എനിക്ക് നേരെ ചാര്‍ജ് ചെയ്തു വന്നു, കാമറ വെക്കുന്നതേ ഇവിടേയും അവിടേയും! തുറന്നടിച്ച് പ്രയാഗ
മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ് പ്രയാഗ മാര്‍ട്ടിന്‍. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം വീണ്ടും അഭിനയിക്കുന്ന ഡാന്‍സ് പാര്‍ട്ടിയാണ് പ്രയാഗയുടെ പുതിയ സിനിമ. ഇതിനിടെ കഴിഞ്ഞ ദിവസം പ്രയാഗയുടെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. തന്റെ വസ്ത്രത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകന് പ്രയാഗ നല്‍കിയ മറുപടിയാണ് വൈറലായി മാറിയത്.
ഇപ്പോഴിതാ അന്ന് നടന്ന സംഭവത്തെക്കുറിച്ച് പ്രയാഗ മനസ് തുറന്നിരിക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ മനസു തുറന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും പ്രയാഗയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ചോദ്യം എന്നതിലുപരിയായി കാമറ വരുന്നത് തന്നെ ഇവിടേയും അവിടേയുമൊക്കെയാണ്. അത് തന്നെ അംഗീകരിക്കാനാകില്ല. ഞാന്‍ ഇന്റര്‍വ്യുവിന് നില്‍ക്കുകയായിരുന്നില്ല. കാറിനായി കാത്തു നില്‍ക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ സൈഡിലോ മറ്റോ ഞാന്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ചാര്‍ജ് ചെയ്ത് വരികയായിരുന്നു. കുറേ കാമറയുമൊക്കെയായി. ഓക്കെ, ചിലപ്പോള്‍ അത് അവരുടെ ജോലിയുടെ ഭാഗമായിരിക്കുമെന്നാണ് പ്രയാഗ പറയുന്നത്.
ഞാന്‍ പറയുന്ന കാര്യങ്ങളും ഞാന്‍ ധരിക്കുന്ന വസ്ത്രവുമെല്ലാം പ്രയാഗ എന്ന വ്യക്തിയുടേതാണ്. അതില്‍ നിന്നുമാണ് ഞാന്‍ സംസാരിക്കുന്നതും വസ്ത്രങ്ങള്‍ ധരിക്കുന്നതും. അത് മാറ്റി വച്ച് ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ മാത്രം എന്നെ കാണാന്‍ പറ്റുകയും അങ്ങനെ എന്നോട് ആത്മാര്‍ത്ഥമായ ഇഷ്ടം തോന്നുകയും ചെയ്യുന്ന സ്‌പേസാണ് ഞാന്‍ പ്രേക്ഷകരില്‍ നിന്നും നോക്കി കാണുന്നത്. വ്യക്തിപരമായി ചോദിച്ചാല്‍ ഞാന്‍ ആര്‍ക്കു വേണ്ടിയാണ് ജീവിക്കേണ്ടത്? എനിക്ക് വേണ്ടിയോ അതോ വേറെ ആര്‍ക്കെങ്കിലും വേണ്ടിയോ? എന്നാണ് പ്രയാഗ ചോദിക്കുന്നത്.
വന്നത് മുതലുള്ള എട്ട് വര്‍ഷത്തെ അനുഭവം കൊണ്ടാണ് ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നത്. ഞാന്‍ വന്നത് മുതല്‍ ട്രോളുകളുണ്ട്. എന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടോ തെറ്റായ വിവരം പങ്കുവച്ചിട്ടോ, മോശം പ്രകടനം കാരണമോ ആണെങ്കില്‍ അതിലൊരു സത്യമുണ്ട്. പക്ഷെ ഇത് എന്തിന്റെ പേരിലാണ് എന്നെ വിമര്‍ശിക്കുന്നത്. ഒരാളുടെ വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ചോയ്‌സുകളേയും തീരുമാനങ്ങളുടെ പേരിലോ വിമര്‍ശനം വരുമ്പോള്‍ അത് അംഗീകരിക്കാനാകില്ലെന്നും താരം പറയുന്നു.
പിന്നെ ഇതൊക്കെ നമുക്ക് ഇവിടെയിരുന്ന് പറയാം എന്നേയുള്ളൂ. ഈ ഇന്റര്‍വ്യുവില്‍ നിന്നു പോലും പലതുമെടുത്ത് പലര്‍ക്കും പലതും പറയാം. അത് തന്നെയാണ് നടക്കുന്നതെന്നും പ്രയാഗ പറയുന്നു. അതേസമയം, പ്രയാഗയുടെ മറുപടി വ്യക്തമായിരുന്നു. അതേ മനസുള്ളവര്‍ക്കും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് വ്യക്തമായിട്ടുണ്ടാകുമെന്ന് വിഷ്ണു ഉണ്ണികൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ട്.

നേരത്തെ മാധ്യമ പ്രവര്‍ത്തകന് പ്രയാഗ നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി.
മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്? എന്നായിരുന്നു പ്രയാഗ ചോദിച്ചത്.


Click it and Unblock the Notifications