നടന്‍ പ്രതാപ് പോത്തന് അന്ന് തെറ്റിയില്ല,അന്നത്തെ മത്സരാര്‍ത്ഥികളാണ് ഇന്ന് തെന്നിന്ത്യയെ ഭരിക്കുന്നത്
ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ സിനിമയിലേക്ക് എത്തിയ ഒട്ടനവധി താരങ്ങളുണ്ട്. അവരെല്ലാം സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്തരമൊരു റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവായി നടന്‍ പ്രതാപ് പോത്തനുമുണ്ടായിരുന്നു. അന്ന് അദ്ദേഹം അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. പില്‍ക്കാലത്ത് ആ അഞ്ച് പേരും തെന്നിന്ത്യന്‍ സിനിമാലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ചവരായിരുന്നു.
ഫേസ്ബുക്കിലൂടെ അവരുടെ ചിത്രമടക്കം പുറത്ത് വിട്ട് കൊണ്ടായിരുന്നു പ്രതാപ് പോത്തന്‍ അക്കാര്യം വ്യക്തമാക്കിയത്. ഒരു തമിഴ് റിയാലിറ്റി ഷോ യില്‍ സംപ്രേക്ഷണം യെ്തിരുന്ന റിയാലിറ്റി ഷോ ആയിരുന്നു നാളയ ഇയ്ക്കുണര്‍. ഒരുപാട് മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും അന്നത്തെ തന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് പ്രതാപ് പോത്തന്‍.

കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശരന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞ ആ അഞ്ച് പേര്‍. കാര്‍ത്തിക് സുബ്ബരാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്നത്തെ മത്സരത്തില്‍ വിജയിച്ചത്. ഇന്ന് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം വലിയ വിജയത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി തമിഴില്‍ മക്കള്‍ ശെല്‍വമായി മാറിയപ്പോള്‍ ഹിറ്റ് സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിലും സജീവമാണ്.
പ്രതാപ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാഫിര്‍. പുതുമുഖ സംവിധായകന്‍ വിനോദ് കരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഘുരാമന്‍ എന്ന രഘുരാമന്‍ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് പ്രതാപ് പോത്തന്‍ അഭിനയിക്കുന്നത്. നീന കുറുപ്പാണ് നായിക


Click it and Unblock the Notifications











