ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് പൂജ ചെയ്ത് പ്രണിത; ട്രോളോട് ട്രോളി സോഷ്യല്‍ മീഡിയ; നടിയുടെ മറുപടി!
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് പ്രണിത സുഭാഷ്. ബോളിവുഡിലും പ്രണിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2021 ലായിരുന്നു പ്രണിതയുടെ വിവാഹം. നിതിന്‍ രാജുവാണ് പ്രണിതയുടെ മനസ് കീഴടക്കിയത്. ഇരുവര്‍ക്കും ഈയ്യടുത്താണ് മകള്‍ ജനിച്ചത്. മകള്‍ ആര്‍നയുടെ പിന്നാലെയാണ് ഇപ്പോള്‍ പ്രണിതയുടേയും നിതിന്റേയും ജീവിതം. പോയ വര്‍ഷം ജൂണ്‍ 10 നായിരുന്നു കുഞ്ഞ് ജനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഭീമാന അമാവാസ്യ ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിലെ പുരുഷന്മാരുടെ ആയൂസ് നീട്ടിക്കിട്ടാന്‍ വേണ്ടി നടക്കുന്ന ചടങ്ങാണിത്. പ്രണിത പങ്കുവച്ച ചിത്രങ്ങളില്‍ ഒരെണ്ണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. തന്റെ ഭര്‍ത്താവിന്റെ കാലിന്റെ ചുവട്ടിലിരിക്കുകയും കാലില്‍ തൊട്ട് തൊഴുകയും ചെയ്യുന്ന പ്രണിതയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്രോളുകളിലൂടേയും മറ്റുമായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി പ്രണിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രണിതയുടെ പ്രതികരണം.
ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രണിതയുടെ മറുപടി. താന്‍ ആഘോഷത്തിന്റെ ഭാഗമായുള്ള പൂജ ചെയ്യുകയായിരുന്നുവെന്നാണ് പ്രണിത പറയുന്നത്. താന്‍ ഭര്‍ത്താവിന്റെ കാലില്‍ തൊടുന്നതിനെ പലരും പുരുഷാധിപത്യത്തിന്റെ അടയാളമായിട്ടാണ് കാണുന്നത്. എന്നാല്‍ തനിക്കിത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് പ്രണിത പറയുന്നത്. കഴിഞ്ഞ കൊല്ലവും ഇതേ കാരണത്തിന് പ്രണിതയ്ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
സനാതന ധര്‍മ്മത്തില്‍ ഇത്തം ആചാരങ്ങള്‍ക്ക് പിന്നിലെല്ലാം ഒരോ കഥകളുണ്ട്, അതെല്ലാം എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നുവെന്ന് മനസിലാക്കുന്ന കഥകള്‍ എന്നാണ് പ്രണിത പറയുന്നത്. ഹിന്ദു ആചാരങ്ങള്‍ പുരുഷാധിപത്യമാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും താരം പറയുന്നു. ദേവതമാരേയും ഇവിടെ ഒരേ പോലെയാണ് ആരാധിക്കുന്നതെന്നാണ് പ്രണിതയുടെ വാദം.

പിന്നാലെയും താരത്തിനെതിരെ വിമര്‍ശനങ്ങളുമായി ധാരാളം പേര്‍ എത്തിയിട്ടുണ്ട്. പ്രണിതയെ അനുകൂലിച്ചും ധാരാളം പേരാണ് എത്തിയിരിക്കുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കമന്റ് ബോക്‌സില്‍ നടക്കുന്നത്. പ്രാകൃതമായൊരു ആചാരത്തെയാണ് പ്രണിത ആഘോഷിക്കുന്നത്, സ്ത്രീകളെ പുരുഷനേക്കാള്‍ ചെറുതായി കാണുന്നതാണ് ഇത്തരം ആചാരങ്ങള്‍. കാലത്തിനൊപ്പം മുന്നോട്ട് വരാന്‍ സാധിക്കാത്തതാണ് ഇത്തരം ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുന്നതിന്റെ കാരണം എന്നൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്.
കന്നഡ സിനിമയിലൂടെയാണ് പ്രണിത അറങ്ങേറുന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമെത്തി. നിരവധി കന്നഡ സിനിമകളിലെ നായികയായ പ്രണിത തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമാണ്. 2021 ല്‍ ഹംഗാമ 2വിലൂടെയാണ് പ്രണിത ഹിന്ദിയില്‍ അരങ്ങേറുന്നത്. ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ മലയാളത്തിലേക്കും എത്തുകയാണ് പ്രണിത. ദിലീപ് നായകനായ ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറുന്നത്. കന്നഡ ചിത്രം രമണ അവതാരായാണ് അണിയറയിലുള്ള മറ്റൊരു ചിത്രം.


Click it and Unblock the Notifications