കൊല്ലും, കുടുംബം നശിപ്പിക്കും എന്നാണ് ഭീഷണി; കൊച്ചുകുട്ടിയല്ലേ, മകള്‍ വല്ലാതെ തകര്‍ന്നു പോയി!

അഞ്ച് വര്‍ഷം തുടര്‍ച്ചയായി തന്നേയും കുടുംബത്തേയും വേട്ടയാടി വ്യക്തിയെ പിടികൂടിയതിനെക്കുറിച്ച് നടി പ്രവീണ. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വഴിയും തന്നേയും കുടുംബത്തേയും ഉപദ്രവിച്ച വ്യക്തിയെക്കുറിച്ച് പ്രവീണ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം തന്നെ വേട്ടയാടിയെ ഇയാളെ ഈയ്യടുത്ത് വീണ്ടും പിടികൂടി ജയിലിലടച്ചുവെന്നാണ് പ്രവീണ പറയുന്നത്.

എന്നാല്‍ ഇയാള്‍ വീണ്ടും പുറത്തിറങ്ങിയ ശേഷം തനിക്ക് പിന്നാലെ വരുമോ എന്ന ആശങ്ക പ്രവീണയ്ക്കുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രവീണ സംസാരിച്ചത്.

Praveena

നാല് പേരടങ്ങുന്ന പോലീസ് സംഘമാണ് അവനെ ഡല്‍ഹിയില്‍ പോയി അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടപ്പോള്‍ അവന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തന്റെ മകന്‍ ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് അമ്മ നിലത്തു കിടന്ന് ഉരുണ്ട്. എന്നാല്‍ സത്യം അച്ഛന് മനസിലായി, അദ്ദേഹം തന്നോട് മാപ്പ് പറഞ്ഞുവെന്നും പ്രവീണ പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു കൂസലുമില്ലാതെ നിന്ന പ്രതി കുറ്റം സമ്മതിച്ചുവെന്നും പ്രവീണ പറയുന്നു.

തന്നോടുള്ള ആരാധനയാണ് ഇങ്ങനൊക്കെ ചെയ്യാന്‍ കാരണമെന്നാണ് യുവാവ് പറഞ്ഞത്. തമിഴ് സീരിയലുകള്‍ കണ്ടാണ് ആരാധകനാകുന്നത്. താന്‍ എപ്പോഴും അവനോട് സംസാരിക്കണം. വിചിത്രമായ മാനസിക നിലയാണ് അയാളുടേതെന്നും പ്രവീണ പറയുന്നു. എന്നാല്‍ ഇതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്നാണ് പ്രവീണ പറയുന്നത്. മൂന്ന് മാസത്തിന് ശേഷം അയാള്‍ പുറത്തിറങ്ങി. ഒരു മാസത്തിന് ശേഷം മുമ്പത്തേതിലും ഭീകരമായ ഉപദ്രവം ആരംഭിച്ചുവെന്നാണ് പ്രവീണ പറയുന്നത്.

എന്നാല്‍ ഇത്തവണ പ്രധാന ഇര തന്റെ മകളായിരുന്നുവെന്നും പ്രവീണ പറയുന്നു. മകളുടെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും അയക്കും. 21 വയസുള്ള കുട്ടിയാണ്, അവള്‍ വല്ലാതെ തകര്‍ന്നു പോയെന്നും പ്രവീണ പറയുന്നു. പഠിക്കാന്‍ പറ്റാതായി. നാണക്കേടായി. പിന്നീട് അയാള്‍ മകളുടെ കൂട്ടുകാരുടെ ചിത്രങ്ങളും മോശമായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് പ്രവീണ പറയുന്നത്.

Praveena

മോള്‍ക്ക് തന്നോട് ദേഷ്യം തോന്നാന്‍ വേണ്ടിയായിരുന്നു അയാള്‍ അങ്ങനെ ചെയ്തതെന്നാണ് പ്രവീണ പറയുന്നത്. തന്റെ അമ്മയേയും സഹോദരന്റെ ഭാര്യേയും സുഹൃത്തുക്കളേയുമെല്ലാം അയാള്‍ ഉപ്രദവിച്ചുവെന്നാണ് പ്രവീണ പറയുന്നത്. വീട്ടിലെ മറ്റുള്ളവരുടെ പേരിലും ഫേക്ക് അക്കൗണ്ടുകളുണ്ടാക്കിയെന്നും പ്രവീണ പറയുന്നു. ഇതോടെ എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയ ഡീ ആക്ടിവ് ചെയ്യേണ്ടി വരികയായിരുന്നു.

ഈ സംഭവങ്ങള്‍ പ്രവീണയുടെ ജോലിയെ പോലും ബാധിച്ചു തുടങ്ങി. ഈ സമയത്ത് തനിക്ക് ധൈര്യം പകര്‍ന്നത് ഭര്‍ത്താവ് സന്തോഷ് നായരാണെന്നാണ് പ്രവീണ പറയുന്നത്. ഒടുവില്‍ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് അയാളെ വീണ്ടും ജയിലിലാക്കിയെന്ന് പ്രവീണ പറയുന്നു. ഇപ്പോള്‍ വലിയൊരു ഭാരം ഇറക്കി വച്ചതു പോലെയുണ്ട്. എന്നാല്‍ വീണ്ടും ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ അയാള്‍ എന്ത് ചെയ്യുമെന്ന പേടിയുണ്ട്. കൊല്ലം, കുടുംബം നശിപ്പിക്കും എന്നൊക്ക അയാള്‍ ഭീഷണിപ്പെടുത്തിയതായും പ്രവീണ പറയുന്നു.

More from Filmibeat

Read more about: praveena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X