ഇതെനിക്ക് തരണം, ഞാനിങ്ങെടുക്കുവാ! ദുല്‍ഖറിനോട് പൃഥ്വി; കുഞ്ഞിക്കയുടെ ക്ലാസ് മറുപടി!
മലയാളത്തിലെ മുന്‍നിര താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും. രണ്ടു പേരും രണ്ട് സമയത്താണ് സിനിമയിലെത്തിയതെങ്കിലും ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. പൃഥ്വിരാജ് നടനായും സംവിധായകന്‍ ആയും നിര്‍മ്മാതാവായുമെല്ലാം മലയാള സിനിമയെ മുന്നോട്ട് നയിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ്.
അടുത്ത സുഹൃത്തുക്കളുമാണ് ദുല്‍ഖറും പൃഥ്വിയും. ഈയ്യടുത്താണ് തങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇത്രയധികം ആഴമുള്ളതായി മാറിയതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ ദുല്‍ഖറിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്നും ദുല്‍ഖറിന്റെ ഉമ്മയുണ്ടാക്കുന്ന ബിരിയാണിയുടെ ഫാന്‍ ആണെന്നുമെല്ലാം പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇരുവരുടേയും സൗഹൃദം വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന ചാറ്റുകള്‍.

ദുല്‍ഖര്‍ പങ്കുവച്ചൊരു ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ കമന്റും അതിന് ദുല്‍ഖര്‍ കൊടുത്ത മറുപടിയുമെല്ലാം ശ്രദ്ധ നേടുകയാണ്. തന്റെയൊരു ചിത്രമായിരുന്നു ദുല്‍ഖര്‍ പങ്കുവച്ചത്. ബാക്ക് ടു വര്‍ക്ക് എന്നു പറഞ്ഞായിരുന്നു ദുല്‍ഖര്‍ ചിത്രം പങ്കുവച്ചത്. പിന്നാലെ പൃഥ്വിരാജ് കമന്റുമായി എത്തുകയായിരുന്നു. ഈ കോമ്പോസിഷന്‍ തന്റെ ചിത്രത്തിനായി എടുക്കുകയാണെന്നായിരുന്നു പൃഥ്വിരാജ്. നന്ദി, വീട്ടില്‍ വന്ന് ബിരിയാണി തിന്ന് പ്രതിഫലം തരാമെന്നും പൃഥ്വി പറയുന്നു.
പിന്നാലെ തന്നെ മറുപടിയുമായി ദുല്‍ഖര്‍ എത്തി. അത് ഹെഡ് വീണാല്‍ നീ ജയിച്ചെന്നും ടെയില്‍ വീണാല്‍ ഞാന്‍ തോറ്റെന്നും പറയുന്നത് പോലെയാണല്ലോ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. കമന്റുമായി മറ്റ് താരങ്ങളുമെത്തിയിട്ടുണ്ട്. ആശാനെ എന്റെയൊരു ചിത്രമെടുക്കണേ എന്നായിരുന്നു അനുപമ പരമേശ്വരന്റെ കമന്റ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ്.
വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍
Recommended Video
പൃഥ്വിരാജ് നായകനായ കോള്‍ഡ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ്. സല്യൂട്ട്, കുറുപ്പ് തുടങ്ങിയ സിനിമകളാണ് ദുല്‍ഖറിന്റേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമകള്‍. പൃഥ്വിരാജിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വി.


Click it and Unblock the Notifications