'2002ല്‍ ഫീല്‍ഡ് ഔട്ട് ആയ ഫഹദ് ഇപ്പോള്‍ എവിടെ എത്തി'; പരിഹാസങ്ങള്‍ക്ക് പ്രശാന്തിന്റെ മറുപടി

താര ജീവിതത്തില്‍ ഒന്നും പ്രവചീനയമല്ല. സിനിമയില്‍ എത്തിച്ചേരുക എന്നതിനേക്കാള്‍ പ്രയാസകരമാണ് നിലനില്‍ക്കുക എന്നത്. ബന്ധങ്ങളും പാരമ്പര്യവുമൊക്കെ സിനിമകള്‍ നേടി തന്നാലും കരിയറില്‍ വിജയിക്കാന്‍ അത് മാത്രം മതിയാകില്ല. കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടണമെന്നില്ല. ജോജു ജോര്‍ജിനെ പോലെ വര്‍ഷങ്ങള്‍ കാത്തിരിക്കുകയും കഷ്ടപ്പെടുകയും ചെയ്ത് ഒരിടം കണ്ടെത്തിയവരുമുണ്ട്. അതേസമയം ഒരു രാത്രി ഇരുട്ടി വെളുക്കുന്ന വേഗത്തില്‍ താരമായി മാറിയവരുമുണ്ട്.

ഇന്ന് താരമായി നിറഞ്ഞു നില്‍ക്കുന്നവര്‍ നാളെ എല്ലാവരാലും മറക്കപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതേസമയം എല്ലാവരും തീര്‍ന്നെന്നും കരുതിയിടത്തു നിന്നും തിരിച്ചുവന്ന് വലിയ താരങ്ങളായി മാറിയവരുമുണ്ട്. കഴിവും കഠിനാധ്വാനവും ക്ഷമയുമൊക്കെ ഒരുപോലെ വേണ്ടൊരു ഇടമാണ് സിനിമാ ലോകം. അതുകൊണ്ട് തന്നെ ആരേയും എഴുതിത്തള്ളാന്‍ സാധിക്കില്ല.

Prasanth Alexander

ഇപ്പോഴിതാ ചില താരങ്ങളെക്കുറിച്ചുള്ള പരിഹാസത്തിന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ഒരുകാലത്ത് ഒരുപാട് സിനിമകളുമായി നിറഞ്ഞു നില്‍ക്കുകയും പിന്നീട് സിനിമകള്‍ കുറഞ്ഞു പോവുകയും ചെയ്ത താരങ്ങളെ പരിഹസിക്കുന്നൊരു ട്രോള്‍ വീഡിയോയ്ക്ക് പ്രശാന്ത് നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കെപ്പടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

മലയാള സിനിമയിലെ ഫില്‍ഡ് ഔട്ട് ആയ നടന്മാര്‍ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. മണിക്കുട്ടന്‍, കൈലാഷ്, ഭഗത് മാനുവല്‍, രജിത് മേനോന്‍, മഞ്ജുളന്‍, റോഷന്‍, നിഷാന്‍, ഹേമന്ത് മേനോന്‍ എന്നിവരടങ്ങുന്ന കുറച്ച് നടന്മാരെയാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്. പിന്നാലെ പ്രശാന്ത് മറുപടിയുമായി എത്തുകയായിരുന്നു. നടന്‍ ഫഹദ് ഫാസിലിന്റെ തിരിച്ചുവരവ് ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസത്തെ പ്രശാന്ത് നേരിട്ടത്.

'മരിക്കുന്നത് വരെ ഒരാള്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന് വിധി എഴുതാന്‍ പറ്റില്ല. പ്രത്യേകിച്ചും സിനിമയില്‍. 2002 ല്‍ ഫീല്‍ഡ് ഔട്ട് ആയ നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍,എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികള്‍ ആണ്. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു' എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

Prasanth Alexander

പിന്നാലെ നിരവധി പേരാണ് പ്രശാന്തിന്റെ മറുപടിയെ അനുകൂലിച്ചെത്തിയിരിക്കുന്നത്. 'സിനിമയില്‍ മുഖം കാണിച്ച് കഴിഞ്ഞാല്‍ അത് പിന്നെ നിലനിര്‍ത്തണം , അതിന് കഴിയത്തവരുടെ ഒക്കെ ജീവിതം പരാജയമാണ് എന്നൊരു ധാരണ ഉണ്ട് ആളുകള്‍ക്ക്. സിനിമയില്‍ നിന്ന് വിട്ട് നിന്ന കാലത്ത് സിനിമയേക്കാള്‍ സമ്പാതിച്ച, കുടുംബം ഭദ്രമാക്കിയ ആളുകളും ഉണ്ട്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അസ്ഥിരമായ ഒരു തൊഴില്‍ മേഖല വിട്ട് നില്‍ക്കേണ്ടി വന്നേക്കാം , പക്ഷെ സാഹചര്യം ഒത്ത് വന്നാല്‍ അവര്‍ പോയത്തിലും ശക്തമായി തിരിച്ച് വരാം അരവിന്ദ് സ്വാമി ആണെങ്കിലും, ഫഹദ് ആണെങ്കിലും ഒക്കെ അങ്ങനെ തന്നെ. അതുകൊണ്ട് ഇത്തരത്തിലുള്ള അവഹേളന പോസ്റ്റ് ഒഴിവാക്കുക.' എന്നായിരുന്നു ഒരു കമന്റ്.

'നീയൊക്കെ ഇങ്ങനെ ഇടുമ്പോ അതില്‍ ഉള്ളവര്‍ക്ക് ഇത് ഫീല്‍ ആവും, ചാക്കോച്ചന്‍ ഫീല്‍ഡ് ഔട്ട് ആയത് ആണ് ഒരു സമയത്ത്. എന്നിട്ട് തിരുച്ചു വന്നില്ലേ, ഇത് ഉണ്ടാക്കിയവന്‍ വിവരമില്ലായ്മയുടെ അങ്ങേയറ്റം ആണ്. പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞിരിക്കുന്നത് പോലെ ഒരു നടന്റെ ഭാവി തീരുമാനിക്കാന്‍ നിങ്ങളൊക്കെ ആരാണ്..അറിയാഞ്ഞിട്ട് ചോദിക്കുകയാണ്. നിന്റെ വക സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും വേണ്ട.' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X