.

Recommended For You
വീട്ടിൽ പട്ടിയുണ്ട് അത് കടിച്ചതാകും; റീച്ചിനായി ചേച്ചിയും അനിയത്തിയും ഒത്തുകളിച്ചതോ?; മറുപടിയുമായി ബിൻസി!
വീട്ടിൽ പട്ടിയുണ്ട് അത് കടിച്ചതാകും; റീച്ചിനായി ചേച്ചിയും അനിയത്തിയും ഒത്തുകളിച്ചതോ?; മറുപടിയുമായി ബിൻസി!

അതിനുശേഷം റിവ്യു പറഞ്ഞോളൂ. തമിഴ്നാട്ടിൽ അങ്ങനൊരു നിയമം വന്നിട്ടുണ്ട്. ആദ്യത്തെ ഒരാഴ്ച സിനിമയുടെ റിവ്യു ഇടാൻ പാടില്ല. ജനങ്ങളാൽ റിജക്ട് ചെയ്യപ്പെട്ടാൽ പ്രശ്നമില്ല. പക്ഷെ ചില ആളുകളാൽ പ്രേക്ഷകർ ഇൻഫ്ലൂവൻസ് ആക്കപ്പെട്ട് തിയേറ്ററിലേക്ക് വരുന്നില്ല. ഞാൻ ഉണ്ടാക്കിയത് പഴഞ്ചൻ സ്റ്റൈലിലുള്ള സിനിമയാണെന്ന് പറഞ്ഞാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയായിപ്പോയി മോനെ. ടിവി സീരിയൽ പോലെ പടം പിടിക്കാൻ എനിക്ക് അ‌റിയില്ല.

ഞാൻ എന്റെ ഇഷ്ടത്തിന് അല്ലേ പടം എടുക്കുക. എഡിറ്റിങിനേയോ എഡിറ്ററേയോ കുറ്റം പറയരുത് പല ഷോട്ടുകളും എന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വെച്ചത്. ടെക്നീഷ്യന്മാരെ കുറ്റം പറയരുത്. അവർ കറക്ടായി എല്ലാം ചെയ്തിട്ടുണ്ട്. കുറ്റം പറയണമെങ്കിൽ എന്നെ പറഞ്ഞോളൂ. ഞാൻ അല്ലേ തീരുമാനമെടുത്തത്. നയന്റീസിനും ടുത്വസെന്റിനും ഇടയിലുള്ള ടൈപ്പ് സിനിമ ചെയ്യാമെന്ന് പറഞ്ഞാണ് വരവ് എടുത്ത്. അത് എഴുതി കാണിച്ചില്ലെന്ന് മാത്രം. ഞാൻ ഇനിയും അസാധ്യമായ സിനിമകൾ ചെയ്യും. സിനിമ എടുക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ല.

Shaji Kailas

നെ​ഗറ്റീവ് റിവ്യു കാണുമ്പോൾ എനിക്കും നെ​ഗറ്റീവ് അടിക്കുന്നു. പിന്നെ നല്ല സ്ക്രിപ്റ്റ് കിട്ടാത്തതാണ് പ്രശ്നമെന്ന് പറയുന്നവരോട്. എല്ലാവരും സ്ക്രിപ്റ്റ് വായിച്ചശേഷമാണ് സിനിമ ചെയ്യുന്നത്. ചിലത് പാളിപ്പോകും. അത് ക്ഷമിക്കൂ. അടുത്തതിൽ പിടിക്കാം. റിവ്യൂവേഴ്സ് ഒരു ​ഗംഭീര സ്ക്രിപ്റ്റ് എനിക്ക് തരൂ. ഞാൻ അത് സിനിമയാക്കി ചെയ്ത് തരാം. ഗംഭീര സ്ക്രിപ്റ്റ് ആയിരിക്കണം.

സ്ക്രിപ്റ്റ് നല്ലതാകും ചിലപ്പോൾ ഞാൻ എടുത്ത് കുളമായതാകും. ബൈക്കിൽ വരുന്നവരെല്ലാം ​ഗുണ്ടകളാണ് മയക്ക് മരുന്ന് കടത്തുന്നവരാണ് എന്ന രീതിയിൽ എന്തിന് അവതരിപ്പിച്ചിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് പോലീസ് സ്റ്റേഷനിൽ തിരക്കിയാൽ അറിയാം ഇത്തരം കേസുകളിൽപ്പെട്ട് നൂറ് കണക്കിന് ബൈക്കുകളാണ് അവിടെ പിടിച്ച് വെച്ചിരിക്കുന്നത്. മയക്ക് മരുന്ന് കടത്ത്, കള്ളക്കടത്ത്, ഹവാല പണം കൊണ്ടുപോകുന്നത്, അക്രമം തുടങ്ങിയവയെല്ലാം ബൈക്കിൽ എത്തിയാണ് ആളുകൾ ചെയ്യുന്നത്. ന്യൂസ് ശ്രദ്ധിച്ചാൽ മനസിലാകും. അർജുൻ അശോകൻ താമര കുളത്തിൽ കുളിക്കുന്ന സീനിനെ പരിഹസിക്കുന്നവരോട് അങ്ങനൊരു കുളം മറയൂരിലുണ്ട്.

You May Also Like
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തോന്നി, പുറത്തേക്ക് കാണിച്ചില്ല; എല്ലാം സ്വന്തമായി നോക്കണം: അശ്വിൻ പറഞ്ഞത്
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തോന്നി, പുറത്തേക്ക് കാണിച്ചില്ല; എല്ലാം സ്വന്തമായി നോക്കണം: അശ്വിൻ പറഞ്ഞത്

എറണാകുളം സിറ്റിയിലിരിക്കുന്നവർക്ക് അത് മനസിലാവില്ല. അണ്ടർ വാട്ടർ സീനിനെ കുളി സീൻ എന്ന് പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ വരുന്നു. ഞാൻ സിനിമ എടുക്കുന്നത് സോ കോൾഡ് റിവ്യൂവേഴ്സിനെ തൃപ്തിപ്പെടുത്താനല്ല. ഏത് ആം​ഗിളിൽ എടുക്കണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്. ഷാജി കൈലാസിന്റെ തിരിച്ച് വരവ് ഉണ്ടായില്ലെന്ന് പറയുന്നവരോട് തിരിച്ച് വരാൻ ‍ഞാൻ എവിടേയും പോയിട്ടില്ല. നിങ്ങൾ ജനിക്കും മുമ്പ് സിനിമ എടുത്തയാളാണ് ഞാൻ. എനിക്ക് ടെൻഷനില്ലെന്നും ഷാജി കൈലാസ് പറഞ്ഞു.

Read more about: shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X