16 വർഷങ്ങൾക്ക് ശേഷമൊരു കൂടിക്കാഴ്ച! ആ സൗന്ദര്യം അതുപോലെ തന്നെയുണ്ടെന്ന് അജ്മൽ; വിമല രാമനൊപ്പമുള്ള ചിത്രം വൈറൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് അജ്മൽ അമീർ. റൊമാന്റിക് നായകനായി സിനിമയിലെത്തിയ അജ്‌മൽ, തമിഴിലും തെലുങ്കിലുമടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഒരിടയ്ക്ക് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന നടനിപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും മലയാളത്തിലുമെല്ലാമായി അജ്മലിന്റെ സിനിമകള്‍ അണിയറയിലുണ്ട്. റൊമാന്റിക് വേഷങ്ങൾ വിട്ട് വില്ലൻ വേഷങ്ങളിൽ അടക്കം തിളങ്ങി നിൽക്കുകയാണ് നടൻ.

ഫെബ്രുവരി 14 എന്ന തമിഴ് സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് അജ്മലിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് പ്രണയകാലം എന്ന മലയാള സിനിമയിലൂടെയാണ് അജ്മല്‍ അമീര്‍ നായകനാകുന്നത്. മനോഹരമായ പാട്ടുകളോടെ വന്ന സിനിമ ജനപ്രീതി നേടുകയും അജ്മല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നായകനായ ആദ്യ സിനിമയിലൂടെ തന്നെ കേരളത്തിലെ യുവതികളുടെ ഹൃദയം കീഴടക്കാനും അജ്മലിന് സാധിച്ചിരുന്നു.

Ajmal Amir Vimala Raman

ചിത്രത്തിലെ 'ഒരു വേനൽ പുഴയിൽ' എന്ന് തുടങ്ങുന്ന ഗാനമാണ് അതിന് സഹായിച്ചത്. ഇന്നും മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രണയഗാനമാണ് ഇത്. പ്രണയിക്കുന്നവരുടെ ദേശീയഗാനമായാണ് ഒരുകാലത്ത് ഈ പാട്ടിനെ വിശേഷിപ്പിച്ചിരുന്നത്. സിനിമ വലിയ വിജയമായില്ലെങ്കിലും പാട്ട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു. ആ ഗാനരംഗത്തിൽ എത്തിയ അജ്മലും നായിക വിമല രാമനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി.

സിനിമയിൽ ഒന്നിക്കാൻ കഴിയാതെ പോകുന്ന നായികയും നായകനും ആയിരുന്നു അജ്മലും വിമലയും. മരണത്തിലൂടെ രണ്ടുപേരും ഒന്നിയ്ക്കുന്നിടത്തുവച്ചാണ് സിനിമ അവസാനിക്കുന്നത്. ഇപ്പോഴിതാ പതിനാറ് വര്‍ഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ ജോഡികൾ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു. തീര്‍ത്തും അവിചാരിതമായ കണ്ടുമുട്ടലിനെ കുറിച്ച് അജ്മൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലാവുകയാണ്.

'ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാന്‍ അവസരം ലഭിക്കാത്ത ഒരാളുമായുള്ള ഒരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു ഇത്. അവളുടെ ആ ചാരുതയും സൗന്ദര്യവും എന്നത്തേയും പോലെ ആകര്‍ഷകമായി തന്നെയുണ്ട്. ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും 'ഒരു വേനല്‍ പുഴയില്‍' എന്ന പാട്ടിന്റെ ആരാധകര്‍കര്‍ക്കും വേണ്ടി അഭിനന്ദന സൂചകമായി ഈ ഫോട്ടോ പങ്കുവെക്കുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,' അജ്മൽ കുറിച്ചു.

Ajmal Amir Vimala Raman

വിമല രാമനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അജ്മലിന്റെ പോസ്റ്റ്. 'ഒരുപാട് നാളുകള്‍ക്ക് ശേഷം താങ്കളെ കണ്ടതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ട്' വിമലയും ചിത്രത്തിന് താഴെ കുറിച്ചു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. പ്രണയകാലത്തിൽ രഞ്ജിത്ത് എന്ന കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിച്ചത്. മരിയ എന്നായിരുന്നു വിമലയുടെ കഥാപാത്രത്തിന്റെ പേര്. രണ്ടുപേരോടുമുള്ള സ്നേഹം പങ്കുവച്ചുകൊണ്ടാണ് കമന്റുകൾ.

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിമല രാമൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. കുറച്ചു കാലങ്ങളായി തമിഴ് തെലുങ്ക് ഭാഷകളിലാണ് വിമല സജീവം. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഒപ്പം ആണ് വിമലയുടെ അവസാന മലയാള ചിത്രം. അതിനു മുൻപ് സുരേഷ് ഗോപി, മമ്മൂട്ടി, ദിലീപ് എന്നിവരുടെയെല്ലാം നായികയായി വിമല രാമൻ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: vimala raman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X