മമ്മൂക്ക ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി; എൻ്റെ ഗ്യാസ് പോയി, ചോദ്യം പാളി: പ്രശാന്ത്!
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവം ഏറെ പ്രശസ്തമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന, അതിലും വേഗത്തില്‍ അത് മറക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും മിമിക്ര താരവുമായ പ്രശാന്ത് കാഞ്ഞിരമറ്റം. ഒരിക്കല്‍ ഇന്റര്‍വ്യുവിന് ഇടയില്‍ മമ്മൂട്ടി ദേഷ്യപ്പെട്ട അനുഭവമാണ് പ്രശാന്ത് പങ്കുവെക്കുന്നത്.
മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് തന്റെ അനുഭവം പങ്കുവെച്ചത്. പുലിത്തോലിറ്റ ആട്ടിന്‍ കുട്ടിയാണ് മമ്മൂട്ടി എന്നാണ് പ്രശാന്ത് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ വീട് കാഞ്ഞിരമറ്റത്തും മമ്മൂക്കയുടെ വീട് ഇവിടെ അടുത്ത് തന്നെ ചെമ്പിലുമാണ്. പക്ഷെ മമ്മൂക്കയെ ഞാന്‍ കണ്ടതൊക്കെയും ലൊക്കേഷനിലും മറ്റുമാണ്. അദ്ദേഹത്തെ പലവട്ടം ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. അല്ലാതേയും സംസാരിച്ചിട്ടുണ്ട്. ആഴത്തിലുള്ള സൗഹൃദമൊന്നുമില്ല. കാണുമ്പോഴൊക്കെ നന്നായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ചെയര്‍മാനായ ചാനലില്‍ പത്ത് കൊല്ലത്തോളം പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്'' എന്നാണ് അദ്ദേഹം പറയുന്നത്.

മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്യാന്‍ എപ്പോഴും പ്ലാന്‍ ചെയ്തിട്ടാണ് പോവുക എന്നാണ് അദ്ദേഹം പറയുന്നത്. കാരണം മുമ്പിലിരിക്കുന്നത് മമ്മൂക്കയാണ്. മറ്റാരുമല്ല എന്നാണ് അദ്ദേഹം പറയുന്നു. ടെന്‍ഷനൊക്കെയുണ്ടായിരുന്നു. പക്ഷെ അടിസ്ഥാനപരമായി മമ്മൂക്കയൊരു പാവം മനുഷ്യനാണ്. പറഞ്ഞ് കേട്ടത് പോലെയല്ല. പുറമെ കാണുന്നത് ഒരു ഷീല്‍ഡാണ്. പുലിത്തോലിട്ട മാന്‍ പേടയാണ് മമ്മൂക്ക. മമ്മൂക്ക എയര്‍ പിടിച്ചു നില്‍ക്കുമെങ്കിലും ഉള്ളിലുള്ളതൊരു കുട്ടിയാണ്. നമ്മള്‍ അടുത്ത് നിന്ന് സംസാരിക്കുമ്പോഴൊക്കെ അത് മനസിലാകുമെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തെ ഇന്റര്‍വ്യു ചെയ്യാന്‍ പോയതൊക്കെ നന്നായി തയ്യാറെടുത്താണ്. അദ്ദേഹത്തെ പോലൊരാളുടെ സമയത്തെ വിലകുറച്ച് കാണാനാകില്ല. അദ്ദേഹം അഞ്ചോ പത്തോ മിനുറ്റ് തന്നാല്‍ ആ സമയം നമ്മള്‍ നന്നായി ഉപയോഗിക്കണം. അല്ലാതെ ബബ്ബ വെക്കരുത് എന്നും പ്രശാന്ത് പറയുന്നു. പിന്നാലെയാണ് മമ്മൂട്ടി ദേഷ്യപ്പെട്ട അനുഭവം പ്രശാന്ത് പങ്കുവെക്കുന്നത്.
''രാജാധിരാജ എന്ന സിനിമയുടെ സമയത്തുള്ള ഇന്റര്‍വ്യു ആയിരുന്നു. കേരളത്തിലെ പ്രമുഖ ചാനലുകളൊക്കെ വന്നിട്ടുണ്ട്. മമ്മൂക്ക ചെയര്‍മാനായ, ഞങ്ങളുടെ ചാനലായ കൈരളിയില്‍ നിന്നും ഞങ്ങളും. ഓരോ ചാനലുകാരും മമ്മൂക്കയുടെ ഫ്‌ളക്‌സൊക്കെ വച്ചാണ് ഇന്റര്‍വ്യു എടുക്കുന്നത്. എല്ലാവരും അവരവരുടെ പ്രോപ്പര്‍ട്ടികള്‍ കൊണ്ടു വന്നിട്ടുണ്ട്. രാജാധിരാജയുടെ ഫ്‌ളക്‌സ് ഒക്കെയാണ് വച്ചത''്.

''കൈരളി ടിവി മാത്രം സാധാരണ കര്‍ട്ടന്‍ ഇട്ടാണ് ചെയ്തത്. മമ്മൂക്കയ്ക്ക് അത് ഫീല്‍ ചെയ്തു. മമ്മൂക്ക തന്നെ ചെയര്‍മാനായ ചാനലാണ്. അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വന്നു. ഭയങ്കരമായി ദേഷ്യപ്പെട്ടു. അപ്പോഴേക്കും ഞാന്‍ തയ്യാറാക്കി വച്ചതൊക്കെ പോയി. എന്നോടല്ല, ചാനലിന്റെ പ്രതിനിധകളോടാണ് ചൂടായത്. അത് കഴിഞ്ഞ് മമ്മൂക്ക പുറത്തേക്ക് പോയി. പെട്ടെന്ന് ചൂടായാലും അപ്പോള്‍ തന്നെ മമ്മൂക്ക തണുക്കും. അങ്ങനെ തിരിച്ചു വന്നു''.
''വാ തുടങ്ങാം എന്ന് പറഞ്ഞു. ഞാനും മമ്മൂക്കയും നടുക്ക്. ബാക്കിയുള്ളവരെല്ലാം ചുറ്റിനും. അപ്പോഴേക്കും ഞാന്‍ പ്ലാന്‍ ചെയ്തതൊക്കെ തെറ്റി. പക്ഷെ ഞാനത് എങ്ങനെയോ കൊണ്ടു പോയി. എവിടെ വീണാലും നാല് കാലിലേ പൂച്ചയെ പോലെ വീഴും. പഴയ മമ്മൂക്കയും പുതിയ മമ്മൂക്കയും തമ്മില്‍ എന്ത് വ്യത്യാസമാണ് തോന്നിയതെന്ന് ഞാന്‍ ചോദിച്ചു. എന്ത് വ്യത്യാസം? ഒരു വ്യത്യാസവുമില്ല, നെക്‌സ്റ്റ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അവിടെ പിന്‍ഡ്രോപ്പ് സൈലന്റായി. ഞാന്‍ വേഗം സിനിമ പഴയ സിനിമയല്ല, പക്ഷെ മമ്മൂക്ക പഴയ മമ്മൂക്ക തന്നെ എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചിരിച്ചു. അതോടെ മൂഡ് മാറി'' എന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications