For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലംബോര്‍ഗിനിയില്‍ കൊലമാസ്സ് എന്‍ട്രിയുമായി പൃഥ്വിരാജ്! സോഷ്യല്‍ മീഡിയയിലെ തരംഗമായി വീഡിയോ! കാണൂ!

  |

  നന്ദനമെന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചതാണ് പൃഥ്വിരാജ്. സിനിമപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമെത്തിയ ഇളംതലമുറയ്ക്ക് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമായിരുന്നു താരപുത്രന്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്. അധികം വൈകാതെ തന്നെ താന്‍ അറിയപ്പെടുന്ന നടനായി മാറുമെന്നും ഭാവിയില്‍ നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ തന്നെ കാണാന്‍ കഴിയുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. താരപുത്രന്റെ അധികപ്രസംഗമായാണ് വിമര്‍ശകര്‍ ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. താരപുത്രന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായി മേല്‍വിലാസം നേടിയെടുത്ത് മുന്നേറുന്നതിനിടയില്‍ ഓരോ നേട്ടങ്ങളും അദ്ദേഹം എത്തിപ്പിടിക്കുകയായിരുന്നു. തിരക്കിട്ട അഭിനയജീവിതത്തിനിടയില്‍ എന്നായിരിക്കും സ്വന്തം സിനിമയെന്ന ആരാധകരുടെ ആശങ്കയ്ക്ക് പരിഹാരമായത് അടുത്തിടെയായിരുന്നു.

  ഡാന്‍സ് ബാറില്‍ ഓട്ടന്‍തുള്ളലാണോ വേണ്ടത്? വിമര്‍ശകരുടെ വായടപ്പിച്ച് പൃഥ്വിരാജിന്‍റെ മറുപടി! കിടുക്കി
  പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. ഭാവിയില്‍ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുമെന്ന് പറഞ്ഞ പൃഥ്വി അത് പ്രാവര്‍ത്തികമാക്കിയത് ലൂസിഫറിലൂടെയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി മേക്കിംഗിലും പ്രമോഷനിലുമെല്ലാം പുതുമയുമായാണ് ചിത്രമെത്തിയത്. ബോക്‌സോഫീസിലെ ഇതുവരെയുള്ള പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയെന്ന് മാത്രമല്ല പുതുചരിത്രവും സൃഷ്ടിച്ചാണ് ലൂസിഫറിന്‍രെ കുതിപ്പ്. ലൂസിഫറിന് പിന്നാലെയായി ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വിരാജ് ജോയിന്‍ ചെയ്തത്. സിനിമയുടെ ലൊക്കേഷനിലേക്കെത്തുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  പൃഥ്വിരാജിന്റെ മാസ്സ് എന്‍ട്രി

  പൃഥ്വിരാജിന്റെ മാസ്സ് എന്‍ട്രി

  പങ്കെടുക്കുന്ന ചടങ്ങ് ഏതായാലും നിറഞ്ഞ് നില്‍ക്കാറുണ്ട് പൃഥ്വിരാജ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെയായി അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയിരുന്നു താരം. ഇതിന് ശേഷമായിരുന്നു ഈ സിനിമയില്‍ ജോയിന്‍ ചെയ്തത്. പൃഥ്വിരാജ് ഈ സിനിമ സംവിധാനം ചെയ്യണമെന്ന ആവശ്യവുമായാണ് ഷാജോണ്‍ അദ്ദേഹത്തെ സമീപിച്ചത്. ചേട്ടന്‍ സംവിധാനം ചെയ്യണമെന്നും താന്‍ അഭിനയിക്കാമെന്നും സമ്മതിക്കുകയായിരുന്നു താരം. അങ്ങനെയാണ് താന്‍ സംവിധായകന്റെ കുപ്പായം അണിഞ്ഞതെന്ന് ഷാജോണ്‍ പറഞ്ഞിരുന്നു. ബ്രദേഴ്‌സ് ഡേ സെറ്റിലേക്കുള്ള പൃഥ്വിയുടെ മാസ്സ് എന്‍ട്രിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ലംബോര്‍ഗിനിയിലെ വരവ്

  ലംബോര്‍ഗിനിയിലെ വരവ്

  ജീവിതത്തിലെ വലിയൊരു ആഗ്രഹങ്ങളിലൊന്നായിരുന്നു ലംബോര്‍ഗിനിയെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലാണ് അദ്ദേഹം തന്റെ വാഹനരജിസ്‌ട്രേഷന്‍ നടത്തിയത്. കൃത്യമായി നികുതിയും ഒടുക്കിയിരുന്നു. വാഹനപ്രേമിയാണ് താനെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ലംബോര്‍ഗിനി സ്വന്തമാക്കിയതിനെ പരിഹസിച്ചും വിമര്‍ശിച്ചുമൊക്കെയുള്ള ട്രോളുകളും പ്രചരിച്ചിരുന്നു. ലംബോര്‍ഗിനിടയില്‍ ലൊക്കേഷനിലേക്കെത്തുന്ന പൃഥ്വിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ലംബോര്‍ഗിനിയില്‍ നിന്നുമിറങ്ങി നേരെ കാരവാനിലേക്ക് കയറുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്.

   വീഡിയോ വൈറലായി

  വീഡിയോ വൈറലായി

  നിമിഷനേരം കൊണ്ടാണ് പുതിയ വീഡിയോ വൈറലായി മാറിയത്. നടനായും സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന താരത്തിന്റെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. പൊതുവെ താരജാഡയെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അത്തരത്തിലൊരു വ്യക്തിയല്ല താനെന്നും അടുത്തിടെ പൃഥ്വി തെളിയിച്ചിരുന്നു. പ്രമുഖ ചാനലിന്റെ അവാര്‍ഡ് സ്വീകരിക്കാനായി സുപ്രിയയ്‌ക്കൊപ്പം എത്തുന്നതിനിടയില്‍ തനിക്കരികിലേക്ക് ഓടിയെത്തിയ കുഞ്ഞ് ആരാധികയ്ക്ക് ഓട്ടോഗ്രാഫും സെല്‍ഫിയുമെടുത്ത് നല്‍കുന്ന പൃഥ്വിയുടെ വീഡിയോയും വൈറലായിരുന്നു.

  ബ്രദേഴ്‌സ് ഡേയിലെ ലുക്ക്

  ബ്രദേഴ്‌സ് ഡേയിലെ ലുക്ക്

  കട്ടത്താടിയുമായാണ് ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് എത്തുന്നത്. ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കാണല്ലോ ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. 13 വര്‍ഷത്തിന് ശേഷവും താരത്തിന് മാറ്റങ്ങളൊന്നുമില്ലല്ലേയെന്നും അവര്‍ പറഞ്ഞിരുന്നു. അന്ന് വെപ്പുതാടി ഉപയോഗിച്ചെങ്കില്‍ ഇന്നത് ശരിക്കുള്ളതായി മാറിയെന്നും ഈ ലുക്കിലും അദ്ദേഹം തിളങ്ങുമെന്നും അവര്‍ പറഞ്ഞിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

  അടുത്ത ചിത്രം എന്ന് വരും?

  അടുത്ത ചിത്രം എന്ന് വരും?

  ലൂസിഫര്‍ ഇറങ്ങിയതിന് പിന്നാലെയായി ആരാധകര്‍ ഉന്നയിച്ച ചോദ്യമാണിത്. ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ സംവിധാനം ചെയ്യുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ച് വരുന്നതേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. ആദ്യഭാഗത്തില്‍ ഒതുങ്ങുന്ന സിനിമയല്ല ഇതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാണ് സിനിമയുടെ രണ്ടാം ഭാഗം യാഥാര്‍ത്ഥ്യമാവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അവാര്‍ഡിലും തിളങ്ങി

  അവാര്‍ഡിലും തിളങ്ങി

  മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് വേദിയിലും പൃഥ്വിരാജ് തിളങ്ങിയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. ഭദ്രനായിരുന്നു പൃഥ്വിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇത്തരത്തിലുള്ള നേട്ടങ്ങള്‍ ഇനി വരാനിരിക്കുകയാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സുപ്രിയയ്‌ക്കൊപ്പമായിരുന്നു പൃഥ്വിരാജ് എത്തിയത്. കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. അവാര്‍ഡിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Prithviraj's mass entry in Brothers day location, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X