അത് മാസ് ഡയലോഗ് ആയിരുന്നില്ല! വീണ്ടും പരസ്യമായി മാപ്പ് ചോദിച്ച് പൃഥ്വിരാജ്‌

കടുവ സിനിമയിലെ വിവാദ സംഭാഷണത്തില്‍ വീണ്ടും മാപ്പ് ചോദിച്ച് പൃഥ്വിരാജ്. സംവിധായകന്‍ ഷാജി കൈലാസിനും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് പൃഥ്വിരാജ് മാപ്പ് ചോദിച്ചിരിക്കുന്നത്.

തങ്ങള്‍ തെറ്റായ രീതിയില്‍ തന്നെയാണ് ആ രംഗം ചിത്രീകരിച്ചിരുന്നതെന്നും എന്നാല്‍ ആ രീതിയിലല്ല പ്രേക്ഷകരിലേക്ക് എത്തിയതെന്നുമാണ് പൃഥ്വിരാജിന്റെ വിശദീകരണം. ഭിന്നശേഷിക്കാരെ കുട്ടികളെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നി്‌നനും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിക്കുകയായിരുന്നു.

Prithviraj

നേരത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മാപ്പ് ചോദിച്ച പൃഥ്വിയും ഷാജി ഇന്ന് നടന്ന പത്രസമ്മേളനത്തിലും മാപ്പ് ചോദിക്കുകയായിരുന്നു. വിവാദമായ സംഭാഷണം ചിത്രത്തില്‍ നിന്നും മാറ്റുമെന്നും പുതിയ സംഭാഷണം അപ് ലോഡ് ചെയ്യുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അപ്പ്‌ലോഡ് ചെയ്യാന്‍ വൈകുന്നതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

'ആദ്യം തന്നെ ഈ ഡയലോഗ് കാരണം വേദനിച്ചിട്ടുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്റെ പേരിലും സിനിമയുടെ പേരിലും ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല.

സിനിമ ചെയ്ത സമയത്ത് പഴഞ്ചൊല്ലിന്റെ സ്വഭാവത്തിലാണ് എടുത്തത്. പറയാന്‍ പാടില്ലാത്തത് കുര്യച്ചന്‍ പറഞ്ഞു എന്ന രീതിയില്‍ തന്നെയാണ് ഈ രംഗം എടുത്തത്. സിനിമയിലും കുര്യച്ചന്‍ അത് പറയാന്‍ പാടില്ലായിരുന്നു എന്നതായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാല്‍ അത് പ്രേക്ഷകരിലേക്ക് എത്തിയില്ല. ഭിന്നശേഷിയുള്ള കുട്ടി തന്നെയാണ് ആ രംഗത്തില്‍ അഭിനയിച്ചത്. അല്ലെങ്കില്‍ പ്രശ്നമാവുമെന്ന് കരുതി'' എന്നാണ് താരം പറയുന്നത്.

ആളുകളെ വേദനിപ്പിക്കുന്നതാണ് എന്ന് മനസിലായെന്നും പക്ഷെ ആ സമയത്ത് തിരിച്ചറിഞ്ഞില്ലെന്നും പൃഥ്വിരാജ് പറയുന്നു. അത് ഞങ്ങളുടെ തെറ്റാണെന്നും ഒരു സ്പെഷ്യല്‍ ചൈല്‍ഡിന്റെ മാതാപിതാക്കള്‍ക്ക് ആ രംഗം കാണുമ്പോള്‍ വിഷമം ഉണ്ടാവുമെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. ഇനിയുള്ള സിനിമകളില്‍ ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

ചിത്രത്തിലെ വിവാദമായി മാറിയ സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ അതിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. പക്ഷെ ഞായറാഴ്ചയായതിനാല്‍ ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായിരുന്നു. ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്ലോഡ് ചെയ്യുമെന്നും താരം വ്യക്തമാക്കി.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X