പ്രണവിന്റെ 'നൻപകൽ നേരത്ത് മയക്കം'!, ഈ യാത്രയ്ക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടോ? തിരികെ വിളിച്ച് ആരാധകർ

മലയാളത്തിലെ താരപുത്രന്മാരിൽ ഏറെ വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. ഒന്ന് രണ്ടു സിനിമകൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ പൂർണമായും സിനിമയുടെ സിനിമയിലേക്ക് മാത്രമായി ഒതുങ്ങുന്നവരാണ് മറ്റു താരങ്ങൾ. താരപുത്രന്മാരാണെങ്കിൽ അക്കാര്യം ഉറപ്പാണ്. എന്നാൽ സിനിമയിൽ വലിയ താരമായി മാറിയിട്ടും അഭിനയത്തേക്കാൾ പ്രകൃതിയേയും യാത്രയേയും സ്‌നേഹിച്ച് അതിന് പിന്നാലെ പോകുന്ന നടനാണ് പ്രണവ്.

2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയത് ആണെങ്കിലും ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് നടൻ അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാൾ തന്നെയാണ് പ്രണവ്.

ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ മകന് ഇപ്പോൾ കഴിയുന്നുണ്ട്

മലയാളത്തിലെ ഏറ്റവും വലിയ നടനായ മോഹൻലാലിന്റെ മകനായിട്ടും അതിന്റെതായ താരപരിവേഷം ഒന്നും കാണിക്കാതെ സാധാരണക്കാരനെ പോലെ നടക്കുന്ന പ്രണവിന് അങ്ങനെയും പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ കഴിഞ്ഞിട്ടുണ്ട്. നടന്റെ റിയൽ ലൈഫ് ചാർളി ജീവിതത്തിന്റെ ആരാധകരാണ് പ്രണവ് മോഹൻലാലിന്റെ ആരാധകരിൽ ഏറെയും.

പ്രണവിന് സിനിമയോട് അമിതമായ താത്പര്യം ഒന്നുമില്ലെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. യാത്രകളും പുസ്തകങ്ങളും ഒക്കെയാണ് നടന് കൂടുതൽ താൽപര്യം. ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ മകന് ഇപ്പോൾ കഴിയുന്നുണ്ട്. തനിക്ക് ചെയ്യാൻ സാധിക്കാതെ പോയതൊക്കെയാണ് മകൻ ചെയ്യുന്നത് എന്നുമാണ് കട്ട സപ്പോർട്ട് നൽകി മോഹൻലാൽ ഒരിക്കൽ പറഞ്ഞത്.

ഇടയ്ക്ക് ഒന്ന് രണ്ട് ചിത്രങ്ങൾ പ്രണവും ആരാധകരുമായി പങ്കുവച്ചിരുന്നു

എപ്പോഴും യാത്രകളിൽ ആയ പ്രണവിനെ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പം എന്തെങ്കിലും പരിപാടികളിൽ ഒക്കെ കാണാറുള്ളത്. സോഷ്യൽ മീഡിയയിലും വല്ലപ്പോഴുമാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളതും. ഇപ്പോൾ സ്‌പെയിനിൽ ഒരു തീർഥയാത്രയിലാണ് പ്രണവ്.

പ്രണവിന്റെ യാത്രയെ കുറിച്ച് മോഹൻലാലും അടുത്ത സുഹൃത്തുക്കളായ വൈശാഖ് സുബ്രമണ്യവും വിനീത് ശ്രീനിവാസനുമൊക്കെ അടുത്തിടെ പറഞ്ഞിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് ചിത്രങ്ങൾ പ്രണവും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും സ്പെയിനിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.

പ്രണവിന് സമീപം ബാഗും നടക്കാൻ ഉപയോഗിക്കുന്ന വടിയുമെല്ലാം കാണാം

സ്‌പെയിനിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് മുന്നിലെ ബെഞ്ചിൽ മുഖം തൊപ്പി കൊണ്ട് മറച്ച് ഉറങ്ങുന്ന ചിത്രമാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. രാവിലെ നല്ല വെയിലത്ത് ആണ് പ്രണവിന്റെ മയക്കം. പ്രണവിന് സമീപം ബാഗും നടക്കാൻ ഉപയോഗിക്കുന്ന വടിയുമെല്ലാം കാണാം.

ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് ഇത്.

കയ്യിലെ പൈസ മുഴുവൻ തീർന്നാലും ജീവിക്കാൻ പ്രണവിന് പറ്റും

അയാൾ അയാൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ, റിയൽ ലൈഫ് ചാർളി, ജിപ്‌സി എന്നിങ്ങനെ നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. കയ്യിലെ പൈസ മുഴുവൻ തീർന്നാലും ജീവിക്കാൻ പ്രണവിന് പറ്റുമെന്നും മനുഷ്യരെ കണ്ട് ജീവിതം പഠിച്ച ആളാണെന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

തിരികെ വന്ന് ഒരു സിനിമ ചെയ്യൂ

ചിത്രം കാണുന്ന കേശവൻമാമന്മാർ അടുത്ത ചിങ്ങത്തിൽ ഈ ചെറുക്കനെ പിടിച്ച് കെട്ടിക്കണം എന്നാകും ചിന്തിക്കുക എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, മിസ് ചെയ്ത് തുടങ്ങിയിരിക്കുന്നു. തിരികെ വന്ന് ഒരു സിനിമ ചെയ്യൂ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഈ യാത്രയ്ക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നാണ് ഒരാളുടെ കമന്റ്. സ്വപ്നം കണ്ടത് പോലെ ജീവിക്കുന്ന ആളാണ് നിങ്ങളെന്നാണ് ഒരാളുടെ കമന്റ്. പ്രണവിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെട്ടുള്ള കമന്റുകളും കാണാം.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X