ബ്രോ ഡാഡി സെറ്റിലെ പീഡനം അറിഞ്ഞിരുന്നില്ലെന്ന് പൃഥ്വി; അറിഞ്ഞപ്പോള്‍ അസി.ഡയറക്ടറെ പുറത്താക്കി
മലയാള സിനിമയില്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും തുറന്ന് പറഞ്ഞു കൊണ്ട് നിരവധി സ്ത്രീകളാണ് മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെ വെട്ടിലാക്കുന്ന ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സിനിമയുടെ സെറ്റില്‍ വച്ച് ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തന്നെ പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ കേസില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
സംഭവം അറിഞ്ഞയുടനെ തന്നെ കുറ്റാരോപിതനായ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെ സെറ്റില്‍ നിന്നും പറഞ്ഞുവിട്ടുവെന്നാണ് പൃഥ്വിരാജ് അറിയിക്കുന്നത്. മനോരമയോടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. പൊലീസിന് മുന്നില്‍ ഹാജരായി നിയമനടപടി നേരിടാനും നിര്‍ദ്ദേശിച്ചതായാണ് പൃഥ്വിരാജ് അറിയിക്കുന്നത്.

''അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറില്‍ എമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചു'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം ഹൈദരാബാദ് പൊലീസ് മന്‍സൂര്‍ റഷീദിനെതിരെ കേസെടുത്തെങ്കിലും ഇതുവരേയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൃഥ്വിരാജ് അറിഞ്ഞിരുന്നുവെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞിരുന്നു.
പിന്നീട് എമ്പൂരാന്‍ ചിത്രത്തിലും സഹ സംവിധായകനായി മന്‍സുര്‍ റഷീദിനെ ഉള്‍പ്പെടുത്തിയ വിവരം അറിഞ്ഞു. തുടര്‍ന്ന് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിക്കുകയും ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും ചെയ്തതായി യുവതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇയാളെ എമ്പൂരാന്റെ സെറ്റില്‍ നിന്ന് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുകയും പ്രധാന വേഷത്തിലെത്തുകയും ചെയ്ത ബ്രോ ഡാഡിയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. സംഭവം നടക്കുന്നത് 2021ല്‍ ഹൈദരാബാദില്‍ വച്ചായിരുന്നു. സിനിമയിലെ വിവാഹ രംഗം ചിത്രീകരിക്കാനായി ഹൈദരാബാദിലെ മലയാളി അസോസിയേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതി അഭിനയിക്കാനെത്തുന്നത്. ചിത്രത്തില്‍ വേറെ വേഷം തരാമെന്ന് മന്‍സൂര്‍ അറിയിച്ചതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ തങ്ങിയ ഹോട്ടലില്‍ തന്നെ മുറിയെടുക്കുകയായിരുന്നു.

രാത്രി മുറിയിലെത്തിയ മന്‍സൂര്‍ റഷീദ് കുടിക്കാന്‍ കോള നല്‍കി. അതോടെ ബോധരഹിതയായ തന്നെ മന്‍സൂര്‍ പിഡീപിച്ചു. പിന്നീട് നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ആറര ലക്ഷത്തോളം രൂപ തന്നില്‍ നിന്നും തട്ടിയതായുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് മന്‍സൂറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എ്ത്തിയിരുന്നു. എന്നാല്‍ മന്‍സൂര്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രതിയ്ക്ക് രാഷ്ട്രീയ സഹായം കിട്ടിയെന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം ഈ സംഭവത്തന് ശേഷവും പല പ്രമുഖരുടേയും സിനിമയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായും യുവതി ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications