പ്രേമത്തിന് ശേഷമുണ്ടായ ആ സംഭവം എന്നെ അസ്വസ്ഥയാക്കി; ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിന് കാരണം അത്‌!

ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നായികയായി മാറുക എന്നത് അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അങ്ങനെ ഒരു ഭാഗ്യം ലഭിച്ച നടിയാണ് സായ് പല്ലവി. മലയാളത്തിലൂടെ അരങ്ങേറ്റം നടത്തിയ നടിക്ക് ഇന്ന് തമിഴിലും തെലുങ്കിലുമൊക്കെ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്നത്.

അതിന് മുൻപ് തമിഴിൽ കസ്തൂരിമാൻ, ധാംധൂം തുടങ്ങിയ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി സായ് പല്ലവി അഭിനയിച്ചിരുന്നു. എന്നാൽ അതിനൊക്കെ ശേഷം പങ്കെടുത്ത റിയാലിറ്റി ഷോയാണ് സായ് പല്ലവിയെ പ്രേമത്തിലേക്ക് എത്തിച്ചത്. മികച്ച നർത്തകിയായ സായ് പല്ലവിയുടെ റിയാലിറ്റി ഷോയിലെ പ്രകടനം കണ്ട് അൽഫോൺസ് പുത്രൻ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. എംബിബിഎസ് നേടിയ സായ് അമ്മയുടെ ഇഷ്ടപ്രകാരം ആയിരുന്നു റിയാലിറ്റി ഷോയിലേക്ക് എത്തിയത്. അതാണ് നടിയുടെ ജീവിതം മാറ്റിയതും.

sai pallavi

പ്രേമത്തിൽ മലർ മിസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ തരംഗമായി മാറുകയായിരുന്നു ആ കഥാപാത്രവും സായ് പല്ലവിയും. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ മികച്ച അവസരങ്ങൾ സായ് പല്ലവിയെ തേടി എത്തുകയായിരുന്നു. കലിക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം അതിരൻ എന്ന ചിത്രമാണ് സായ് പല്ലവി മലയാളത്തിൽ ചെയ്തത്.

ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് നടി കൂടുതലായി അഭിനയിക്കുന്നത്. അവിടെ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവിയും. എന്നാൽ വളരെ സെലക്ടീവായി മാത്രമാണ് നടി സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഒപ്പം തന്നെ ചില വേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനവും സായ് പല്ലവി എടുത്തിട്ടുണ്ട്. ഒപ്പം ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിന്റെ കാരണവും സായ് പല്ലവി വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ആ വാക്കുകൾ ശ്രദ്ധനേടുകയാണ്.

'ഞാൻ ജോർജിയയിൽ പഠിക്കുമ്പോൾ ടാംഗോ പഠിച്ചിരുന്നു. ഒരു പെർഫോമൻസിന് വേണ്ടി എനിക്ക് ഒരു സ്ലിറ്റ് വസ്ത്രം ധരിക്കേണ്ടി വന്നു, അതിന് ഞാൻ എന്റെ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരുന്നു. പിന്നീട്, എന്റെ ആദ്യ ചിത്രം പ്രേമം റിലീസ് ചെയ്യുകയും അതിലെ പ്രകടനത്തിന്റെ പേരിൽ എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്യുന്ന സമയത്ത്, എന്റെ ആ പഴയ ടാംഗോ ഡാൻസ് വീഡിയോ വൈറലായി,'

'അതിന് ശേഷം ആളുകൾ വീഡിയോ അഭിനന്ദിക്കലൊക്കെ നിർത്തി എന്റെ സ്ലിറ്റ് വസ്ത്രത്തെക്കുറിച്ച് കമന്റ് ചെയ്യാൻ തുടങ്ങി. എന്നെ അത് വളരെ അസ്വസ്ഥയാക്കി. ആ സംഭവത്തിന് ശേഷമാണ് ഞാൻ ഈ തീരുമാനം തിരഞ്ഞെടുത്തത്. എന്തെങ്കിലും ചെയ്തിട്ട് പിന്നീട് അതേകുറിച്ച് ഓർത്ത് അസ്വസ്ഥയാകണ്ടെന്ന് എനിക്ക് തോന്നി,'

sai pallavi

'ഒരാളുടെ സ്വഭാവം അവരുടെ വസ്ത്രം കൊണ്ട് നമുക്ക് വിലയിരുത്താനാവില്ല. എന്റെ അച്ഛനോടും അമ്മയോടും ചെന്ന് ചോദിച്ചാൽ അറിയാം, ഞാൻ ചിലപ്പോൾ ഒച്ചയുണ്ടാക്കുകയും, ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ധരിക്കുന്നത് എന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണമെന്നില്ല,' എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.

ഉലകനായകൻ കമൽഹാസൻ നിർമ്മിക്കുന്ന എസ്കെ എന്ന ശിവകാർത്തികേയൻ ചിത്രത്തിലാണ് നടി സായ് പല്ലവി ഇപ്പോൾ അഭിനയിക്കുന്നത്. ഗാർഗി ആയിരുന്നു നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അല്ലു അർജുൻ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ സായ് പല്ലവി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X