For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ ചെയ്ത് വച്ച രണ്ട് ഐകോണിക്ക് കഥാപാത്രങ്ങളാണത്; മമ്മൂട്ടിയുടേയും ദിലീപിന്റെയും വേഷങ്ങളെക്കുറിച്ച് പൃഥ്വി

  |

  രൂപം കൊണ്ടും ഭാവം കൊണ്ടും വേഷം കൊണ്ടും ശബ്‌ദം കൊണ്ടുമെല്ലാം തീർത്തും വ്യത്യസ്‌തമായ കഥാപാത്രങ്ങളെ ഏറ്റവും വിജയകരമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള നാടൻമാരാണ് മമ്മൂട്ടിയും ദിലീപും. മൃഗയ, വിധേയൻ, പൊന്തൻമാട, പലേരിമാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മമ്മൂട്ടി എന്ന മഹാനടൻ വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, മായാമോഹിനി തുടങ്ങിയവയാണ് ജനപ്രിയ നായകൻ ദിലീപിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങൾ.

  ഈ ചിത്രങ്ങളിൽ മമ്മൂട്ടിക്ക് ഏറെ പ്രേക്ഷക, നിരൂപക പ്രശംസങ്ങളും പുരസ്കാരങ്ങളും നേടി കൊടുത്ത ചിത്രമായിരുന്നു പൊന്തൻമാട. ചിത്രത്തിലെ പൊന്തൻമാട ആയിട്ടുള്ള മമ്മൂട്ടിയുടെ പ്രകടനത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ലാൽ ജോസ് ചിത്രമായ ചാന്തുപൊട്ട് ആണ് ദിലീപിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. സിനിമയിലെ ദിലീപിന്റെ കഥാപാത്രം പ്രേക്ഷകപ്രീതി ഏറെ നേടിയിരുന്നു.

  Also Read: 'ജീവിതത്തിൽ വേദനിപ്പിച്ച പ്രണയം ഒന്നു മാത്രം, വിവാഹം കഴിക്കില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു'; ബാബു ആന്റണി

  ഇപ്പോഴിതാ, ഈ രണ്ടു കഥാപാത്രങ്ങളെയും കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും മോഹൻലാലും ചെയ്ത് വച്ച രണ്ടു ഐകോണിക്ക് കഥാപാത്രങ്ങൾ ആണ് അവയെന്നാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നത്. രണ്ടു ചിത്രങ്ങളെയും ഉദാഹരണമാക്കി കൊണ്ട് പൃഥ്വിരാജിന്റെ കഥാപത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ മറുപടി. ദിലീപ് ആരാധകരാണ് പൃഥ്വിരാജിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്.

  'പൊന്തൻമാട ആയാലും ചാന്തുപൊട്ട് ആയാലും രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ്. രണ്ടു മികച്ച അഭിനേതാക്കൾ ചെയ്തു വച്ച കഥാപാത്രങ്ങളാണ്. അതുപോലൊരു നടനാണ് ഞാൻ എന്നോ അതുപോലൊരു പ്രകടനം എനിക്ക് ഉണ്ടെന്നോ ഒരിക്കലും ഞാൻ അവകാശപ്പെടില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ വരട്ടെ. എന്റെ കരിയറിലും അത്തരം കഥാപാത്രങ്ങൾ ഉണ്ടാവട്ടെ, ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം പുതിയൊരു നടൻ വരുമ്പോൾ അയാളോട് ഇതുപോലെ എന്റെ കഥാപാത്രത്തെയും കുറിച്ച് പറയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,' പൃഥ്വിരാജ് പറഞ്ഞു.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  തീർപ്പ് ആണ് പൃഥ്വിരാജിന്റെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപി എഴുതിയിരിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ്. അബ്ദുള്ള മരക്കാർ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് തീർപ്പിൽ എത്തുന്നത്. ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  Also Read: ആ കോൾ കണ്ടപ്പോൾ അയ്യോ എന്തിനായിരിക്കും വിളിക്കുന്നേ എന്ന് മനസിൽ തോന്നി; സ്റ്റേജിൽ വികാരഭരിതനായി സിജു വിത്സൻ

  Recommended Video

  Mayor Arya Rajendranന്റെ രാജുവേട്ടാ വിളിയിൽ വീണ് തിരുവനന്തപുരത്ത് എത്തിയ Prithviraj | *Celebrity

  അതേസമയം, ആടുജീവിതമാണ് പൃഥ്വിരാജിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. 14 വർഷം കൊണ്ടാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനും പ്രൊഡക്ഷനും പൂർത്തിയായത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

  ചിത്രത്തിലെ നായക കഥാപാത്രത്തിനായി വമ്പൻ മേക്കോവറുകളാണ് പൃഥ്വിരാജ് നടത്തിയത്. ശരീരഭാരം കുറക്കുകയും കൂട്ടുകയും അതുപോലെ താടി നീട്ടി വളർത്തുകയെല്ലാം ചെയ്തിരുന്നു താരം. പത്തനംതിട്ട, ജോർദാൻ, സഹാറ, അള്‍ജീരിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.

  Read more about: prithviraj sukumaran
  English summary
  Prithviraj's Words About Dileep And Mammootty Shared By Dileep Fans Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X