എന്റെ സിനിമാ യാത്ര ആസ്വാദ്യകരമായിരുന്നില്ല; ഇടവേളയെടുക്കാനുള്ള കാരണം വെളിപ്പെടുത്തി പ്രയാഗ

ബാലതാരമായി സിനിമയിലെത്തിയതാണ് പ്രയാഗ മാര്‍ട്ടിന്‍. മിഷ്‌കിന്റെ പിസാസിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് മലയാളത്തിലും നായികയായി എത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റുകളില്‍ അഭിനയിക്കാന്‍ പ്രയാഗയ്ക്ക് സാധിച്ചു. അതേസമയം പിന്നീട് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു പ്രയാഗ. ഇപ്പോഴിതാ താരം തിരികെ എത്തിയിരിക്കുകയാണ്.

രൂപത്തിലും ഭാവത്തിലുമെല്ലാം അടിമുടി മാറിയാണ് പ്രയാഗയുടെ തിരിച്ചു വരവ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ഒരു ഇടവേളയെടുത്തതെന്ന് തുറന്നു പറയുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Prayaga Martin

''സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. പതിനെട്ടാമത്തെ വയസില്‍ നായികയായി പിസാസ് എന്ന സിനിമ ചെയ്തു. അന്നുതൊട്ട് ഒരേരീതിയിലുള്ള ജീവിതമായിരുന്നു. അപ്പോള്‍ ചിന്തിച്ചു ചുമ്മാ ആര്‍ക്കുവേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്? പ്രേക്ഷകര്‍ക്കു വേണ്ടിയോ? അതോ ട്രോളേഴ്‌സിന് വേണ്ടിയോ? അല്ല പ്രശസ്തിയ്ക്ക് വേണ്ടിയാണോ? ഒരുപാട് ചോദ്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചു'' എന്നാണ് പ്രായഗ പറയുന്നത്.

എന്തിനാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്? പണമുണ്ടാക്കാനാണോ? ഹാ, പണമുണ്ടാക്കാന്‍ പറ്റിയ മേഖലയാണ്. പക്ഷെ വേറെയെന്തെങ്കിലും ജോലി ചെയ്തും പണമുണ്ടാക്കാലോ? പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെങ്കില്‍ അതൊരു തെറ്റായ കാരണമെന്ന ബോധ്യമുണ്ട്. സിനിമയില്‍ മറ്റൊരു നടനോ നടിക്കോ ചെയ്യാന്‍ പറ്റാത്തത് എനിക്ക് കഴിയുമ്പോഴാണ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൈയൊപ്പ് പതിപ്പിക്കാനാവുക എന്നും പ്രയാഗ പറയുന്നു.

എന്നിലെ ആര്‍ട്ടിസ്റ്റിനെ മനസിലാക്കാന്‍ പറ്റിയ തിരക്കഥാകൃത്തും സംവിധായകനും പ്രൊഡ്യൂസറും ടീമും ഉണ്ടോ, എങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കും. അവരിലേക്ക് എത്താനാണ് ഇനി എന്റെ യാത്ര എന്നാണ് പ്രയാഗ പറയുന്നത്. തന്റെ കരിയറിലെ തിരക്കുകളെക്കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്.

സിനിമ എന്നത് മാത്രമായിരുന്നു ജീവിതം. അതിനിടയില്‍ സുഹൃത്തുക്കളേയും കുടുംബത്തേയും കണ്ടാലായി. ഇല്ലെങ്കില്‍ ഇല്ല. പല കഥാപാത്രങ്ങളും പൂര്‍ണ സംതൃപ്തി തരുന്നവയുമായിരുന്നില്ല. എനിക്ക് കിട്ടിയ എല്ലാ അവസരങ്ങളേയും നന്ദിയോടെയാണ് കാണുന്നത്. നിര്‍മ്മാതാക്കളോടും സംവിധായകരോടുമെല്ലാം നന്ദിയും സ്‌നേഹവുമുണ്ട്. പക്ഷെ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ യാത്ര അത്ര ആസ്വാദ്യകരമായിരുന്നില്ലെന്നാണ് പ്രയാഗ പറയുന്നത്.

കഴിവിന് അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് മിണ്ടാതിരുന്നു. നന്നായി ചിന്തിക്കാനുള്ള സമയം വേണമെന്നും അതിന് ബ്രേക്ക് ആവശ്യമാണെന്നും മനസിലായെന്നും താരം പറയുന്നു.

Prayaga Martin

സിനിമ ഒരു വലിയ കമ്മിറ്റ്‌മെന്റാണ്. ഒരു സിനിമയിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ അത് മാത്രമായിരിക്കണം മനസില്‍. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ സ്വന്തം കാര്യങ്ങള്‍ പലതും മാറ്റി വെക്കേണ്ടി വരും. തുടര്‍ച്ചയായി സിനിമകള്‍ ഏറ്റെടുക്കുമ്പോല്‍ ആ ലോകത്തേക്ക് മാത്രമായിട്ട് ചുരുങ്ങുമെന്നും പ്രയാഗ പറയുന്നു.

നാലോ അഞ്ചോ പടം ചെയ്തു കഴിഞ്ഞ് ഒരു ബ്രേക്ക് എടുക്കാമെന്ന് കരുതും. അപ്പോഴേക്കും ആളുകള്‍ ചോദിക്കും. അയ്യോ ഇപ്പോള്‍ സിനിമയൊന്നുമില്ലേ? എന്തുപറ്റി? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാറില്ല. ഒരു വര്‍ഷം കൊണ്ട് ഇത്ര സിനിമകള്‍ ചെയ്യുമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. എനിക്ക് ഞാനെന്ന വ്യക്തിയോടാണ് ഉത്തരവാദിത്തം. മറ്റുള്ളവരോടല്ലെന്നും പ്രയാഗ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X