മലയാള നടിയാണെന്ന് കരുതി അടച്ച് പൂട്ടിക്കെട്ടി ഉടുപ്പിടണോ? ട്രോളുകളോട് പ്രയാഗ മാര്‍ട്ടിന്‍

സോഷ്യല്‍ മീഡിയ എന്നത് താരങ്ങളെ സംബന്ധിച്ച് ഗുണങ്ങളോളം തന്നെ ദോഷങ്ങളും നേരിടേണ്ടി വരുന്ന ഇടമാണ്. എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയുടെ ഓഡിറ്റിംഗും ജഡ്ജ്‌മെന്റുമൊക്കെ താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. താരങ്ങളുടെ ശരീരം മുതല്‍ ധരിക്കുന്ന വസ്ത്രം വരെ സോഷ്യല്‍ മീഡിയയില്‍ വിചാരണ ചെയ്യപ്പെടും. താരങ്ങളുടെ ഫാഷന്‍ ചോയ്‌സുകള്‍ക്കെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളുമായി എത്തിയിട്ടുണ്ട്.

ധരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം നോക്കി താരങ്ങളെ, പ്രത്യേകിച്ച് നടിമാരെ അധിക്ഷേപിക്കുന്നതും വിധിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സാധാരണയാണ്. എന്നാല്‍ ചില താരങ്ങളെ എല്ലാ കാലത്തും ഇങ്ങനെ വേദനിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കില്ല. ചിലര്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയാന്‍ ശീലിച്ചവരായിരിക്കും.

Prayaga Martin

അത്തരത്തില്‍ ഒരാളാണ് നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ വേറിട്ട ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രയാഗ മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. 28കാരിയായ പ്രയാഗ ട്രെന്റിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. മുടിയുടെ കാര്യത്തിലാണെങ്കിലും വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യസ്തമായ സ്‌റ്റൈല്‍ ആണ് താരം ഫോളോ ചെയ്യാറുള്ളത്. മറ്റാരേയും പിന്തുടരാതെ തന്റേതായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രയാഗ.

മലയാളത്തില്‍ വളരെ അധികം സിനിമകള്‍ താരം ചെയ്തിട്ടില്ലെങ്കിലും തമിഴ് - കന്നഡ ഇന്‍ഡസ്ട്രികളില്‍ താരത്തിന് ശ്രദ്ധ ലഭിച്ചിരുന്നു. മലയാളത്തില്‍ ഉണ്ണി മുകുന്ദന്റെ കൂടെ ഒരു മുറൈ വന്ത് പാര്‍ത്ഥായ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമകളിലും പ്രയാഗ അഭിനയിച്ചു കയ്യടി നേടി. കഴിഞ്ഞ കുറച്ച് നാളുകളായി പ്രയാഗയുടെ ലുക്ക് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.

മുടി കളര്‍ ചെയ്ത് വന്ന പ്രയാഗയുടെ ലൂക്ക് വന്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന്റെ ലുക്കും വൈറലായിരുന്നു. ജീന്‍സും ഷര്‍ട്ടുമണിഞ്ഞാണ് പ്രയാഗ എത്തിയത്. കൂളിംഗ് ഗ്ലാസും അണിഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ പാന്റാണ് ചര്‍ച്ചയായത്. റിപ്പ്ഡ് ജീന്‍സാണ് പ്രയാഗ അണിഞ്ഞത്. ഇതിന്റെ പേരില്‍ നിരവധിപേരാണ് ട്രോളുകളുമായി എത്തുന്നത്. വരുന്ന വഴി, പട്ടി കടിച്ചതാണോ, ഇപ്പോഴത്തെ പിള്ളേരുടെ ഫാഷന്‍, എന്നാലും ഇത് ഫാഷന്‍ ആണെന്ന് അറിഞ്ഞിരിന്നേല്‍ തുള വീണ ഷര്‍ട്ടും പാന്റും കളയില്ലായിരുന്നു എന്നിങ്ങനെയാണ് കമന്റുകള്‍.

ഭൂരിഭാഗം കമന്റുകളും താരത്തെ ട്രോളിക്കൊണ്ടാണ്. എന്നാല്‍ ഇത്തരത്തിലുള്ള കളിയാക്കലുകള്‍ താരം മുഖ വിലയ്ക്ക് എടുക്കാറില്ല. ഇപ്പോഴിതാ തന്റെ വിമര്‍ശകരെക്കുറിച്ചുള്ള പ്രയാഗയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്. യൂട്യൂബ് ചാനലിനോടായിരുന്നു പ്രയാഗയുടെ പ്രതികരണം.

Prayaga Martin

എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്? എന്നായി പ്രയാഗ.

ആളുകള്‍ നെഗറ്റീവ് കമന്റിടുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതിനെന്താ? അത് അവരോട് പോയി ചോദിക്കൂ. പോയി കമന്റിട്ടവരോട് ചോദിക്കൂ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. ഞാനല്ലല്ലോ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ അതിന് ഉത്തരം പറയും എന്നും പ്രയാഗ ചോദിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X