For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭകാലം രഹസ്യമാക്കി വച്ചത് എന്തുകൊണ്ട്? മകളുടെ പേരിന് പിന്നില്‍; ശ്രിയ ശരണ്‍ ആദ്യമായി മനസ് തുറക്കുന്നു

  |

  തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നായികയാണ് ശ്രിയ ശരണ്‍. പോക്കിരിരാജയിലൂടെയാണ് ശ്രിയ മലയാളത്തിലെത്തുന്നത്. ആരാധകരുടെ പ്രിയങ്കരിയായ ശ്രിയ പല വമ്പന്‍ ഹിറ്റുകളിലെയും നായികയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് ശ്രിയ. കഴിഞ്ഞ ദിവസമാണ് താന്‍ അമ്മയായ വാര്‍ത്ത ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

  ക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാം

  തനിക്കും ഭര്‍ത്താവ് ആന്ദ്രേയ് കോഷ്‌ചേവിനും ഒരു മകള്‍ പിറന്നുവെന്ന വാര്‍ത്ത ശ്രിയ അറിയച്ചപ്പോള്‍ മാത്രമായിരുന്നു പലരും താരം ഗര്‍ഭിണിയായിരുന്നുവെന്ന് അറിയുന്നത് പോലും. ഒമ്പത് മാസം പ്രായമായ മകള്‍ക്ക് ശ്രിയ ഭര്‍ത്താവും പേരിട്ടിരിക്കുന്നത് രാധ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നിട്ടും ശ്രിയ ഗര്‍ഭിണിയായിരുന്നുവെന്നോ മകള്‍ക്ക് ജന്മം നല്‍കിയെന്നെ ആരാധകരോ ഗോസിപ്പ് കോളങ്ങളോ ഒന്നും അറിഞ്ഞിരുന്നില്ല.

  ലോകം കൊവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായ സമയത്താണ് താനും ഭര്‍ത്താവും ഒരു കുടംബത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ആലോചിക്കുന്നത് എന്നാണ് ശ്രിയ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രിയ മനസ് തുറന്നത്. ബാഴ്‌സലോണയില്‍ വച്ചായിരുന്നു രാധയുടെ ജനനം. അഭിമുഖത്തില്‍ ഗര്‍ഭകാലത്തെക്കുറിച്ചും ഗര്‍ഭവാര്‍ത്ത രഹസ്യമാക്കി വച്ചതിനെക്കുറിച്ചുമെല്ലാം ശ്രിയ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  ''ഗര്‍ഭകാലം എന്നത് വളരെ ഇന്റന്‍സായ കാലമാണ്. കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ടാകുന്ന സമയം. നല്ല നിമിഷങ്ങളുണ്ടാകും. അതുപോലെ തന്നെ വൈകാരികമായി വറ്റിപ്പോകുന്ന, ക്ഷീണിതയാകുന്ന നിമിഷങ്ങളുമുണ്ടാകും. ഞാന്‍ ഒരുപാട് യോഗ ചെയ്തു. എല്ലാ ദിവസവും നൃത്തം ചെയ്തു. കഥക് ചെയ്തു. നീണ്ട നേരം നടന്നു. എന്നെ ആരോഗ്യവതിയും സുരക്ഷിതയുമാക്കാനായി ഞാന്‍ പരിശ്രമിച്ചു കൊണ്ടേയിരുന്നു'' ശ്രിയ പറയുന്നു. അതേസമയം ഇടപെട്ട ഭര്‍ത്താവ് പറയുന്നത് ശ്രിയയോട് ഒന്നെങ്കില്‍ ഐസ് ക്രീം അല്ലെങ്കില്‍ ഹോട്ട് ചോക്ലേറ്റ് എതെങ്കിലും ഒന്നേ പാടുള്ളൂവെന്ന് പറയും, പക്ഷെ അവള്‍ക്ക് രണ്ടും വേണമായിരുന്നുവെന്ന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  ''എനിക്ക് ആരോഗ്യവതിയായിരിക്കുകയും ഈ യാത്ര ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യണമായിരുന്നു. ഈ മനോഹരമായ യാത്രയുടെ ഓരോ നിമിഷവും എനിക്ക് യഥാര്‍ത്ഥമായി തന്നെ അനുഭവിച്ച് അറിയണമായിരുന്നു. എങ്ങനെയായിരുന്നുവോ നടക്കേണ്ടിയിരുന്നത് അത് പോലെ തന്നെ. ഞാന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആരും പറഞ്ഞു തരേണ്ടതില്ലായിരുന്നു. ഗര്‍ഭകാലം എന്നത് ഞാനും കുഞ്ഞും ഒരുമിച്ചുള്ള സമയമായിരുന്നു. ആളുകള്‍ എന്നെ നോക്കുന്നുണ്ടോ എന്ന ചിന്തയോടെ നടക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. ഞാന്‍ തയ്യാറാകുന്നത് വരെ ഈ വാര്‍ത്ത ലോകവുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ജോലിയിലേക്ക് മടങ്ങുന്നു. ഇപ്പോള്‍ ലോകവുമായി ഈ മനോഹരമായ വാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ റെഡിയാണ്'' എന്നും താരം പറയുന്നു.

  തെന്നിന്ത്യൻ താരം ശ്രിയയുടെ വിവാഹം മാർച്ച് 12നല്ല, 19നായിരുന്നു | filmibeat Malayalam

  ''കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുമ്പത്തെ ദിവസം ശ്രിയ അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന് മനസിലായിരുന്നു. അപ്പോള്‍ തന്നെ അമ്മ അവളെ രാധ റാണി എന്ന് വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്തുകൊണ്ടെന്ന് ഞാന്‍ ചിന്തിച്ചു. രാധ എന്നാല്‍ റഷ്യനില്‍ സന്തോഷം എന്നാണ്. റഷ്യനും ഹിന്ദിയും സംസ്‌കൃതത്തില്‍ നിന്നുമാണ് വരുന്നത്. ഞങ്ങളുടെ രണ്ടു പേരുടേയും ഭാഷയില്‍ രാധ എന്നതിന് അര്‍ത്ഥം സന്തോഷം എന്നാണ്. അപ്പോള്‍ തന്നെ മഖളുടെ പേര് അതായിരിക്കണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു'' എന്നാണ് മകളുടെ പേരിനെക്കുറിച്ച് ശ്രിയയുടെ ഭര്‍ത്താവ് പറയുന്നത്.

  Also Read: അയാളുടെ അച്ഛനാണ് മരിച്ചത്, ഷൂട്ട് പിന്നെ, അദ്ദേഹം പോയി വരട്ടെ; വിനുവിന് വേണ്ടി ഇടപെട്ട് മോഹന്‍ലാല്‍

  ''ബാഴ്‌സലോണയില്‍ കുട്ടിയുടെ ജനനത്തിന് മുമ്പ് തന്നെ പേര് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. വളരെ വൈകാരികമായ നിമിഷമായിരുന്നു അത്. പ്രസവത്തിന് തയ്യാറെടുക്കുകയാണ്. ആ സമയമാണ് ഒരു പേരിനെക്കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങള്‍ പരസ്പരം നോക്കി. ആ നിമഷം തന്നെ ഇവളെ ഞങ്ങള്‍ രാധ എന്നാണ് വിളിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. മനോഹരമായൊരു നിമിഷമായിരുന്നു അത്'' ശ്രിയ പറയുന്നു.

  Read more about: shriya saran
  English summary
  Prithviraj Heroine Shriya Saran Opens Up Her Baby Radha Is Planned And Was Normal Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X