For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിലൂടെ ബ്രില്ല്യന്‍സ് കാണിച്ച പൃഥ്വിരാജിനെ പൊന്നാട അണിയിച്ച് ആരാധകര്‍! ചിത്രങ്ങള്‍ പുറത്ത്‌

  |

  മലയാള സിനിമയിലെ നട്ടെല്ലുള്ള താരം എന്ന അറിയപ്പെടുന്ന ആളാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഭാവി താരരാജാവെന്ന പട്ടം പൃഥ്വിയ്ക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛനും അമ്മയും സഹോദരനുമെല്ലാം സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നെങ്കിലും പൃഥ്വിയാണ് ഏറ്റവും ഉയരത്തില്‍ കൈയെത്തി പിടിച്ചിരിക്കുന്നത്. നായകനായി വെള്ളിത്തിരയിലേക്ക് എത്തി ഇന്ന് സംവിധായകന്‍ വരെയായി മാറിയിരിക്കുകയാണ് താരം.

  കട്ടത്താടി ലുക്കില്‍ പൃഥ്വിരാജ്! ലൂസിഫറിലൂടെ ബ്രില്ല്യന്‍സ് കാണിച്ചതിന് പൊന്നാട അണിയിച്ച് ആരാധകര്‍!

  പൃഥ്വിയുടെ സംവിധാനത്തിലെത്തി കന്നിച്ചിത്രമായ ലൂസിഫര്‍ തിയറ്ററുകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയ കളക്ഷന്‍ മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡും മറികടന്നിരിക്കുകയാണ്. ലൂസിഫറിന്റെ വിജയത്തിന് പിന്നില്‍ മികവുറ്റ സംവിധാനമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇതോടെ ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൃഥ്വിയെ ആദരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പുറത്ത് വിട്ട് ആരാധകര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്.

  (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

   താരപുത്രന്റെ എന്‍ട്രി

  താരപുത്രന്റെ എന്‍ട്രി

  സുകുമാരന്റെയും മല്ലികയുടെയും മകനായ പൃഥ്വിരാജ് സുകുമാരന്‍ താരപുത്രന്‍ എന്ന ലേബലിലാണ് സിനിമയിലേക്ക് എത്തുന്നത്. 2002 ല്‍ നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിലേക്ക് എത്തിയ പൃഥ്വിരാജിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട പൃഥ്വിയെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. അക്കാലത്തെ റോമാന്റിക് ഹീറോ ആയിരുന്ന താരം പിന്നീട് ആക്ഷന്‍ സിനിമകളുടെ ഭാഗമായി. മാസ് കഥാപാത്രങ്ങളും ത്രില്ലടിപ്പിക്കുന്ന വേഷങ്ങളിലേക്കും ചുവടുമാറി. ഇപ്പോള്‍ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് താരം. അത്തരം സിനിമകളുടെ ഭാഗമായി മലയാളികളെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

   പൃഥ്വിരാജ് എന്ന സംവിധായകന്‍

  പൃഥ്വിരാജ് എന്ന സംവിധായകന്‍

  നായകനില്‍ നിന്നും ഗായകനിലേക്കും അവിടുന്ന് നിര്‍മാണത്തിലേക്കുമെത്തിയ പൃഥ്വിരാജ് സംവിധാനത്തിലേക്കും ചുവടുവെച്ചു. മുരളി ഗോപിയുടെ തിരക്കഥയില്‍ ലൂസിഫര്‍ സംവിധാനം ചെയ്താണ് പൃഥ്വി തന്റെ സംവിധാന മികവ് തുറന്ന് കാട്ടിയത്. മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫറില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മഞ്ജു വാര്യര്‍ നായികയായിട്ടെത്തി. മികച്ച തിരക്കഥ, അവതരണം, സംവിധാനം, ദൃശ്യഭംഗി, ആക്ഷന്‍, മാസ് ഡയലോഗുകള്‍ എന്നിങ്ങനെ ലൂസിഫറിന്റെ എല്ലാ ഘടകങ്ങളും അത്യുഗ്രനായിരുന്നു. കന്നിച്ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് എന്ന സംവിധായകന്റെ ഉദയമായിരുന്നു.

   ലൂസിഫറിന്റെ വിജയം

  ലൂസിഫറിന്റെ വിജയം

  സിനിമയെ കുറിച്ച് വരുന്ന നല്ല അഭിപ്രായങ്ങള്‍ മാത്രമല്ല സാമ്പത്തിക വരുമാനത്തെ കുറിച്ച് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒടുവില്‍ ആദ്യത്തെ എട്ട് ദിവസം കൊണ്ട് നൂറ് കോടി മറികടന്നു എന്ന റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 21 ദിവസം കൊണ്ട് നൂറ്റിയമ്പത് കോടി. അമ്പത് ദിവസം കൊണ്ട് ഇരുന്നൂറ് കോടി. എന്നിങ്ങനെ കേരളത്തില്‍ നിന്നും ബോക്‌സോഫീസില്‍ ഏറ്റവുമധികം സാമ്പത്തിക വരുമാനമുണ്ടാക്കിയ ആദ്യ ചിത്രമായി ലൂസിഫര്‍ മാറി. മോഹന്‍ലാലിന്റെ പുലിമുരുകനാണ് തൊട്ട് മുന്‍പില്‍ ഉള്ളതെങ്കിലും നൂറ്റിയമ്പത് കോടി നേടാനെ കഴിഞ്ഞിരുന്നുള്ളു.

   ആദരിച്ച് ഫാന്‍സ് ക്ല്ബ്ബ്

  ആദരിച്ച് ഫാന്‍സ് ക്ല്ബ്ബ്

  ലൂസിഫറിന്റെ വിജയം പല ഫാന്‍സ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലും അല്ലാതെയുമായി ആഘോഷങ്ങള്‍ നടന്നു. ഇപ്പോഴിതാ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനും (AKMFCWA) പൃഥ്വിരാജ് ഫാന്‍സ് അസേസിയേഷനും (AKPFWA) ചേര്‍ന്ന് പൃഥ്വിരാജിനെ ആദരിച്ചിരിക്കുകയാണ്. നിലവില്‍ പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. പ്രിയ താരത്തെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

   ബ്രദേഴ്സ് ഡേ

  ബ്രദേഴ്സ് ഡേ

  പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പ്രകാരം പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കട്ടത്താടി ലുക്കിലുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ സിനിമയുടെ ലൊക്കേഷന്‍സില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

  English summary
  Prithviraj's fans celebrate lucifer success at Brothers day movie location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X