ആദ്യം മുതലേ അനുഭവിക്കുന്നതാണ്, എന്തിനാണ് ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നതെന്ന് ചിന്തിക്കാറുണ്ട്: അനശ്വര രാജൻ

തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് വരുന്ന കമന്റുകളെ കുറിച്ചും ആദ്യം മുതലേ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് നടി അനശ്വര രാജൻ

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് ഇന്ന് നടി അനശ്വര രാജൻ. ബാല താരമായി എന്ന് സ്വന്തം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്.

ചെറിയ ബഡ്ജറ്റിൽ വന്ന് വമ്പൻ ഹിറ്റായി മാറിയ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനശ്വര, നസ്ലൻ, മാത്യു തോമസ് അടക്കമുള്ളവർ പിന്നീട് താരങ്ങളായി മാറുകയായിരുന്നു. മൂവരെയും തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ഇതിൽ അനശ്വര പിന്നീട് സൂപ്പർ ശരണ്യ, വാങ്ക്, മൈക്ക് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു.

anaswara rajan

ഇതോടെ മലയാളത്തിലെ യുവ നായികമാരുടെ കൂട്ടത്തിലേക്ക് ഉയരുകയായിരുന്നു അനശ്വരയും. പ്രണയ വിലാസമാണ് അനശ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അനശ്വരയ്ക്ക് പുറമെ മമിത ബൈജു, അർജുൻ അശോകൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

പ്രണയം കഥാപശ്ചാത്തലമായി വരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ മുരളിയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ അനശ്വര പങ്കെടുത്തിരുന്നു.

അതിനിടെ മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് വരുന്ന കമന്റുകളിലും സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്.

അനശ്വരയുടെ പല ചിത്രങ്ങളും വീഡിയോസും വൈറലായി മാറാറുണ്ട്. അതിൽ കൂടുതലായി കണ്ടു വരുന്ന കമന്റുകളാണ് അനശ്വര വസ്ത്രത്തിൽ കംഫർട്ടബിൾ അല്ലെന്ന്. അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനശ്വര.

'കോൺഫിഡൻസോട് കൂടിയാണ് ഞാൻ ഏത് വസ്ത്രവും ഇടാറുള്ളത്. അത് പക്ഷെ ഒരുപാട് ക്യാമറകൾക്ക് മുന്നിലേക്ക് വരുമ്പോൾ എന്ത് ചെയ്യണം എന്ന് കോൺഷ്യസ് ആവും. അവർ കാണുന്നത് ഒരു ക്യാമറ ഇരിക്കുന്നു അതിന് മുന്നിൽ ഞാൻ എന്നാണ്. പക്ഷെ അങ്ങനെയല്ല. ഞങ്ങൾക്ക് ചുറ്റും ഒരുപാട് ക്യാമറകൾ ഉണ്ട്. അപ്പോൾ എന്ത് ചെയ്യണം, അങ്ങനെ ചെയ്യണോ, ഇങ്ങനെ ചെയ്യണോ ഒന്നും നമുക്ക് മനസിലാവില്ല,

'അത് ഞാൻ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ അല്ല. ഞാൻ എങ്ങോട്ട് തിരിയുമ്പോഴും ക്യാമറകളാണ്. അങ്ങനെ ഞാൻ കോൺഷ്യസ് ആയിട്ട് ഇരികുമ്പോഴാണ് ആളുകൾക്ക് അത് കംഫർട്ടബിൾ അല്ലാതാവുന്നത്. അത് ഒരിക്കലും എന്റെ വസ്ത്രത്തിന്റെ അല്ല. ഞാൻ എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രം മാത്രമേ ധരിക്കാറുള്ളു. ചില സിറ്റുവേഷനിൽ ഭംഗി കൊണ്ട് മാത്രം കംഫർട്ടബിൾ അല്ലാത്ത ഇടേണ്ടി വരും. ഉദാഹരണത്തിന് ഭാരം കൂടിയത്,'

anaswara rajan

'എന്നാലും ഒരു വേദിയിൽ ഇരിക്കുമ്പോൾ കംഫർട്ടബിൾ ആയിരിക്കുക എന്നെനിക്ക് ഉണ്ട്. അതുകൊണ്ട് കംഫർട്ടബിൾ ആയത് തന്നെയാണ് കൂടുതലും ധരിക്കാറുള്ളത്. ഞാൻ കോൺഷ്യസ് ആവുന്നത് മാത്രമാണ്. അല്ലാതെ ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ കംഫർട്ടബിൾ അല്ലാതെ ആവുന്നതല്ല,' അനശ്വര പറഞ്ഞു.

ചെറുപ്പം മുതൽ ധാരാളം സൈബർ ബുള്ളിയിങിന് ഇരയായിട്ടുള്ള നടി കൂടിയാണ് അനശ്വര. അതിനെ കുറിച്ചും നടി പറയുന്നുണ്ട്. ആദ്യം മുതലേ താൻ ഇത് നേരിട്ടിട്ടുണ്ടെന്നും എന്തിനാണ് ഇവർ ഇത് പറയുന്നത്. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടെന്ന് അനശ്വര പറഞ്ഞു.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X