twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഹൃത്തുക്കളില്ല, മുറിയ്ക്ക് പുറത്തിറങ്ങാറേയില്ല; പേടിച്ച് ജീവിക്കേണ്ട അവസ്ഥയെന്ന് പ്രവീണ

    |

    ആരാധകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രവീണ. സിനിമാ ലോകത്തം ടെലിവിഷന്‍ മേഖലയിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് പ്രവീണ. കഴിഞ്ഞ കുറച്ച് നാളുകളായി താന്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ച് ഈയ്യടുത്ത് പ്രവീണ തുറന്ന് പറഞ്ഞിരുന്നു. തന്റേയും മകളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഒരാള്‍ പ്രചരിപ്പിക്കുന്നതായി പ്രവീണ തുറന്ന് പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ പ്രവീണ നിയമ നടപടിയും സ്വീകരിച്ചിരുന്നു.

    Also Read: സെറ്റിലെ സൗഹൃദം പ്രണയമാക്കി വിജയിയും തൃഷയും; ഭാര്യ പിണങ്ങി, ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കില്‍!Also Read: സെറ്റിലെ സൗഹൃദം പ്രണയമാക്കി വിജയിയും തൃഷയും; ഭാര്യ പിണങ്ങി, ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കില്‍!

    തന്റെ സുഹൃത്തുക്കള്‍ക്കും മകളുടെ സുഹൃത്തുക്കള്‍ക്കുമൊക്കെയാണ് ചിത്രങ്ങള്‍ അയച്ച് കൊടുക്കുന്നതെന്നാണ് പ്രവീണ പറയുന്നത്. ഇയാള്‍ക്ക് പരാമവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രവീണ ആവശ്യപ്പെടുന്നത്. വ്യാജ അക്കൗണ്ടാണെന്ന് മനസിലാക്കി ബ്ലോക് ചെയ്താല്‍ അവരുടെ ചിത്രങ്ങള്‍ മോര്‍പ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയക്കുയാണെന്നും പ്രവീണ പറഞ്ഞിരുന്നു.

    ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും

    തന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും അയാള്‍ ശല്യം തുടരുകയാണെന്നാണ് പ്രവീണ പറയുന്നത്. പിന്നാലെ പിന്തുണയുമായി മാലാ പാര്‍വതിയും ഭാഗ്യലക്ഷ്മിയും എത്തുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: അവർ കാര്യം നേടും, പണി കിട്ടുന്നത് നമുക്കും; എന്റെ ‌എല്ലാ ബന്ധങ്ങളിലും ഞാനങ്ങനെ ആയിരുന്നു; യമുന റാണി ‌Also Read: അവർ കാര്യം നേടും, പണി കിട്ടുന്നത് നമുക്കും; എന്റെ ‌എല്ലാ ബന്ധങ്ങളിലും ഞാനങ്ങനെ ആയിരുന്നു; യമുന റാണി ‌

    മൂന്ന് വര്‍ഷം മുന്‍പ് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പറയുമ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. അവര്‍ക്ക് റിക്വസ്റ്റ് വരുന്നുണ്ട്, മോശം ചിത്രങ്ങള്‍ വരുന്നുണ്ട്. മോര്‍ഫ് ചെയ്ത് ചിത്രങ്ങളാണ്, മുഖം പ്രവീണയുടേതാണ്, എന്നാല്‍ അയാള്‍ എനിക്ക് അയച്ച് തന്നിരുന്നില്ലെന്നുമാണ് പ്രവീണ പറയുന്നത്. എനിക്കങ്ങനെയൊരു ശത്രുക്കളൊന്നുമില്ല. അതിനാല്‍ ഇത് കേട്ടപ്പോള്‍ ഷോക്കായെന്നും താരം പറയുന്നു.

    ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തു


    ഇവനെ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ ആ വ്യക്തിയേയും ആ വ്യക്തിയെ ഫോളോ ചെയ്യുന്നവരേയുമായിരിക്കും ഇവന്‍ ആക്രമിക്കുന്നതെന്നാണ് താരം പറയുന്നത്. ഒരു ചെയ്ന്‍ പോലെ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്. മോളുടെ ഫോട്ടോ അവളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. അവര് ബ്ലോക്ക് ചെയ്തപ്പോള്‍ അവരുടെ ഫോട്ടോ വെച്ച് അവരുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തുവെന്നും പ്രവീണ വ്യക്തമാക്കുന്നുണ്ട്.

    പിന്നീട് തന്റെ സഹോദരന്റെ ഭാര്യ മരിച്ചുവെന്ന തരത്തില്‍ മാലയിട്ട ഫോട്ടോയുണ്ടാക്കി അത് അവരുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തുവെന്നും പ്രവീണ വെളിപ്പെടുത്തുന്നു. ഇയാളെ പേടിച്ച് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ക്ലോസ് ചെയ്യേണ്ട അവസ്ഥയാണ് തനിക്കെന്നാണ് താരം പറയുന്നത്.

    ഡല്‍ഹി ചേരിയിലുള്ള  പയ്യനാണ്

    ''ഡല്‍ഹിയില്‍ ചേരിയിലുള്ള ഒരു പയ്യനാണ്, അവന്‍ മുറിക്കകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങില്ല. c. ലോകത്തെ ഏറ്റവും സുന്ദരി ഞാനാണെന്നാണ് അവന്റെ വിശ്വാസം. അങ്ങനെയാണ് അവന്റെ അച്ഛന്‍ പറഞ്ഞത്. ഗതികേടിന് ഞാനായിപ്പോയി'' എന്നാണ് ശല്യക്കാരനെക്കുറിച്ച് പ്രവീണ പറയുന്നത്. തന്റേയും മകളുടേയും പേരില്‍ അക്കൗണ്ടുകളുണ്ടെന്നും പ്രവീണ പറയുന്നു.

    അയാള്‍ക്ക് പരമാവധി ശിക്ഷ തന്നെ കൊടുക്കണമെന്നും പ്രീവണ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഈ സംഭവത്തെ മനോരോഗമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാനാവില്ലെന്നാണ് മാലാ പാര്‍വതി പറയുന്നത്. മനോരോഗമാണെങ്കില്‍ അതിന് ചികിത്സ കൊടുക്കണമെന്നാണ് മാല പാര്‍വതി പറയുന്നത്. അയാളെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് പോലും എത്തിക്കാന്‍ പറ്റിയിട്ടല്ലെന്നത് മാല പാര്‍വതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

    കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ

    ഒരു മനുഷ്യന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു അഭിനേതാവാണ്, ജോലിക്ക് പോവുന്നയാളാണ്. ഫോട്ടോസും വീഡിയോസും ഇങ്ങനെ കാണുമ്പോള്‍ നമുക്കെങ്ങനെയാണ് സ്വസ്ഥത കിട്ടുന്നത്. ഒരു മനുഷ്യന്റെ മന:സമാധാനമാണ് നഷ്ടപ്പെടുന്നതെന്നും മാല പാര്‍വതി പറയുന്നു. പിന്നാലെ ഭാഗ്യലക്ഷ്മിയും വിഷയത്തില്‍ പ്രതികരണവുമായി എത്തുകയായിരുന്നു.

    അയാളെ അറസ്റ്റ് ചെയ്തതോടെ അത് കഴിഞ്ഞു എന്നാണ് കരുതിയത്. അയാളിപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പ്രവീണ പറഞ്ഞപ്പോള്‍ ഞെട്ടിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്ത് തരം നിയമത്തിലാണ് നമ്മളിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ആര്‍ക്കും ആരേയും എന്തും പറയാം, ചെയ്യാം എന്ന അവസ്ഥയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

    ഇവിടെ ശക്തമായ സൈബര്‍ നിയമമില്ല. അങ്ങനെയാവുമ്പോള്‍ വാദിക്കപ്പെട്ടവരെന്താണ് ചെയ്യേണ്ടതെന്നാണ് അവര്‍ ചോദിക്കുന്നത്. ഇത് ഒരു നടിയുടെ മാത്രം പ്രശ്നമല്ല, സാധാരണക്കാരായ പലതും ഇതേക്കുറിച്ച് പുറത്ത് പറയുന്നില്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നായാലും പോലീസിന്റെ ഭാഗത്ത് നിന്നായാലും ഇടപെടലുകള്‍ ഉണ്ടായേ തീരൂവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Read more about: praveena
    English summary
    Praveena Opens Up About The Guy Keep Disturbing Her Life Maala Parvathi And Bhagyalakshmi Comes In Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X