ലാലേട്ടനും പാച്ചിക്കയ്ക്കുമൊപ്പമുള്ള സീന്‍! ലൂസിഫറിലെ ആ രംഗത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്? കാണൂ!

മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ലൂസിഫര്‍ സകലമാന റെക്കോര്‍ഡുകളേയും പിന്തള്ളി കുതിക്കുകയാണ്. ഭാവിയില്‍ സംവിധായകനായി താനെത്തുമെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ അത് താരപുത്രന്റെ അഹങ്കാരമായി വിലയിരുത്തിയവര്‍ വരെ ലൂസിഫറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ബ്രഹ്മാണമെന്നൊന്നും വിശേഷിപ്പിക്കാനില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെയാണ് പൃഥ്വി നല്‍കിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ലൂസിഫര്‍ 100 കോടി പിന്നിട്ടും കുതിക്കുകയാണ്.

കാവ്യ മാധവനും മീനാക്ഷിക്കുമൊപ്പം ദിലീപ് ഗുരുവായൂരില്‍! കണ്ണന്‍റെ നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്! കാണൂ
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഫാസിലും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. ആ കഥാപാത്രത്തെ ആരവതരിപ്പിക്കുമെന്നോര്‍ത്തപ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് ഫാസിലിന്റെ മുഖമായിരുന്നുവെന്നും ഫോണിലൂടെ പറയാതെ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് ഇതേക്കുറിച്ച് പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എസ്താനപ്പാനെ എന്ന് വിളിച്ച് സ്റ്റീഫന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഫാദര്‍ നെടുമ്പള്ളിയായി അസാമാന്യ അഭിനയമികവാണ് അദ്ദേഹം പുറത്തെടുത്തത്. ആദ്യ സിനിമയ്ക്ക് മുന്‍പ് ഓഡീഷനായി അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ത്തന്നെ അദ്ദേഹത്തിലെ നടനെ താന്‍ തിരിച്ചറിഞ്ഞതായി പൃഥ്വിരാജ് പറഞ്ഞിരുന്നു.

Lucifer

ലൂസിഫറിലെ ആദ്യ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. നവാഗത സംവിധായകനെന്ന നിലയില്‍ ഫാസിലിനും മോഹന്‍ലാലിനും സീന്‍ വിവരിക്കുന്ന രംഗമൊന്ന് ആലോചിച്ച് നോക്കൂയെന്ന തലക്കെട്ടോടെയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്. അതാത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ താരങ്ങളെത്തന്നെയായിരുന്നു പൃഥ്വി തിരഞ്ഞെടുത്തത്. ബ്രില്യന്റ് കാസ്റ്റിങ്ങ് തന്നെയാണ് അദ്ദേഹത്തിന്റേതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X