അണ്ണാ നമ്മുടെ എസ്‌ഐ ആന്റണി? എല്ലാം സെറ്റാക്കാം അണ്ണാ! ആന്റണി പെരുമ്പാവൂരിനെ പിന്നേയും പറ്റിച്ച് പൃഥ്വി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. ഇരുവരും അച്ഛനും മകനുമായി അഭിനയിക്കുന്നുവെന്നതും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്. ആ കാത്തിരിപ്പുകള്‍ ഇന്ന് രാത്രി പന്ത്രണ്ട് മണിയോടെ അവസാനിക്കുകയാണ്. രാത്രി 12 മണിക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ബ്രോ ഡാഡി റിലീസ് ചെയ്യും.
ബ്രോ ഡാഡിയുടെ ടീസറും ട്രെയിലറും പ്രൊമോ വീഡിയോകളുമെല്ലാം വന്‍ ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലും-പൃഥ്വിരാജും തമ്മിലുള്ള അച്ഛന്‍-മകന്‍ കോമ്പോ ആയിരുന്നു പ്രൊമോകളിലെ മുഖ്യാകര്‍ഷണം. അതുപോലെ തന്നെ വൈറലായി മാറിയ മറ്റൊരു പ്രൊമോ വീഡിയോയിലെത്തിയത് പൃഥ്വിരാജ് എന്ന സംവിധായകനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായിരുന്നു. ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആന്റണിയുമെത്തിയിരുന്നു. ഇതേക്കുറിച്ചുള്ളതായിരുന്നു പ്രൊമോ വീഡിയോ.

മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാനായി ആന്റണി പെരുമ്പാവൂരിനോട് ചിത്രത്തിലെ മാസ് എസ്‌ഐ വേഷം നല്‍കാമെന്ന് പറയുന്ന പൃഥ്വിരാജിനെയാണ് വീഡിയയോയില്‍ കണ്ടത്. ഈ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജും ആന്റണിയും തമ്മിലുള്ള ട്വിറ്ററിലെ ചര്‍ച്ച സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്രോ ഡാഡിയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ട്വീറ്റിന് താഴെ തന്റെ എസ്‌ഐ വേഷത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ചോദിച്ചു കൊണ്ട് ആന്റണി എത്തിയിരിക്കുകയാണഅ.
ഞാന്‍ തമാശ പറയുകയല്ല, ഈശോ ജോണ്‍ കാറ്റാടിയെ പോലെയൊരു മകന്‍ എല്ലാ അച്ഛന്മാരുടെയും സ്വപ്നമാണ്,' എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്. ഇതിന് താഴെയായിരുന്നു ആന്റണി കമന്റുമായി എത്തിയത്. പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്ത് 'അണ്ണാ നമ്മുടെ എസ്.ഐ ആന്റണി സ്റ്റാന്‍ഡ് എലോണ്‍ മൂവി?,' എന്നായിരുന്നു ആന്റണി കമന്റില്‍ കുറിച്ചത്. മിനിട്ടുകള്‍ക്കകം പൃഥ്വിരാജ് ആന്റണിക്ക് മറുപടിയുമായി എത്തി. 'സെറ്റ് ആക്കാം അണ്ണാ, അതിരിക്കട്ടെ നമ്മുടെ എമ്പുരാന്‍ ബജറ്റില്‍ ഒന്നുകൂടെ ഇരിക്കണ്ടെ,' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ജോണ്‍ കാറ്റാടിയായാണ്. ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുമ്പോള്‍ മീനയും കല്യാണി പ്രിയദര്‍ശനും നായികമാരായും എത്തുന്നു. ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.


Click it and Unblock the Notifications