എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ മാന്തും, അല്ലെങ്കില്‍ രണ്ടെണ്ണം കൊടുക്കും! തുറന്നടിച്ച് പ്രയാഗ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലും മലയാളത്തിലുമെല്ലാ്ം പ്രയാഗ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ഹിറ്റുകളും സമ്മാനിച്ചിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത പ്രയാഗ ഇപ്പോഴിതാ തിരികെ വന്നിരിക്കുകയാണ്. അതേസമയം കഴിഞ്ഞ കുറച്ച നാളുകളായി പ്രയാഗയുടെ രൂപത്തിലും ഭാവത്തിലും വന്ന മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

നേരത്തെ നാടന്‍ ലുക്കില്‍ കണ്ടിരുന്ന പ്രയാഗ ഇപ്പോള്‍ അണിയുന്ന വേഷവും താരത്തിന്റെ ഹെയര്‍ സ്റ്റൈലുമൊക്കെ തീര്‍ത്തും വേറിട്ടതാണ്. റിപ്പ്ഡ് ജീന്‍സ് ധരിച്ചതിന്റെ പേരിലും ഹെയര്‍ സ്റ്റൈലിന്റെ പേരിലുമൊക്കെ പ്രയാഗ നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ട്. എന്നാല്‍ അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് പ്രയാഗ.

Prayaga Martin

ഇപ്പോഴിതാ തന്റെ ലുക്കിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രയാഗ മനസ് തുറന്നത്. വ്യക്തിസ്വാന്ത്ര്യത്തെ ചോദ്യം ചെയ്യുമ്പോള്‍ ദേഷ്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രയാഗ.

സിനിമയില്‍ സ്വപ്രയത്‌നത്താല്‍ എത്തിയതാണ്. എനിക്കെന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ട കാര്യമില്ല. എന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാന്‍ നല്ല ധൈര്യമുണ്ട്. പഠിക്കാന്‍ പോയപ്പോള്‍ ആരും ചോദിച്ചില്ലല്ലോ എന്തുകൊണ്ട് പ്രയാഗ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയതുവെന്ന്, പിന്നെഞാന്‍ കീറിയ പോലത്തെ പാന്റ്‌സിട്ടപ്പോള്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ ബ്രെയ്ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് അത് ചോദിക്കുന്നു? എന്നാണ് പ്രയാഗ ചോദിക്കുന്നത്.

മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതിന് ഞാന്‍ മറുപടി പറയേണ്ടതില്ല. ഞാനൊരു രാഷ്ട്രീയക്കാരിയല്ല. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ച് സമയം കളയുന്നൊരാളല്ല. വല്ലവരും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും. അല്ലെങ്കില്‍ മാന്തും. അതുമല്ലെങ്കില്‍ രണ്ടെണ്ണം കൊടുത്തിട്ട് സ്ഥലം വിടും. ഇതാണ് എന്റെ പതിവ് എന്നും പ്രയാഗ പറയുന്നു.

യാത്ര ചെയ്യുന്നതു കൊണ്ട് എന്റെ ടേസ്റ്റ് വേറെയാണ്. കുഞ്ഞിലേ തൊട്ട് വെസ്റ്റേണ്‍ മ്യൂസിക് കേട്ട് വളര്‍ന്നതാണ്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും ഫാഷനും ഡ്രസ്സിംഗ് സ്റ്റൈലുമൊക്കെ ഫോളോ ചെയ്യാറുണ്ട്. ഇതിന്റെയൊക്കെ അവശേഷിപ്പുകള്‍ നമ്മളില്‍ നിഴലിക്കും. ഫാഷന്‍ ടേസ്റ്റ് എന്ന് പറയുന്നത് സ്വത്വത്തെ പ്രകടിപ്പിക്കാനുള്ളതാണ്. അത് കിട്ടേണ്ടവര്‍ക്ക് കിട്ടും. കിട്ടാത്തവര്‍ കമന്റടിച്ച് നെഗറ്റിവിറ്റി ഷെയര്‍ ചെയ്ത് നടക്കുമെന്നും താരം പറയുന്നു.

Prayaga Martin

മറ്റുള്ളവരെ ആകര്‍ഷിക്കാനാണെങ്കില്‍ ഞാനൊരു മാനിക്വീന്‍ ആയാല്‍ പോരെ. എനിക്കൊരു വ്യക്തിത്വമുണ്ട്. എന്റേതായ തിരഞ്ഞെടുപ്പുകളുണ്ട്. അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. എനിക്കിഷ്ടപ്പെട്ട ഉടുപ്പുകളുടെ ശേഖരത്തില്‍ നിന്ന് ഏതെങ്കിലുമൊന്നാവും ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ അണിയുക. അത് ആരേയും ആകര്‍ഷിക്കാനല്ല. എന്റെ ശരീരത്തില്‍ ഇഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് അവകാശമുണ്ട്. അങ്ങനെ ചോദ്യം ചെയ്യപ്പെടാനായിട്ട് ഞാനൊരു മാനിക്വീന്‍ അല്ല. ആര്‍ട്ടിസ്റ്റാണെന്നും പ്രയാഗ പറയുന്നു. ഡാന്‍സ് പാർട്ടിയാണ ്പ്രയാഗയുടെ ഒടുവിലിറങ്ങിയ സിനിമ. ചിത്രത്തിലെ പ്രയാഗയുടെ ലുക്കും ശ്രദ്ധ നേടിയിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് പ്രയാഗ.

More from Filmibeat

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X